Featured
സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകാൻ അഭ്യർത്ഥിച്ച്, രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

ന്യൂഡൽഹി: വൈവിധ്യമാർന്ന സ്വത്വങ്ങളുണ്ടെങ്കിലും എല്ലാ ഇന്ത്യക്കാരും തുല്യ അവസരങ്ങളും അവകാശങ്ങളും കടമകളുമുള്ള പൗരന്മാരാണെന്നും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവത്തോടെ മുന്നോട്ട് പോകാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. ഓരോ ഇന്ത്യക്കാരനും നിരവധി ഐഡന്റിറ്റികൾ ഉണ്ടെന്നും എന്നാൽ ജാതി, മതം, ഭാഷ, പ്രദേശം, കുടുംബം, തൊഴിൽ എന്നിവയ്ക്ക് പുറമെ, എല്ലാറ്റിനുമുപരിയായി ഇന്ത്യൻ പൗരനാണെന്നും എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
“നമ്മൾ ഓരോരുത്തരും തുല്യ പൗരന്മാരാണ്, ഈ ഭൂമിയിൽ നമുക്ക് ഓരോരുത്തർക്കും തുല്യ അവസരങ്ങളും തുല്യ അവകാശങ്ങളും തുല്യ കടമകളും ഉണ്ട്” അവർ പറഞ്ഞു. “എന്നാൽ എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നില്ല. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്, പുരാതന കാലം മുതൽ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങൾ താഴെത്തട്ടിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ നീണ്ട വർഷത്തെ കൊളോണിയൽ ഭരണം അവയെ തുടച്ചുനീക്കി. 1947 ഓഗസ്‌റ്റ് 15ന് രാഷ്ട്രം ഒരു പുതിയ പ്രഭാതത്തിലേക്ക് ഉണർന്നു. വിദേശ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം മാത്രമല്ല, നമ്മുടെ വിധി തിരുത്തിയെഴുതാനുള്ള സ്വാതന്ത്ര്യവും നമ്മൾ നേടി” അവർ ചൂണ്ടിക്കാട്ടി.
ഭരണഘടനയാണ് രാജ്യത്തിന്റെ മാർഗനിർദേശ രേഖയെന്ന് അടിവരയിട്ട് പറഞ്ഞ മുർമു അതിന്റെ ആമുഖത്തിൽ സ്വാതന്ത്ര്യ സമരത്തിന്റെ ആശയങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കി. “നമ്മുടെ രാഷ്ട്ര നിർമ്മാതാക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവത്തോടെ മുന്നോട്ട് പോകാം” രാഷ്ട്രപതി പറഞ്ഞു.
വനിതാ സ്വാതന്ത്ര്യ സമര സേനാനികളായ മാതംഗിനി ഹസ്ര, കനകലത ബറുവ, കസ്‌തൂർബാ ഗാന്ധി, സരോജിനി നായിഡു, അമ്മു സ്വാമിനാഥൻ, രമാദേവി, അരുണ ആസഫ് അലി, സുചേത കൃപലാനി എന്നിവരുടെ പങ്ക് അനുസ്‌മരിച്ചുകൊണ്ട്, രാജ്യത്തിന് വേണ്ടിയുള്ള എല്ലാ വികസനത്തിലും സേവനത്തിലും സ്ത്രീകൾ വിപുലമായ സംഭാവനകൾ നൽകുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ അഭിമാനം വർധിപ്പിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.
“ഇന്ന് നമ്മുടെ സ്ത്രീകൾ അത്തരം നിരവധി മേഖലകളിൽ പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്, അതിൽ പലതിലും ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് അവരുടെ പങ്കാളിത്തം സങ്കൽപ്പിക്കാനാവാത്തതാണ്,” അവർ പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് രാജ്യം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും മുർമു പറഞ്ഞു.
“സാമ്പത്തിക ശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകാൻ ഞാൻ എല്ലാ സഹ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ സഹോദരിമാരും പെൺമക്കളും വെല്ലുവിളികളെ ധൈര്യത്തോടെ അതിജീവിച്ച് ജീവിതത്തിൽ മുന്നോട്ട് പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സ്ത്രീകളുടെ ഉന്നമനം നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ആദർശങ്ങളിൽ ഒന്നായിരുന്നു” അവർ ചൂണ്ടിക്കാട്ടി.അത്യാഗ്രഹത്തിന്റെ സംസ്‌കാരം ലോകത്തെ പ്രകൃതിയിൽ നിന്ന് അകറ്റുന്നുവെന്ന് പറഞ്ഞ രാഷ്‌ട്രപതി ഇടയ്ക്കിടെ വരൾച്ചയ്ക്കും, വെള്ളപ്പൊക്കത്തിനും കാരണമാകുന്ന കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നീ വിഷയങ്ങളിൽ ശാസ്ത്രജ്ഞരുടെയും നയരൂപീകരണ വിദഗ്‌ധരുടെയും അടിയന്തര ശ്രദ്ധയും രാഷ്ട്രപതി ആവശ്യപ്പെട്ടു.
ഈ വർഷത്തെ ജി-20 ഉച്ചകോടിയിൽ മുർമു ഇന്ത്യയുടെ അധ്യക്ഷ സ്ഥാനം എടുത്തുപറഞ്ഞു, ഇത് ലോകത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തെയും പ്രതിനിധീകരിക്കുന്നു, ഇന്ത്യയ്ക്ക് വ്യാപാരത്തിലും ധനകാര്യത്തിലും തുല്യമായ പുരോഗതിയിലേക്ക് തീരുമാനമെടുക്കാൻ ഇതിലൂടെ കഴിയുമെന്നും അവർ വ്യക്തമാക്കി.
ലോകമെമ്പാടും വികസനപരവും മാനുഷികവുമായ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുന്നു. ലോക സമ്പദ്‌വ്യവസ്ഥ അതിലോലമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുർമു പറഞ്ഞു, പകർച്ചവ്യാധിയെ തുടർന്നുണ്ടായ അന്താരാഷ്ട്ര സംഭവങ്ങൾ അനിശ്ചിതത്വത്തിന്റെ അന്തരീക്ഷത്തിലേക്കാണ് നയിച്ചത്.
“എന്നിട്ടും, വളരെ നന്നായി നയിക്കാൻ സർക്കാരിന് കഴിഞ്ഞു. ഇന്ത്യ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി, ഉയർന്ന ജിഡിപി വളർച്ച രേഖപ്പെടുത്തി. നമ്മുടെ അന്നദാതാക്കളായ കർഷകർ നമ്മുടെ സാമ്പത്തിക വളർച്ചയിൽ ഗണ്യമായ സംഭാവന നൽകി. രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നു” രാഷ്ട്രപതി പറഞ്ഞു.
ആഗോള പണപ്പെരുപ്പം ആശങ്കാജനകമായി തുടരുകയാണെന്നും എന്നാൽ ഇന്ത്യയിൽ സർക്കാരിനും റിസർവ് ബാങ്കിനും അത് പിടിച്ചുനിർത്താൻ സാധിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
“സാധാരണക്കാരെ ഉയർന്ന പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കുന്നതിലും ദരിദ്രർക്ക് കൂടുതൽ വിപുലമായ സുരക്ഷാ പരിരക്ഷ നൽകുന്നതിലും സർക്കാർ വിജയിച്ചു. ആഗോള സാമ്പത്തിക വളർച്ചയ്ക്കായി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു”. സർക്കാരിന്റെ ദ്വിമുഖ തന്ത്രത്തെ രാഷ്ട്രപതി അഭിനന്ദിച്ചു. സംരംഭങ്ങൾക്കുള്ള സുസ്ഥിരമായ ഉത്തേജനം, ദരിദ്രർക്കായി സജീവവും വിപുലവുമായ ക്ഷേമ സംരംഭങ്ങൾ എന്നിവ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ നയിക്കുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
“കഴിഞ്ഞ ദശകത്തിൽ നിരവധി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയ നമ്മുടെ നയങ്ങളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവായി തുടരുന്നത് ദരിദ്രർക്ക് മുൻഗണന നൽകുന്ന പ്രവർത്തനങ്ങളാണ്” അവർ പറഞ്ഞു. രാഷ്ട്രപതിയായ ആദ്യ ഗോത്രവർഗക്കാരിയായ മുർമു, ഗോത്രവർഗക്കാരോട് ആധുനികത സ്വീകരിക്കുമ്പോൾ തന്നെ തങ്ങളുടെ പാരമ്പര്യങ്ങളെ സമ്പന്നമാക്കാനും അഭ്യർത്ഥിച്ചു.
ബഹിരാകാശ ഗവേഷണത്തിലെ ഇന്ത്യയുടെ സമീപകാല പദ്ധതികളെ അഭിനന്ദിച്ച അവർ, അടുത്ത ദിവസങ്ങളിൽ ചന്ദ്രനിൽ ഇറങ്ങാൻ പോകുന്ന ഇസ്രോയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3, അതിന്റെ ലാൻഡർ ‘വിക്രം’, റോവർ ‘പ്രഗ്യാൻ’ എന്നിവയും പ്രസംഗത്തിൽ പരാമർശിച്ചു. നമ്മുടെ ഭാവി ബഹിരാകാശ പരിപാടികൾക്കുള്ള ഒരു ചവിട്ടുപടി മാത്രമാണ് ചാന്ദ്രദൗത്യമെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
“നമുക്ക് ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്,” അവർ പറഞ്ഞു. ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും മനോഭാവം വളർത്തിയെടുക്കുന്നതിനായി സർക്കാർ അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ രൂപീകരിക്കുന്നുണ്ടെന്നും അതിനായിഅടുത്ത അഞ്ച് വർഷത്തേക്ക് 50,000 കോടി ചെലവഴിക്കുമെന്നും രാഷ്ട്രപതി ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.
Featured
അടിച്ചു മോനേ…20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂർ ഇരിട്ടിയിൽ

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.
അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്.
400 രൂപയായിരുന്നു ടിക്കറ്റ് വില .മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.
Featured
കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
- പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക.
- ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
Featured
ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

കോട്ടയം: യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്. ഇന്നലെ രാത്രി പാലായിലെ അന്ത്യാളത്തെ വീട്ടിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News1 week ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 weeks ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login