Connect with us
48 birthday
top banner (1)

chennai

ഊട്ടിയില്‍ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് 6 സ്ത്രീ തൊഴിലാളികൾ മരിച്ചു

Avatar

Published

on

ഊട്ടി: ഊട്ടിയില്‍ കെട്ടിടത്തിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ആറ് സ്ത്രീ തൊഴിലാളികള്‍ മരിച്ചു.നാല് പേർക്ക് പരിക്കേറ്റു. ഊട്ടി സ്വദേശികളായ രാധ (38), സെകില(30), ഉമ(35), ഭാഗ്യം(36), സംഗീത(30), മുത്തുലക്ഷ്മി(36) എന്നിവരാണ് മണ്ണിനടിയില്‍പെട്ട് മരിച്ചത്. പരിക്കേറ്റ മഹേഷ്(23), ശാന്തി (45), ജയന്തി(56), തോമസ്(23) എന്നിവരെ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധൻ പകല്‍ പന്ത്രണ്ടോടെ ഊട്ടി ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റർ അകലെ കുന്ത – മഞ്ചൂർ റോഡിലെ ലൗഡെയില്‍ ഗാന്ധിനഗറിലായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് സംരക്ഷണഭിത്തി നിർമ്മിക്കുന്ന പ്രവൃത്തിക്കിടെ മുകള്‍ഭാഗത്ത് ഉണ്ടായിരുന്ന പഴയ ശൗചാലയം ഉള്‍പ്പെടെ മണ്ണിടിഞ്ഞ് തൊഴിലാളികളുടെമേല്‍ പതിക്കുകയായിരുന്നു. ഊട്ടി, കൂനൂർ എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ മണ്ണ് മാറ്റി തൊഴിലാളികളെ പുറത്തെടുക്കുമ്ബോഴേക്കും ആറുപേർ മരിച്ചിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

അവയവദാനത്തില്‍ സര്‍വകാലറെക്കോഡ് നേടി തമിഴ്‌നാട്; 2024-ല്‍ 1484 അവയവദാനങ്ങൾ

Published

on

ചെന്നൈ: 2024-ല്‍ അവയവദാനത്തില്‍ സര്‍വകാലറെക്കോഡ് നേട്ടവുമായി തമിഴ്‌നാട്. ഈ വർഷം സംസ്ഥാനത്ത് 1484 അവയവദാനങ്ങളാണ് നടന്നത്. മരണാനന്തര അവയവദാനത്തിനായി ലഭിച്ചത് 266 ശരീരങ്ങള്‍. മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതിനുശേഷമാണ് അവയവദാനത്തിനായി സന്നദ്ധരാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.

അവയവദാനത്തിനുവേണ്ടി രൂപവത്കരിച്ച ട്രാന്‍സ്പ്‌ളാന്റ് അതോറിറ്റി ഓഫ് തമിഴ്‌നാടി(ട്രാന്‍സ്റ്റാന്‍)ന്റെ കണക്കനുസരിച്ച് ഈവര്‍ഷം ഇതുവരെ 853 പ്രധാന അവയവങ്ങളും 631 ചെറിയ അവയവങ്ങളും ശരീരകലകളും മാറ്റിവെച്ചു. വൃക്കദാനമാണ് പട്ടികയില്‍ ഒന്നാമത്. 452 വൃക്കകളാണ് ഈവര്‍ഷം മാറ്റിവെച്ചത്. 94 ഹൃദയവും 208 കരളും 87 ശ്വാസകോശവും മാറ്റിവെച്ചു. സംസ്ഥാനത്ത് മരണാനനന്തര അവയവദാനപദ്ധതി തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്.

Advertisement
inner ad
Continue Reading

chennai

ജീവനക്കാരുടെ ആസ്തി, ബാധ്യതകള്‍ എന്നിവ രഹസ്യമല്ല; അത് വിവരാവകാശത്തിന്റെ പരിധിയില്‍ വരും: മദ്രാസ് ഹൈക്കോടതി

Published

on

ചെന്നൈ: സര്‍ക്കാര്‍ ജീവനക്കാരുടെ ആസ്തിയും ബാധ്യതയും അടങ്ങിയ വിവരങ്ങൾ സ്വകാര്യവിവരമായി കാണാൻ കഴിയില്ലെന്നും അത് വിവരാവകാശത്തിന്റെ പരിധിയിലാണ് ഉള്ളതെന്നും മദ്രാസ് ഹൈക്കോടതി. പൊതുജനങ്ങളുടെ കണ്മുന്നിൽ നിൽക്കുന്നവരാണ് പൊതുജനസേവകരെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് രജിസ്റ്ററില്‍ ചില സ്വകാര്യവിവരങ്ങള്‍ കാണുമെങ്കിലും അവയെ മുഴുവനായി സ്വകാര്യമെന്നു പറഞ്ഞ് മാറ്റിനിർത്താൻ കഴിയില്ലെന്നും ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്റെ ബെഞ്ച് വ്യക്തമാക്കി.

ചില സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാർക്കെതിരെ എടുത്ത നടപടികളുടെ വിശദാംശങ്ങള്‍ പുറത്തുപറയില്ല. എന്നാല്‍, സര്‍വീസ് വിവരങ്ങളും ആസ്തികളുടെയും ബാധ്യതകളുടെയും വിവരങ്ങളും പൊതുജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. കൃഷ്ണഗിരി ജില്ലയില്‍ ജലസേചനവകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ജോലിചെയ്യുന്നയാളുടെ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകരായ എം. തമിഴ്സെല്‍വനും ടി. സംഗീതയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

Advertisement
inner ad
Continue Reading

chennai

എംടിയുടെ വിയോഗത്തിൽ അ​നു​ശോ​ച​നം അറി​യി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാലിൻ

Published

on

ചെന്നൈ: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. എം.​ടി​ക്ക് ആ​ദ​ര​മാ​യി ത​മി​ഴി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും കൂ​ടി​യാ​ണ് സ്റ്റാ​ലി​ൻ അ​നു​ശോ​ച​ന​ക്കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

സ്റ്റാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

Advertisement
inner ad

ജ്ഞാ​ന​പീ​ഠം, പ​ത്മ​ഭൂ​ഷ​ൺ, സാ​ഹി​ത്യ അ​ക്കാ​ദ​മി തു​ട​ങ്ങി​യ ഉ​ന്ന​ത പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ മ​ല​യാ​ള സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​യോ​ഗ​വാ​ർ​ത്ത കേ​ട്ട​തി​ൽ ഖേ​ദി​ക്കു​ന്നു. നാ​ലു​കെ​ട്ട്, അ​സു​ര​വി​ത്ത്, മ​ഞ്ഞ്, കാ​ലം തു​ട​ങ്ങി​യ കൃ​തി​ക​ളി​ലൂ​ടെ​യും നി​ർ​മാ​ല്യം, പെ​രും​ത​ച്ച​ൻ, ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ​യും കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളെ വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ച എ​ഴു​ത്തു​കാ​ര​നും, ച​ല​ച്ചി​ത്ര​കാ​ര​നും ആ​യി​രു​ന്നു എം.​ടി. ത​മി​ഴ്, ഇം​ഗ്ലീ​ഷ് മു​ത​ലാ​യ ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട ത​ന്‍റെ പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ന​പ്പു​റം വ​ലി​യൊ​രു വാ​യ​ന​ക്കാ​രെ അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി. മ​ല​യാ​ള​സി​നി​മ​യി​ലെ ക്ലാ​സി​ക്കു​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന നി​ര​വ​ധി സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ​യെ​ഴു​തി​യ എം.​ടി ചി​ല ചി​ത്ര​ങ്ങ​ൾ സ്വ​യം സം​വി​ധാ​നം ചെ​യ്യു​ക​യും ദേ​ശീ​യ അ​വാ​ർ​ഡ് പോ​ലു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എഴുത്തു​കാ​ര​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ മാ​ത്ര​മ​ല്ല, മാ​തൃ​ഭൂ​മി മാ​സി​ക​യു​ടെ എ​ഡി​റ്റ​ർ എ​ന്ന നി​ല​യി​ലും നി​ര​വ​ധി യു​വ എ​ഴു​ത്തു​കാ​രെ തി​രി​ച്ച​റി​ഞ്ഞ് വ​ള​ർ​ത്തി​യെ​ടു​ത്ത് മ​ല​യാ​ള ഭാ​ഷ​യ്ക്കും കേ​ര​ള സ​മൂ​ഹ​ത്തി​നും അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ത​ല​മു​റ​ക​ളോ​ളം നി​ല​നി​ൽ​ക്കും. ആ​ധു​നി​ക മലയാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ മു​ഖ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യ എം.​ടി​യു​ടെ വി​യോ​ഗ​ത്തി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​നും ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​യ​ന​ക്കാ​ർ​ക്കും എ​ന്‍റെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു.

Advertisement
inner ad
Continue Reading

Featured