Connect with us
48 birthday
top banner (1)

Featured

വിദ്യാർത്ഥി പക്ഷ പോരാട്ടങ്ങളുടെ 67 വർഷങ്ങൾ; കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എഴുതുന്നു

Avatar

Published

on

 

Advertisement
inner ad

കേരളക്കരയിലെ വിദ്യാർഥിപക്ഷ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കേരള വിദ്യാർഥി യൂണിയൻ പിറവി കൊണ്ടിട്ട് 67 സംവത്സരങ്ങൾ പൂർത്തീകരിക്കുകയാണ്. ഈ വേളയിൽ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ വേണ്ടി ജീവൻ ത്യജിച്ച അനശ്വര രക്തസാക്ഷികളെ സ്മരിക്കുകയാണ്. കാലവും ചരിത്രവും സമ്മാനിച്ച ഐതിഹാസിക പോരാട്ടങ്ങൾ ഈ തലമുറയിലും ഞങ്ങൾ തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കാൻ രാജ്യ, സംസ്ഥാന ഭേദമന്യേ ഭരണാധികാരികൾ മത്സരിക്കുമ്പോൾ, നിർജ്ജീവമല്ലാത്ത വിദ്യാർത്ഥിത്വം രാജ്യത്തിന്റെ നാവായ് മാറുന്ന കാലഘട്ടത്തിൽ കേരള രാഷ്ട്രീയത്തിൽ കേരള വിദ്യാർത്ഥി യൂണിയൻ ഫാസിസകൈകളുടെ തിട്ടൂരങ്ങളെ വകഞ്ഞുമാറ്റി മുന്നേറുകയാണ്, രാജ്യത്തിന്റെ ഭരണാധികാരികൾ ഫാസിസത്തിന്റെ ചെങ്കോലുമേന്തി രാജ്യത്തിന്റെ മാറുപിളർക്കാൻ ഒരുങ്ങിയിറങ്ങിയ കാലഘട്ടത്തിൽ അതിന് ഒത്താശ പാടികൊണ്ട് കേരളത്തിലെ ഇടതുപക്ഷ സർക്കാർ സേവ ചെയ്യുകയും, ഭരണവർഗ്ഗ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ അതിന് ചൂട്ടുപിടിക്കുകയും ചെയ്യുമ്പോൾ കെ എസ് യു തെരുവിലും കലാലയത്തിലും ഒരേപോലെ നിറയുകയാണ്,

സംസ്ഥാനത്തെ 66 കോളജുകളിൽ പ്രിൻസിപ്പാളും പല യൂണിവേഴ്സിറ്റികളിലും വൈസ് ചാൻ സലറും ഇല്ല എന്നിരിക്കെ,യുവാക്കൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത് ഇവിടെ നിലനിൽപ്പ് ഇല്ലാത്തതിനാലാണ് എന്ന സത്യം മുന്നിൽ നിൽക്കെ, സ്വന്തം വകുപ്പ് കെടുകാര്യസ്ഥതയുടെ കൂത്തരങ്ങാകുമ്പോഴും മുന്തിയ ഇനം കണ്ണട വച്ച് സുഖലോലുപരയിൽ അഭിരമിച്ച് ഇരിക്കയാണ് ഒരു മന്ത്രി.കുസാറ്റിലെ അനധ്യാപക ജീവനക്കാരനെ വഴിവിട്ട നീക്കങ്ങളിലൂടെ അസിസ്റ്റൻറ് പ്രൊഫസർക്ക് തുല്യമായ പദവിലെത്തിച്ചെന്ന വാർത്ത ഈയിടെയാണ് പുറത്തുവന്നത്. പഴയ എസ് എഫ് ഐ നേതാവായ പി കെ ബേബിയാണ് യുജിസി ശമ്പളം വാങ്ങുന്ന നിലയിലേക്ക് ഉയർത്തപ്പെട്ടത്. സിൻഡിക്കേറ്റിൽ സ്വന്തക്കാരെ തിരുകിക്കയറ്റുന്നത് ഇങ്ങനെ ചില സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ്. പി എച്ച് ഡി സമ്പാദിക്കാനും പരീക്ഷ എഴുതാതെ പാസാവാനും എസ്എഫ്ഐ മേൽവിലാസം കുറുക്കുവഴി ആവുമ്പോൾ പിന്തള്ളിപ്പോകുന്നത് ബഹുഭൂരിപക്ഷം വിദ്യാർത്ഥികളാണ്. ഇങ്ങനെ തുടങ്ങിയുള്ള നിരന്തര ഭരണപരാജയങ്ങളുടെ അകമ്പടിയോടെ രണ്ടാം പിണറായി സർക്കാർ തങ്ങളുടെ തോൽവി മറച്ചുപിടിക്കാൻ നവകേരളമെന്നൊരു പി ആർ ക്യാമ്പയിനുമായി ഇറങ്ങിതിരിച്ച് പൗരപ്രമുഖരെന്ന പേരിൽ ജനങ്ങളെ വർഗ്ഗമായ് തിരിച്ച് ഖജനാവ് മുച്ചൂടും കാലിയാക്കാൻ ഒരുമ്പെടുമ്പോൾ മറ്റൊരു ഭാഗത്ത് അവകാശ സമരഫലങ്ങളായ ഇന്നിന്റെ വിദ്യാഭ്യാസ മേഖലയിലെ നടപടിക്രമങ്ങളെയും സൗകര്യങ്ങളൊക്കെയും പിൻവലിച്ച്, സാമ്പത്തിക പിന്നായ്മയുടെ ഭാരം പേറി വരുന്ന മിടുക്കരായ വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ നിർത്തുകയാണ്, ഇതിനെതിരെ പ്രതികരിക്കുന്ന പ്രതിപക്ഷ കരങ്ങളെ നിശബ്ധരാക്കാൻ തുനിഞ്ഞിറങ്ങി ലാത്തികൊണ്ടും ആയുധംകൊണ്ടും വിദ്യാർത്ഥി നേതാക്കളെ തങ്ങളാലാവുന്ന എല്ലാ വിധത്തിലും അപായപ്പെടുത്തുമ്പോളും കെ.എസ്.യു അതിന്റെ ജൈത്രയാത്ര തുടരുകയാണ്,

Advertisement
inner ad

മേൽപറഞ്ഞപോലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സകല മേഖലകളിലും അനധികൃത നിയമനങ്ങളാലും, വിദ്യാർത്ഥി വിരുദ്ധ നിലപാടുകളാലും,കൊടുംകാര്യസ്ഥതയിൽ തുടങ്ങുന്ന അഴിമതികളാലും ഇടതുപക്ഷ തച്ചുതകർക്കുന്ന ഭരണവർഗ്ഗത്തിനെതിരെ വിദ്യാർത്ഥികൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കഴിഞ്ഞ കലാലയ യൂണിയൻ ഇലക്ഷനുകളിൽ കെ എസ് യു വിന്റെ ഉന്നതവിജയം, കോട്ടകളെന്ന് എസ് എഫ് ഐ അവകാശപ്പെട്ടിരുന്ന കേരളത്തിലെ ഒട്ടുമിക്ക ക്യാമ്പസുകളിലെയും കെ എസ് യു വിന്റെ തിരിച്ചുവരവ്, തുടർച്ചയായി ക്യാമ്പസുകളിൽ അക്രമം അഴിച്ചുവിട്ട് വിദ്യാർത്ഥികളിൽ ഭീതി നിറച്ച് ഭരിച്ചുകൊണ്ടിരുന്ന എസ് എഫ് ഐയുടെ അക്രമരാഷ്ട്രീയത്തോടുള്ള വിദ്യാർത്ഥികളുടെ രോഷവും ഈ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും വ്യക്തമായി. കേരളത്തിൻ്റെ കലാലയ രാഷ്ട്രീയ ഭൂപടത്തിൽ മാറ്റത്തിൻ്റെ കൊടുങ്കാറ്റ് ആഞ്ഞ് വീഴുകയാണ്. പതിറ്റാണ്ടുകളായി ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ട കലാലയങ്ങൾ ഇന്ന് മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു, അതിന്റെ സൂചനകളാണ് ഇക്കഴിഞ്ഞ കാലിക്കറ്റ്, കണ്ണൂർ, മഹാത്മാഗാന്ധി, കേരള സർവ്വകലാശാലകളുടെ എസ്എഫ്ഐ എന്ന സംഘടനയെ സംബന്ധിച്ചിടത്തോളം കെഎസ് യു വിന്റെ നിലവിലെ വിജയങ്ങൾ അവരുടെ മുഖത്തേറ്റ പ്രഹരമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ തിരഞ്ഞെടുപ്പിൽ കെഎസ് യു എന്ന് ഉച്ചരിച്ചാൽ പോലും മർദനം ഏൽക്കുന്ന ക്യാമ്പസുകളിൽ പോലും ഇന്ന് കെഎസ് യുവിന്റെ വിജയപതാക പറക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം എൻഎസ്എസ് കോളേജ് 23 വർഷങ്ങൾക്ക് ശേഷം കെഎസ് യു പിടിച്ചെടുത്തു.പാറക്കുളം എൻ എസ് എസ് കോളേജിൽ ചരിത്രത്തിൽ ആദ്യമായും , എൻ എസ് എസ് നെന്മാറ, പാലക്കാട് ഗവ. വിക്ടോറിയ കോളജ് വർഷങ്ങൾക്ക് ശേഷവും പിടിച്ചെടുത്തു. വയനാട് ജില്ലയിലെ സുൽത്താൻബത്തേരി അൽഫോൺസാ കോളജിൽ ചരിത്രത്തിൽ ആദ്യമായാണ് കെ എസ് യു വിജയിച്ചത്. രണ്ട് പതിറ്റാണ്ട് കഴിയേണ്ടിവന്നു കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് കെ എസ് യുവിവിൻറെ കൈയിലെത്താൻ. . മലപ്പുറം മഞ്ചേരി എൻ എസ് എസ് തിരിച്ചുപിടിക്കാൻ യുഡിഎസ്എഫ് മുന്നണിക്ക് 43 വർഷം കാത്തിരിക്കേണ്ടിവന്നു. എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിൽ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ കെ എസ് യുവിന് വലിയ മുന്നേറ്റം കാഴ്ച്ചവെക്കാനായി. എസ് എഫ് ഐ കയ്യടക്കി വച്ചിരുന്ന മഹാരാജാസ് കോളേജ് യൂണിയനിൽ വർഷങ്ങൾക്ക് ശേഷം കെ എസ് യു സ്ഥാനാർഥി മൂന്നാം വർഷ പ്രതിനിധി ആയി ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ടത് മുതൽ എസ് എഫ് ഐയുടെ നിരവധിയായ കോട്ടകൾ പൊളിച്ചടുക്കിയ കെ എസ് യു കാതോലിക്കറ്റും സിഎംഎസും ഉൾപ്പെടെയുള്ള കലാലയങ്ങളിൽ ചരിത്രം സൃഷ്ടിച്ചു.

 കത്തോലിക്കേറ്റ് കോളേജ് നാല് വർഷത്തിന് ശേഷം തിരിച്ചുപിടിച്ചപ്പോൾ 25 കൊല്ലങ്ങൾക്ക് ശേഷം സി എം എസ് കോളേജിൽ യൂണിയനോളം എത്താൻ പോന്ന തീപാറുന്ന പോരാട്ടം നടത്തി ലേഡി റെപ്പും തേർഡ് ഇയർ റെപ്പും വിജയിച്ചു (വെറും 4 വോട്ടുകൾക്കാണ് ചെയർപേഴ്സൺ പരാജയപ്പെട്ടത് ). എട്ട് വർഷങ്ങൾക്ക് ശേഷം കെ എസ് യു പിടിച്ചെടുത്ത ആലുവ അൽ അമീൻ കോളേജിൽ വെറും പതിനഞ്ച് സീറ്റ് നേടിയ എസ് എഫ് ഐ അന്നേ ദിവസം ആ ക്യാമ്പ്‌സാകെ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയും ബാലറ്റ് പെട്ടികൾ വരെ വലിച്ചെറിയുകയും തുടർന്ന് ഇലക്ഷൻ നീക്കി വെക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി, എന്നാൽ നീട്ടി വെച്ച തിരഞ്ഞെടുപ്പ് പിന്നീട് നടന്നപ്പോൾ എസ് എഫ് ഐയെ തകർത്തെറിഞ്ഞ് ക്യാമ്പസ്സിൽ മുഴുവൻ സീറ്റിലും കെ എസ് യു തരംഗം തീർത്ത് വിജയിച്ചു. തേവരയും, യൂ സി യും, ഭാരത് മാത ത്രിക്കാക്കരയും ,ഭാരത് മാതാ ചൂണ്ടിയും, ശ്രീ ശങ്കരയും, ഗവ കോളേജ് മണിമലകുന്നും, അൽ അമീൻ കോളേജ് ആലുവയും, ജയ് ഭാരത് കോളേജ് പെരുമ്പാവൂരും , സെന്റ് പോൾസ് കോളേജ് കളമശ്ശേരിയും ,പത്തനംതിട്ട കാതോലിക്കേറ്റും, പാവനാത്മ കോളേജ് മുരിക്കാശ്ശേരിയും,ചങ്ങനാശ്ശേരി എസ് ബി യും ,മാന്നാനം കെ ഈ യും, എം ഈ എസ് മറമ്പിള്ളിയും ഉൾപ്പെടെ നിരവധി ക്യാമ്പസ്സുകളിൽ കെ എസ് യു കോളേജ് യൂണിയൻ വിജയിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ രാജപുരം സെന്റ് പയസ് കോളേജ്,ആലക്കോട് മേരിമാതാ കോളേജ്,പൈസക്കിരി ദേവമാതാ കോളേജ് ,വെള്ളരിക്കുണ്ട് സെന്റ് ജ്യൂഡ് കോളേജ്, മാനന്തവാടി മേരി മാതാ കോളേജ് , ഇരിട്ടി എം ജി കോളേജ് , ചെറുപുഴ നവജ്യോതി കോളേജ് , എടത്തൊട്ടി ഡി-പോൾ കോളേജ് , കൂത്തുപറമ്പ് നിർമലഗിരി കോളേജ് ,അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജ്, ചെറുപനത്തടി സെന്റ് മേരിസ് കോളേജ് ,വയനാട് ഡബ്ലിയു.എം.ഒ ഇമാം ഖസ്സാലി കോളേജ് ,ഇരിക്കൂർ സിബ്ഗ കോളേജ് , കാഞ്ഞങ്ങാട് സി കെ നായർ കോളേജ് , മട്ടന്നൂർ കോൺകോർഡ് കോളേജ് , പെരിയ അംബേദ്ക്കർ കോളേജ് , തളിപ്പറമ്പ് എം എം നോളജ് കോളേജ് , കാസർഗോഡ് ഗവ. കോളേജ് ,കണ്ണൂർ കൃഷ്ണ മേനോൻ കോളേജ് എന്നിവിടങ്ങളിലെല്ലാം കെ എസ് യു ചരിത്ര വിജയം കൈവരിച്ചു. വർഷങ്ങൾക്ക് ശേഷം സജിത്ത് ലാലിലിന്റെ മാടായി കോളേജ് യൂണിയൻ കെ.എസ്.യു പിടിച്ചെടുത്തു. ഒടുവിൽ കേരള യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് കൂടി പൂർത്തിയായപ്പോൾ 24 വർഷത്തെ എസ് എഫ് ഐ യുടെ ആധിപത്യം തകർത്തു ബദനി കുന്നിൻ മുകളിലെ മാർ ഇവനിയോസ് കോളേജ് യൂണിയൻ കെ എസ് യു പിടിച്ചെടുത്തു. തിരുവനന്തപുരം ഗവ: ലോ കോളേജിൽ ചെയർപേഴ്സൺ , വൈസ് ചെയർപേഴ്സൺ ,ജനറൽ സെക്രട്ടറി ഉൾപ്പെടെ വൻ തിരിച്ചു വരവു നടത്തി,പെരിങ്ങാമല ഇക്ബാൽ കോളേജ് ,മന്നാനിയ കോളേജ് പങ്ങോട്,മാവേലിക്കര ഐ എച്ച് ആർ ഡി ,ശ്രീ ശങ്കര കോളേജ് കിളിമാനൂർ , എ ജെ കോളേജ് തോന്നയ്ക്കൽ, അമ്പലപ്പുഴ ഗവണ്മെന്റ് കോളേജ് , കൊട്ടാരക്കര എസ് ജി കോളേജ് , ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് ,ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ,നെടുമങ്ങാട് ഗവ: കോളേജ്, എംഎസ്എം കോളേജ് കായംകുളം,തിരുവനന്തപുരം,കൊട്ടിയം എൻ. എസ്.എസ് ലോ കോളേജ് , ടി കെ എം ആർട്‌സ് കോളേജ് എന്നീ ക്യാമ്പസുകളെല്ലാം വർഷങ്ങൾക്ക് ശേഷമിന്ന് കെ എസ് യു യൂണിയൻ പിടിച്ചെടുത്തവയാണ്. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ എബിവിപി യിൽ നിന്നും ആർട്സ് ക്ലബ്‌, രണ്ടാം വർഷ റെപ്പ് എന്നിവ പിടിച്ചെടുത്തു. കൊടി പോലും കുത്താൻ സാധിക്കാതിരുന്ന കൊല്ലം ഫാത്തിമ കോളേജ് പത്തു വർഷങ്ങൾക്ക് ശേഷം രണ്ട് ജനറൽ സീറ്റിൽ വിജയിക്കാനായി. തുടർന്ന് നടന്ന പോളിടെക്നിക് -ഐടിഐ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റമാണ് വർഷങ്ങൾക്ക് ശേഷം കെ എസ് യു നടത്തിയത്. ചരിത്രം തിരുത്തി കുറിച്ച് സംസ്ഥാനത്തെ നിരവധി ക്യാമ്പസുകളിൽ കെ.എസ്.യു ആധിപത്യം നേടി. സംസ്ഥാനത്തെ 22 പോളിടെക്‌നിക് കോളേജുകളിലാണ് ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടന്നത്.ഇതിൽ 9 കോളേജുകളിൽ കെ എസ് യു മുന്നണി യൂണിയൻ പിടിച്ചെടുത്തു. കൂടാതെ 3 കോളേജുകളിൽ ചെയർമാൻ സ്ഥാനം എസ്.എഫ്.ഐയിൽ തിരിച്ചുപിടിച്ചു. ചരിത്രത്തിൽ ആദ്യമായി കണ്ണൂർ വനിതാ പോളിടെക്നിക്കിൽ ജനറൽ സെക്രട്ടറി സ്ഥാനം കെ.എസ്.യു നേടി. നെടുമങ്ങാട് പോളി 7 വോട്ടുകൾക്കും കോഴിക്കോട് കേരള പോളി 20 വോട്ടുകൾക്കും യൂണിയൻ നഷ്ടമായത് പെരുമ്പാവൂർ പോളിടെക്നിക്,തൃശൂർ എം.ടി.ഐ, കോതമംഗലം ചേലാട് പോളിടെക്നിക്, ചേലക്കര പോളിടെക്നിക് തുടങ്ങിയ കോളേജുകളിൽ കെ.എസ്.യു യൂണിയൻ നേടി.തിരൂർ എസ്‌.എസ്.എം പോളിടെക്നിക്, ഗവ: പോളിടെക്നിക് മഞ്ചേരി, എ.കെ.എൻ.എം ഗവ: പോളിടെക്നിക് ചേലാരി, ഷൊർണ്ണൂർ പോളിടെക്നിക് എന്നിവടങ്ങളിൽ മുന്നണിയായും യൂണിയൻ നേടി.

Advertisement
inner ad

നെടുമങ്ങാട് പോളിടെക്നിക്കിൽ ചെയർമാൻ, വൈസ് ചെയർമാൻ, മാഗസിൻ എഡിറ്റർ സീറ്റുകളിൽ കെ.എസ്.യു വിജയിച്ചു.പയ്യന്നൂർ വുമൺസ് പോളിടെക്നിക്കിൽ ജന:സെക്രട്ടറി, തൃശൂർ ഗവ: വുമൺസ് പോളിടെക്നിക്കൽ ചെയർമാൻ, കായംകുളം പോളിടെക്നിക്കിൽ ചെയർമാൻ, കോഴിക്കോട് കെ.ജി.പി.റ്റി.സിയിൽ ആർട്സ് ക്ലബ് സെക്രട്ടറി, യൂണിയൻ കൗൺസിലർ, മാഗസിൻ എഡിറ്റർ സീറ്റുകളിലും കെ.എസ്.യു വിജയിച്ചു. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് തുടങ്ങിയ മുന്നേറ്റം എം.ജിയും, കാലിക്കറ്റും, കേരളയും പിന്നിട്ട് പോളിടെക്നിക് കോളേജുകളിലും തുടരാനായത് സംഘടനക്ക് പുതിയ ഊർജ്ജമാണ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ ഏക സെൻട്രൽ യൂണിവേഴ്സിറ്റി യൂണിയൻ എൻഎസ്യു നേടിയതും ആരോഗ്യ സർവ്വകലാശാലയിൽ ഏറ്റവുമധികം യുയുസിമാരെ കെഎസ് യു നേടിയതും ഇതുമായി കൂട്ടി വായിക്കേണ്ടതാണ്,

സംസ്ഥാന സർക്കാരിൻ്റെ വിദ്യാർഥി വിരുദ്ധ സമീപനങ്ങൾക്കുള്ള മറുപടിയാണ് ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടന്ന കോളേജുകളിലെ ഫലം.ഒരു കൊടി പോലും കുത്താൻ സാധിക്കാതിരുന്ന പല കോളേജുകളിലും നോമിനേഷൻ കൊടുക്കാനും വിജയിക്കാനും സാധിച്ചു. പോളി ടെക്‌നികിലും തുടരുന്ന ക്യാമ്പസ്‌ ജോഡോ എഫക്ടിനു പിന്നിൽ രാത്രികളെ പകലുകളാക്കി പണിയെടുത്ത് എസ്എഫ്ഐ കോട്ടകളെ വിറപ്പിക്കാൻ യൂണിറ്റ് തലങ്ങളിൽ നേതൃത്വം കൊടുത്ത പ്രിയപ്പെട്ട സഹപ്രവർത്തകരും അതിനെയെല്ലാം ക്രോഡീകരിച്ച ജില്ല പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ തുടങ്ങി നിരവധി ആളുകൾ അഭിനന്ദനം അർഹിക്കുന്നു. വിജയത്തിന്റെ കാരണങ്ങളെ തേടി പോകുമ്പോൾ ഒഴിവാക്കാനാവാത്ത ഒന്നാണ് കെ.എസ്.യു ക്യാമ്പുകൾ കാലങ്ങളായി കെ എസ് യു വിന്റെ ഊർജ്ജ സ്രോദസ്സായിരുന്ന ക്യാമ്പുകളെ പുതിയ രീതിയിൽ പുതിയ ഭാവത്തിൽ അവതരിപ്പിക്കാൻ കെ എസ് യുവിന് ആയി, ജില്ലാ ക്യാമ്പുകൾ മുതൽ സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഓരോ സർവ്വകലാശാലകൾക്കുമായി പ്രത്യേകം നടന്ന ക്യാമ്പുകൾ വരെ ഇതിൽ ഉൾപ്പെടും. ഈ വർഷവും വിപുലമായ ക്യാമ്പുകളാണ് സംസ്ഥാന കെ.എസ്.യു കമ്മിറ്റി നടത്താൻ ഉദ്ദേശിക്കുന്നത്, തെക്കൻ മേഖല ക്യാമ്പ് കഴിഞ്ഞ ദിവസം നടന്നു .ആരോഗ്യ സർവ്വകലാശാല ക്യാമ്പസ്‌ ശില്പശാല പൂർത്തിയായി . മറ്റ് മേഖലകൾക്കും സർവ്വകലാശാലകൾക്കുമായുള്ള ക്യാമ്പ് ഉടൻ ആരംഭിക്കും. കേവലം കലാലയ രാഷ്ട്രീയം മാത്രമല്ല, ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളമെന്ന സംസ്ഥാനത്തിനെ ആകമാനം മൂല്യചുതിയിലേക്ക് തള്ളിവിട്ട പ്രസ്ഥാനമായി എസ്എഫ്ഐ മാറിക്കഴിഞ്ഞു.

Advertisement
inner ad

അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സിദ്ധാർഥൻ, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്നു ഒരു വിദ്യാർത്ഥിയെ നിഷ്കരുണം കെട്ടിതൂക്കി ആക്രമിച്ച് കൊലപ്പെടുത്താൻ പോലും മടിക്കാത്ത തരത്തിലേക്ക് എസ്എഫ്ഐ മാറിയിരിക്കുന്നു, അത് വെറും അഹങ്കാരത്തിന്റെ ബലത്തിലല്ല വ്യാജ സർട്ടിഫിക്കറ്റ് മുതൽ കൊലപാതകം വരെയുള്ള കുറ്റകൃത്യങ്ങൾ നടത്തുമ്പോൾ തങ്ങൾക്ക് താങ്ങും തണലുമായി സിപിഎം എന്ന സംഘടനയും അവർ നേതൃത്വം കൊടുക്കുന്ന സർക്കാരുമുണ്ടാവും എന്ന ഉറപ്പിലാണ്. ഈ സാമൂഹ്യവിരുദ്ധ സംവിധാനത്തെ തുടച്ചുനീക്കി നമ്മുടെ കലാലയങ്ങളുടെ ഗരിമയും വിദ്യാർഥികളുടെ പൗരബോധവും വീണ്ടെടുക്കുക എന്ന കർത്തവ്യമാണ് കെ എസ് യുവിനുള്ളത്. അതിനായി എത്രതന്നെ ജയിലറകളിൽ കഴിയേണ്ടിവന്നാലും ലാത്തിയടികൾ ഏൽക്കേണ്ടി വന്നാലും കെ എസ് യു പൊരുതും!

സർഗാത്മകതയുടെ വസന്തം തീർക്കുന്ന, ജനാധിപത്യ കലാലയങ്ങൾക്കാണ് കെ എസ് യു വിന്റെ ഉയിർത്തെഴുന്നേൽപ്പ് വഴിയൊരുക്കുന്നത്. മറ്റൊരർത്ഥത്തിൽ കെ എസ് യു കാലഘട്ടത്തിന്റെ ആവശ്യമാണ്, അത് തന്നെയാണ് ഈ തിരിച്ചുവരവിന്റെ ഏറ്റവും വലിയ രഹസ്യവും.

Advertisement
inner ad

Featured

പ്രതിസന്ധി ഘട്ടങ്ങളിൽ എന്റെ കരുത്തായി; വയനാട് ജനതയ്ക്ക് ഹൃദയനിർഭരമായ കത്തെഴുതി രാഹുൽഗാന്ധി

Published

on

കൽപ്പറ്റ: പ്രതിസന്ധിഘട്ടങ്ങളിൽ കരുത്തായി നിന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് ഹൃദയനിർഭരമായ കത്തെഴുതി രാഹുൽഗാന്ധി. ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും തുടർന്നും കൂടെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി കത്തിൽ വ്യക്തമാക്കുന്നു. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ അഭ്യർഥിച്ച് അഞ്ചുവർഷം മുൻപ് നിങ്ങളുടെ മുൻപിലേക്ക് വരുമ്പോൾ താൻ അപരിചിതനായിരുന്നുവെന്നും എന്നിട്ടും തന്നെ വയനാട്ടിലെ ജനങ്ങൾ ഹൃദയത്തോട് ചേർത്തണച്ചുവെന്നും രാഹുൽ കത്തിൽ പറയുന്നു. അവാച്യമായ സ്നേഹത്തോടെയും വാത്സല്യത്തോടെയും നിങ്ങളെന്നെ സ്വീകരിച്ചു. നിങ്ങൾ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ, ഏത് സമുദായത്തിൽ നിന്നുള്ളയാളാണെന്നോ, ഏത് മതത്തിൽ വിശ്വസിച്ചെന്നോ, ഏത് ഭാഷയാണ് സംസാരിച്ചതെന്നോ പ്രശ്നമായിരുന്നില്ല. രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഓരോ ദിവസവും അധിക്ഷേപിക്കപ്പെട്ടപ്പോഴും വേട്ടയാടപ്പെട്ടപ്പോഴും തന്നെ ചേർത്തു നിർത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

Advertisement
inner ad

തന്റെ അഭയവും വീടും കുടുംബവുമായിരുന്നു വയനാട്ടിലെ ജനങ്ങൾ. തന്റെ പോരാട്ടത്തിൻ്റെ ഊർജ്ജ പ്രവാഹമായി വയനാട്ടിലെ ജനത നിലകൊണ്ടു എന്ന് വൈകാരികമായി അദ്ദേഹം എഴുതി. ഒരു നിമിഷം പോലും തളരാതെ മനുഷ്യരോട് സംവദിക്കാനുള്ള, അവൻ്റെ ആകുലതകൾ ഏറ്റെടുക്കാനുള്ള പ്രചോദനം നിങ്ങളായിരുന്നുവെന്നും രാഹുൽ ഗാന്ധി കത്തിൽ പറയുന്നു. കേരളത്തെ വിഴുങ്ങിയ പ്രളയകാലം മനസിൽ വിങ്ങലായി ഇപ്പോഴും അവശേഷിക്കുന്നുവെന്ന് സൂചിപ്പിച്ച അദ്ദേഹം വയനാട്ടിലെ ജനങ്ങൾ നൽകിയ എണ്ണമറ്റ പൂക്കളും ആലിംഗനങ്ങളും നിരുപാധികമായ സ്നേഹവും ഹൃദയ താളമായി എന്നുമുണ്ടാകുമെന്ന് ഓർമിപ്പിക്കുന്നു. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ കഴിഞ്ഞത് ചാരിതാർഥ്യവും അഭിമാനവുമായിരുന്നുവെന്നും യാത്ര പറയുന്നതിൽ അഗാധമായ ഹൃദയ വേദനയുണ്ടെന്നും സൂചിപ്പിക്കുന്ന രാഹുൽ ഗാന്ധി ഇനി വയനാടിനെ പ്രതിനിധീകരിക്കാൻ സഹോദരി പ്രിയങ്കയുണ്ടാകുമെന്നും അവർക്ക് എല്ലാവിധ പിന്തുണ നൽകണമെന്നും അഭ്യർഥിക്കുന്നു.

രാജ്യത്തുടനീളം പ്രചരിക്കുന്ന വിദ്വേഷത്തെയും അക്രമത്തെയും പരാജയപ്പെടുത്തുക എന്നതാണ് തൻ്റെ പ്രതിബദ്ധതയെന്നും പ്രതിസന്ധിഘട്ടങ്ങളിൽ ഒരു മാതാവിനെ പോലെ ചേർത്തണച്ച വയനാടിനൊടൊപ്പം എന്നും താൻ കൂടെയുണ്ടാകുമെന്ന വാക്ക് നൽകുന്നുവെന്നും പറഞ്ഞാണ് രാഹുൽ ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത്ലോകസഭ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമെ റായ്ബറേലിയിൽ നിന്നും മത്സരിച്ചു ജയിച്ച രാഹുൽ വയനാട് ലോക്‌സാഭാഗത്വം ഒഴിയാനും റായ്ബറെലി നിലനിർത്തുവാനും തീരുമാനിച്ചിരുന്നു. ഒഴിവിലേക്ക് വരുന്ന ഉപതിരഞ്ഞെടുപ്പിൽ വയനാടിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം എ. ഐ. സി. സി. പ്രസിഡന്റ് മല്ലികാർജജുൻ ഖർഗെ പ്രഖ്യാപിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured

നീറ്റ് പരീക്ഷാ ക്രമക്കേട്; സർക്കാർ പരീക്ഷകളുടെ വിശ്വാസ്യത തകർന്നു: കെ സി വേണുഗോപാൽ

Published

on

ആലപ്പുഴ: നീറ്റ് പരീക്ഷാ ക്രമക്കേട് പുറത്തു വന്നതോടെ എല്ലാ സർക്കാർ പരീക്ഷകളുടെയും വിശ്വാസ്യത ഇല്ലാതായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ചോദ്യപേപ്പർ കച്ചവടമാണ് നടന്നത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് ഇതിൻ്റെ ധാർമ്മിക ഉത്തരവാദിത്തമുണ്ട്. ഇതിനെല്ലാം ഉത്തരം പറയേണ്ടതായി വരുമെന്നും ഉത്തരം പറയിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

പരീക്ഷാ ക്രമക്കേട് തടയാൻ വേണ്ടത്ര മാർഗ്ഗനിർദേശങ്ങളും പരിഹാരവും ഉണ്ടാകുന്നത് വരെ സമരം തുടരും. ഇത്രയൊക്കെ ഈ നാട്ടിൽ നടന്നിട്ടും പ്രധാനമന്ത്രി മൗനത്തിലാണ്. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രി ദീർഘകാലമായി ആവശ്യപ്പെടുന്ന വിഷയമാണ്. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് ആലോചന നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

ടി.പി വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ സർക്കാർ നീക്കം

Published

on

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ.കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ ശിക്ഷയിൽ ഇളവ് നൽകി വിട്ടയക്കാനാണ് നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്.

ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്.ഹൈക്കോടതി വിധി ലംഘിച്ചാണ് സർക്കാരിന്റെ ഈ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഇത് നിലനിൽക്കെയാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്.

Advertisement
inner ad

സർക്കാരിന്റെ ഈ നീക്കത്തിനെതിരെ വിമർശനവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ രംഗത്തെത്തി. പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ​ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെകെ രമ പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കുകയും രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്നും കെ കെ രമ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured