ഇന്ദിരാഭവനില്‍ തെളിഞ്ഞു, സ്വാതന്ത്ര്യത്തിന്‍റെ 75 കനകദീപങ്ങള്‍

  • കെപിസിസിയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: കെപിസിസിയുടെ രണ്ടു ദിവസത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞരാ ത്രി 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കെപിസിസി ആസ്ഥാനത്തേക്ക് 75 സേവാദള്‍ വാളന്‍റിയര്‍മാര്‍ നടത്തിയ സ്വാതന്ത്രദിന സംരക്ഷണയാത്ര യോടൊണ്ന പരിപാടികള്‍ക്കു തുടക്കമായത്. .ഇന്ദിരാഭവനില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേതൃത്വം നല്‍കി. എല്ലാ ഡിസിസികളുടെ നേതൃത്വത്തിലും സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസുകളില്‍ 75 ദീപങ്ങള്‍ തെളിയിച്ചു.

ഇന്ദിരാഭവനില്‍ അര്‍ധരാത്രി വന്ദേമാതരം ആലാപനത്തിന് ശേഷം ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വതന്ത്ര്യദിന പ്രഭാഷണത്തിന്റെ പുനഃസംപ്രേഷണം ചെയ്തു. തുടര്‍ന്ന് സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ രണ്ടാം ദിവസമായ ആഗസ്റ്റ് 15ന് രാവിലെ 6 മുതല്‍ 6.30വരെ പ്രഭാതഭേരി. 8.30ന് ദേശഭക്തിഗാന സദസ്സ്, 10ന് ദേശീയപതാക ഉയര്‍ത്തലും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ സ്വാതന്ത്ര്യദിന പ്രഭാഷണങ്ങളും സംഘടിപ്പിക്കും. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാനിധി പുരസ്‌ക്കാരം 2021 സമ്മാനിക്കും.

Related posts

Leave a Comment