600 കോടി തട്ടിയ ബി.ജെ.പിക്കാരായ സഹോദരന്മാ​രുടെ ഓഫിസില്‍ റെയ്​ഡ് ​; 12 ആഡംബര കാറുകളും രേഖക​ളും കണ്ടെടുത്തു

ചെ​ന്നൈ : 600 കോ​ടി രൂപയുമായി മുങ്ങിയ കും​ഭ​കോ​ണ​ത്തെ​ ‘ഹെ​ലി​കോ​പ്ട​ര്‍ സ​ഹോ​ദ​ര​ന്മാ​ര്‍’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ര​ണ്ടു​ ബി.​ജെ.​പി നേതാക്കളുടെ തഞ്ചാവൂരിലെ ഓഫിസിലും വസതിയിലും നടത്തിയ റെയ്ഡിൽ 12 ആഡംബര കാറുകളും പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ഫി​നാ​ന്‍​സ്​ കമ്പനി മാ​നേ​ജ​രാ​യ ശ്രീ​കാ​ന്തി​നെ (56) പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.
പ​ണ​മി​ര​ട്ടി​പ്പ്​ വാ​ഗ്​​ദാ​നം ചെ​യ്​​താ​ണ്​ ത​ഞ്ചാ​വൂ​ര്‍ കും​ഭ​കോ​ണം ശ്രീ​ന​ഗ​ര്‍ കോ​ള​നി​യി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ എം.​ആ​ര്‍. ഗ​ണേ​ഷ്, എം.​ആ​ര്‍. സ്വാമി​നാ​ഥ​ന്‍ എന്നിവര്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ബി.​ജെ.​പി വ്യാ​പാ​രി വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​ണി​വ​ര്‍. നിക്ഷേപകര്‍ പരാതി നല്‍കിയ​തോടെ ഇരുവരും ഒളിവില്‍ പോയതായി പൊലീസ്​ പറഞ്ഞു.

Related posts

Leave a Comment