67 കോടി ഡോസ് വാക്സിന്‍, 45,352 പേര്‍ക്കു കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 45,352 പേര്‍ക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 366 പേരാണ് ഈ കാലയളവില്‍ മരിച്ചത്. 34,791 പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത് കേരളത്തിലാണ് ഇന്നലെ മാത്രം ഇവിടെ 32,097 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 188 പേര്‍ കേരളത്തില്‍ മരിച്ചു.

97.45% ആണു പുതിയ രോഗമുക്തി നിരക്ക്. രാജ്യത്തിപ്പോള്‍ 3,99,778 കോവിഡ് ആക്റ്റിവ് കേസുകളുണ്ട്. 3,20,63,616 പേര്‍ക്ക് ഇതുവരെ രോഗം വന്നുപോയി. ഒട്ടാകെ 4,39,895 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതുവരെ 67.09 കോടി ആളുകള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related posts

Leave a Comment