മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് 7000 പൊലീസ് ഉദ്യോ​ഗസ്ഥർ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും അതീവ സുരക്ഷ ഏർപ്പെടുത്തി. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്നു മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ. എല്ലായിടത്തും വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ജില്ലകളിമലായി ഏഴായിരത്തോളം പൊലീസ് ഉദ്യോ​ഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോ​ഗിച്ചിരിക്കുന്നത്. തൃശൂരിൽ നിന്നും മലപ്പുറം തവന്നൂരിലേക്ക് പോകുന്നതിനിടെ കുന്നംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ ഒരു സംഘമാളുകൾ കരിങ്കൊടി കാട്ടി. ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അസാധാരണ സുരക്ഷയും വഴിനീളെ ജാഗ്രതയും കടുത്ത നിരീക്ഷണവുമായിരുന്നു മുഖ്യമന്ത്രിക്ക് ഒരുക്കിയിരുന്നത്. എന്നിട്ടും കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത് വലിയ സുരക്ഷാ വീഴ്ചയാണ്. തവനൂരിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേട് തകർത്തു. തവന്നൂരിൽ സംഘർഷം.പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞു പോകാതെ യൂത്ത് കോൺഗ്രസ് – യൂത്ത് ലീഗ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചു.

Related posts

Leave a Comment