രാജ്യത്ത് പുതിയ 7,447 കോവിഡ് രോ​ഗികൾ കൂടി, വാക്സിനേഷൻ 136 കോടിയിലേക്ക്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ രാജ്യത്ത് 7,447 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7,886 പേർ ഈ സമയപരിധിയിൽ രോ​ഗമുക്തി നേടി. 391 പേർ മരണത്തിനു കീഴടങ്ങി. രോ​ഗവ്യാപന നിരക്ക് ഓരോ ദിവസവും കുറയുകയാണ്. 86,415 ആക്റ്റീവ് കേസുകളാണ് രാജ്യത്തുള്ളത്. 3,41,62,765 പേർ ഇതുവരെ രോ​ഗ‌മുക്തി നേടി. 4,76,869 പേരാണ് ആകെ മരിച്ചതെന്ന് ആരോ​ഗ്യമന്ത്രാലയത്തിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. 135,99,96,267 പേർക്ക് വാക്സിൻ നൽകി.

Related posts

Leave a Comment