പുതിയ രോഗികളില്‍ 71.65% കേരളത്തില്‍, 73.82 കോടി പേര്‍ക്ക് വാക്സിനേഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കുറുകള്‍ക്കുള്ളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളില്‍ 71.65% കേരളത്തില്‍. ഇന്നലെ 28,591 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അവരില്‍ 20,487 പേരും കേരളത്തിലാണ്. രാജ്യത്താകമാനം 338 പേര്‍ മരിച്ചപ്പോള്‍ കേരളത്തില്‍മാത്രം 181 പേരാണ് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത്.

രാജ്യത്തൊട്ടാകെ 38,848 പേര്‍ രോഗമുക്തി നേടി. 3,32,36,921 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടു. 324,09,345 രോഗമുക്തി നേടി. ഇതുവരെ 4,42,655 പേര്‍ മരിച്ചു. 73,82,07,378 പേര്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related posts

Leave a Comment