മൊബൈൽ ഫോൺ തരാമെന്ന് പ്രലോഭിപ്പിച്ച് എട്ട് വയസ്സുകാരനെ പീഡിപ്പിച്ച 60-കാരൻ പിടിയിൽ

അന്തിക്കാട്: മൊബൈല്‍ ഫോണ്‍ കാണിച്ചുകൊടുക്കാമെന്ന് പ്രലോഭിപ്പിച്ച് എട്ടുവയസ്സുകാരനെ ലൈംഗികമായി പലതവണ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂര്‍ തൈവളപ്പില്‍ സുജനനെ (60)യാണ് അന്തിക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. പരാതിയായതോടെ പ്രതി മനക്കൊടിയിലെ മിഠായിക്കമ്പനിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അവിടെ നലന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Comment