വാക്സിനേഷന്‍ 60 കോടി പിന്നിട്ടു, കോവിഡ് കുതിക്കുന്നു, കൂടുതലും കേരളത്തില്‍

ന്യൂഡല്‍ഹിഃ അറുപതു കോടിയിലധികം പേര്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കിയിട്ടും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ആഴ്ച കാല്‍ ലക്ഷത്തിലും താഴെയെത്തിയ കോവിഡ് വ്യാപനം ഇന്നലെ 46164- ല്‍ എത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലെ ഉയര്‍ന്ന സംഖ്യ. 34,159 പേരാണു രോഗമുക്തി നേടിയത്. കേരളത്തില്‍ മാത്രം ഇന്നലെ 31,445 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. മരണ സംഖ്യ 215 .

ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ഃ 3,25,58,530.

രോഗമുക്തി നേടിയവര്‍ഃ 3,17,38,440

ആക്റ്റിവ് കേസുകള്‍ഃ 3,33,725.

ആകെ മരണ സംഖ്യഃ 4,36,365

ഇന്നലെ മരിച്ചവര്‍ഃ 607

ഇന്നലെ വരെ വാക്സിനേഷന്‍ നേടിയവര്‍. 60,38,46,475.

Related posts

Leave a Comment