മഴ ശക്തം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആറ് ഷട്ടറുകൾ ഉയർത്തി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നു. ‌അണക്കെട്ടിന്റെ സംഭരണ ശേഷി ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ മൂന്നു ഷട്ടറുകൾ കൂടി തുറന്നു. 60 സെന്ർറീമീറ്ററാണ് ഉയര്ത്തിയത്. സെക്കൻഡിൽ 3,131.96 ക്യൂസെക്സ് ( ഘനയടി/സെക്കൻഡിൽ) വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഈ മാസം 11 വരെ വിവിധ ഘട്ടങ്ങളിലായി പരമാവധി 139.5 അടി വെള്ളം മാത്രമേ അണക്കെട്ടിൽ സംഭരിക്കാവൂ എന്നാണു സുപ്രീം കോടതി നിർദേശം. ഇതു ക്രമീകരിക്കാൻ വേണ്ടിയാണു കൂടുതൽ ഷട്ടറുകൾ തുറന്നത്. ആകെ 13 ഷട്ടറുകളാണ് അണക്കെട്ടിലുള്ളത്. 3005 ഘടനയടി വെള്ളം ഇപ്പോൾ ഒരു സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കിവിടുന്നു. ഇതുമൂലം അണക്കെട്ടിനു താഴെയുള്ള പെരിയാറിന്റെ ഭാ​ഗത്ത് ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എന്നാൽ വെള്ളപ്പൊക്ക ഭീഷണിയില്ല.
മുല്ലപ്പെരിയാറിൽ നിന്നു പുറത്തേക്കു വരുന്ന വെള്ളം ഇടുക്കി അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. എന്നാൽ ‌ഇടുക്കി പദ്ധതിയുടെ അണക്കെട്ടിലെ ജലനിരപ്പ് അരയടി മാത്രമാണ് ഉയർന്നത്. നിലവിൽ ഭീഷണി ഇല്ലാത്തതിനാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. എങ്കിലും ചെറുതോണി മുതൽ ആലുവ വരെയുള്ള പെരിയാർ തീരപ്രദേശങ്ങളിൽ ജാ​ഗ്രതാ നിർദേശം നിലനിൽക്കുന്നു.

Related posts

Leave a Comment