പുതിയ 6,563 കോവിഡ് കേസുകൾ, ആക്റ്റിവ് കേസുകൾ 572 ദിവസത്തെ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 6,563 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആക്റ്റിവ് കേസുകളുടെ എണ്ണം 572 ദിവസത്തെ കുറഞ്ഞ കണക്കിൽ 82,267 ആയി. ഈ ദിവസം 8,077 പേർ രോ​ഗമുക്തി നേടി. 123 പേർ ഈ ദിവസം മരിച്ചെന്നും ആരോ​ഗ്യ മന്ത്രാലയം. ഇതുവരെ 3,41,87,017 പേർക്കു രോ​ഗം വന്നുപോയി. കേരളത്തിലാണ് ഇപ്പോഴും കൂടുതൽ രോ​ഗികൾ. 3,297 പേർ. ഒട്ടാകെ 137,67,20359 പേർക്ക് ഒരു ഡോസ് എങ്കിലും വാക്സിൻ നൽകി.

Related posts

Leave a Comment