7579 പേർക്ക് കോവിഡ്, വാക്സിനെടുക്കാതെ കേരളത്തിൽ 14.18 ലക്ഷം പേർ

ന്യൂഡൽഹി; രാജ്യത്ത് പുതുതായി 7,579 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 12,202 പേർ രോ​ഗമുക്തി നേടിയെന്നും ആരോ​ഗ്യ മന്ത്രാലയം. 236 പേർ മരിച്ചു. പതിവു പോലെ എല്ലാ കണക്കിലും കേരളമാണു മുന്നിൽ. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം 3,698 പേർക്കാണ് ഇവിടെ രോ​ഗം പിടിപെട്ടത്. 7,515 പേർ രോ​ഗമുക്തി നേടി. 543 ദിവസത്തെ കുറഞ്ഞ രോ​ഗവ്യാപനമാണ് രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയത്. 117.63 കോടി ആളുകൾക്ക് ഇതുവരെ വാക്സിൻ നൽകി. കേരളത്തിൽ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാത്ത 14.18 ലക്ഷം ആളുകളുണ്ടെന്നും ആരോ​ഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇവരെ കണ്ടെത്തി വാക്സിൻ വിതരണം പൂർണമാക്കാനുള്ള നെട്ടോട്ടത്തിലാണ് ആരോ​ഗ്യ വകുപ്പ് അധികൃതർ.

Related posts

Leave a Comment