സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ; അങ്ങ് ബഹിരാകാശത്തു നിന്ന് ഇന്ത്യയെത്തേടി ഒരു സ്പെഷ്യൽ ആശംസ

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾക്ക് പകിട്ടേകാൻ ഒരു സ്പെഷ്യൽ ആശംസയെത്തി. ആശംസ എത്തിയത് ഇങ്ങു ഭൂമിയിൽ നിന്നൊന്നുമല്ല , പിന്നെയോ അങ്ങ് ബഹിരാകാശത്ത് നിന്നും ഒരു വിഡിയോ സന്ദേശത്തിന്റെ രൂപത്തിലാണ്. ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരി സാമന്ത ക്രിസ്റ്റോഫോറെറ്റിയാണ് ആശംസകളുമായെത്തിയത്. രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയായ എഎസ്ആർഒയുടെ ഗഗൻയാൻ പദ്ധതിയെ കുറിച്ച് പരാമർശിക്കുന്ന വിഡിയോ സന്ദേശത്തിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യ ദിനാശംസകളും നേർന്നിരിക്കുന്നത്. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് വിഡിയോ പങ്കുവെച്ചത്. ഒരു മിനിറ്റ് 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ 2023ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുക്കുന്ന ഐഎസ്ആർഒയ്‌ക്ക് ആശംസകൾ നേരുന്നെന്നാണ് ക്രിസ്റ്റോഫോറെറ്റി പറയുന്നത്. നാസയും ഐഎസ്ആർഒയും തമ്മിലുള്ള സംയുക്ത ഭൗമ നിരീക്ഷണ ദൗത്യത്തെക്കുറിച്ചും ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങൾക്കായി അന്താരാഷ്‌ട്ര ബഹിരാകാശ ഏജൻസി ഐഎസ്ആർഒയുമായുള്ള പങ്കാളിത്തം വിപുലീകരിക്കുകയാണെന്നും വ്യക്തമാക്കി.

Related posts

Leave a Comment