കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവർ 70,424 പേർ, രാജ്യത്ത് രണ്ടാമത്

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 5,26,211 പേർ കൊവിഡ് ബാധിതരായി മരിച്ചതായി ആരോഗ്യമന്ത്രാലയം. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണ് കോൺഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചത്. ഏറ്റവും കൂടുതൽ മരണമുണ്ടായത് ഒരു ഘട്ടത്തിൽ കൊവിഡ് രോഗികളേറെയുണ്ടായിരുന്ന മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 1,48,088 പേർ മരിച്ചെന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക്. മരണ കണക്കിൽ കേരളമാണ് രണ്ടാമത്. എഴുപതിനായിരത്തി നാനൂറ്റി ഇരുപത്തിനാല് പേർ കേരളത്തിൽ കൊവിഡ് ബാധിതരായി മരിച്ചതായാണ് കണക്കുകൾ സൂചിപ്പിച്ചത്.
അതേ സമയം ഒരിടവേളത്ത് ശേഷം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർ‍ധനയുണ്ടാകുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 17,135 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,37,057 ആയി ഉയർന്നു. 3.69 ശതമാനമാണ് ടിപിആർ. 24 മണിക്കൂറിനിടെ 47 കൊവിഡ് മരണമാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ 19,823 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,34,03,610 ആയി. 98.49 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്.

Related posts

Leave a Comment