Global
5 ആം വിവാഹം, വധു ശാസ്ത്രജ്ഞ; 92-ാം വയസിൽ റുപെർട്ട് മർഡോക്കിന് വീണ്ടും വിവാഹിതനാകുന്നു
മാധ്യമ രംഗത്തെ പ്രശസ്തനായ റൂപർട്ട് മർഡോക്ക് 92-ാം വയസ്സിൽ അഞ്ചാം വിവാഹത്തിനായി ഒരുങ്ങുന്നു. 67കാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. റൂപർട്ടിൻ്റെ അഞ്ചാമത്തെ വിവാഹ മാണിത്. എലീന ഒരു മോളിക്യുലാർ ബയോളജിസ്റ്റാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ മർഡോക്ക് തൻ്റെ കാമുകി 66 കാരിയായ ആൻ ഡെസ്ലി സ്മിത്തുമായുള്ള വിവാഹനിശ്ചയം നടത്തി. എന്നാൽ പിന്നീട് ഇരുവരും പിന്മാറുകയായിരുന്നു. കാമുകിയുടെ തീവ്ര മതപരമായ നിലപാടുകളാണ് റൂപർട്ട് വിവാഹനിശ്ചയത്തിൽ നിന്ന് പിന്മാറാൻ കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡെങ് വഴിയാണ് റുപെർട്ടും എലീനയും പരിചയപ്പെട്ടുന്നത്.
ലോസ് ആഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലുള്ള മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലായിരുന്നു എലീന ശാസ്ത്രജ്ഞയായി ജോലി ചെയ്തിരുന്നത്. എലീനയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്, ഡാഷ സുക്കോവ. റഷ്യൻ – അമേരിക്കൻ വംശജയായ ഡാഷ ആര്‍ട്ട് കളക്ടറാണ്.
എയർഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മർഡോക്കിന്റെ ആദ്യ ഭാര്യ. 1966 ലാണ് ഇരുവരും വേർപിരിയുന്നത്. ഈ ബന്ധത്തിൽ മർഡോക്കിന് ഒരു മകളുണ്ട്. ശേഷം സ്കോട്ടിഷ് പത്രപ്രവർത്തക അന്ന മാനെ വിവാഹം ചെയ്യുകയായിരുന്നു.1999ൽ തന്നെ ഇരുവരും വിവാഹമോചനം നേടി പിരിഞ്ഞു. ഇതിൽ മൂന്ന് മക്കളാണ് മർഡോക്കിനുള്ളത്. മൂന്നാം ഭാര്യ വെൻഡി ഡാങ്ങുമായുള്ള ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. 2022 ലാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മർഡോക്ക് വേർപിരിഞ്ഞത്.
Kuwait
സിൽവർ ജൂബിലി മുഹബ്ബത്തെ റസൂൽ (സ)’24 സമ്മേളനം വ്യാഴം – വെള്ളി ദിവസങ്ങളിൽ : പണ്ഡിതർ എത്തിച്ചേരും !
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ’മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം’ എന്ന പ്രമേയത്തിൽ മുഹബ്ബത്തെ റസൂൽ(സ)’24 സമ്മേളനം ‘പ്രവാസത്തിലും പ്രഭ പരത്തിയ കാൽനൂറ്റാണ്ട്’ എന്ന പ്രമേയത്തിലുള്ള സിൽവർ ജൂബിലി സമാപന സമ്മേളനം അടുത്ത വ്യാഴം – വെള്ളി ദിവസങ്ങളിൽ നടക്കും . സെപ്റ്റംബർ 12,13 വ്യാഴം, വെള്ളി തീയതികളിൽ അബ്ബാസിയ്യ സെൻട്രൽ സ്കൂളിലാണ് ഗംഭീരമായ സുന്നി സമ്മേളനങ്ങൾക്ക് വേദിയാവുക. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ബഹു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എസ് കെ എസ് എസ് എഫ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ, അൻവർ മുഹ്‌യിദ്ദീൻ ഹുദവി ആലുവ എന്നിവർ ഈ സമ്മേളനത്തിന് എത്തിച്ചേരും. കുവൈത്തിലെ രാഷ്ട്രീയ സാംസ്കാരിക വാണിജ്യ വ്യക്തിത്വങ്ങളും സംബന്ധിക്കും.
ആദ്യ ദിനത്തിൽ മജ്‌ലിസുന്നൂർ ആത്മീയ മജ്‌ലിസും ‘അൽ-മഹബ്ബ 2024’ സ്പെഷ്യൽ സുവനീർ പ്രകാശനവും മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനവും നേതാക്കളുടെ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണവും ഉണ്ടായിരിക്കും. ‘മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം’ എന്ന പ്രമേയത്തിൽ അൻവർ മുഹിയദ്ധീൻ ആലുവ മുഖ്യ പ്രഭാഷണം നടത്തും. രണ്ടാം ദിനത്തിൽ ‘പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട്’ എന്ന പ്രമേയത്തിൽ കഴിഞ്ഞ രണ്ടര വർഷമായി ജീവകാരുണ്യ മേഖലകളിൽ നടത്തി വരുന്ന ഇരുപത്തിയഞ്ചിന കർമ്മ പദ്ധതികളുടെ സമാപന സമ്മേളനവും ബുർദ മജ്‌ലിസ്, ഗ്രാൻഡ് മൗലൂദും സംഘടിപ്പിക്കും. രണ്ട് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഐതിഹാസികമായ മഹാ സമ്മേളനങ്ങളിൽ നാലായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് സ്വാഗത സംഘ കമ്മിറ്റി നേതാക്കൾ അറിയിച്ചു. കുവൈത്തിൻറെ വിവിധ ഭാഗത്ത് നിന്നും വാഹന സൗകര്യം ഏർപ്പെടുത്തത്തിയിട്ടുണ്ടെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് കെ ഐ സി നേതാക്കൾ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ ഉസ്താത് ശംസുദ്ധീൻ ഫൈസി, പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജന സെക്രട്ടറി ആബിദ് ഫൈസി , മീഡിയ സെക്രട്ടറി മുനീർ പെരുമുഖം , ഇ എസ് അബ്ദുൾറഹ്മാൻ ഹാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Kuwait
കണക്ട് ടു കെ.കെ.എം.എ. ക്ക് ആവേശകരമായ തുടക്കം
കുവൈത്ത് സിറ്റി : സമൂഹത്തിൽ വിവിധ തുറകളിലുള്ള വരെ സംഘടനായുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ കണക്ട് ടു കെ കെ എം എ പരിപാടിക്ക് ഓപചാരികമായ തുടക്കം. ഖൈത്താൻ രാജധാനി ഓഡിറ്റോറിയത്തിൽ വച്ച് കേന്ദ്ര പ്രസിഡന്റ് കെ.ബഷീർ ന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കെ കെ എം എ രക്ഷാധികാരി പി കെ അക്ബർ സിദ്ദിഖ് ഉൽഘാടനം ചെയ്തു. നേതൃത്വം ഇസ്ലാമിക വീക്ഷണത്തിൽ എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകൻ, ഡോ. അലിഫ് ശുകൂർ ക്ലാസ്സെടുത്തു. സംഘടനയുടെ ഈ വർഷത്തെ മെമ്പർഷിപ് പ്രചാരണത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം നടത്തിയ പ്രവർത്തകരെയും, ബ്രാഞ്ചുകളെയും സോണൽ കമ്മിറ്റികളെയും ചടങ്ങിൽ ആദരിച്ചു.
സംഘടനയുടെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റ് ഉത്‌ഘാടനം വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ നിർവഹിച്ചു. ഭാവി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കണക്ട് ടു കെ.കെ.എം.എ എന്ന വിഷയത്തെ കുറിച്ച് എഞ്ചിനിയർ നവാസ് പ്രസന്റേഷൻ അവതരിപ്പിച്ചു. കെ കെ എം എ മൈൽസ്റ്റോൺ വിഡിയോ പ്രസന്റേഷൻ മുൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് തയ്യിലും, സംഘടനയുടെ നിലവിലെ സ്ട്രക്ച്ചർ പ്രസന്റേഷൻ എ ടി നൗഫലും അവതരിപ്പിച്ചു. കെ കെ എം എ കേന്ദ്ര ചെയർമാൻ എ.പി അബ്ദുൽ സലാം, പി.എം.ടി മെമ്പർ എൻ.എ മുനീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച ബ്രാഞ്ചുകൾക്കും സോനലുകൾക്കുമുള്ള കപ്പ് രക്ഷധികാരി പി കെ അക്ബർ സിദ്ധിഖ് ചെയർമാൻ എ പി അബ്ദുൽ സലാം പ്രസിഡണ്ട് കെ ബഷീർ എന്നിവർ വിതരണം ചെയ്തു. കേന്ദ്ര അഡ്മിൻ സെക്രട്ടറി സുൽഫികർ എം പി പരിപാടി ക്രോഡീകരിച്ചു. വർക്കിംഗ് പ്രെസിഡന്റുമാരായ കെ.സി റഫീഖ്, ഒ.പി ശറഫുദ്ധീൻ, സംസം റഷീദ്, സെക്രട്ടറിമാരായ കെ.സി. അബ്ദുൽ കരീം, കേന്ദ്ര വി.പി മാരായ മെമ്പർഷിപ് ടീം വൈസ് പ്രസിഡന്റ് ഒ.എം ഷാഫി, പി.എം ജാഫർ, ലത്തീഫ് എടയൂർ, നിസാം നാലകത്ത്, ടി. ഫിറോസ്, അസ്‌ലം ഹംസ, അഷ്‌റഫ് മാങ്കാവ്, അബ്ദുൽ കലാം മൗലവി, പി എം ഷെരീഫ്,പി എം ഹാരിസ്, ഹമീദ് മുൽക്കി, പി പി പി സലീം, സിറ്റി സോൺ ആക്ഡിങ് പ്രസിഡന്റ് ജാഫർ എന്നിവർ പരിപാടിക്ക് നേത്ര്വതം നൽകി. ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ സ്വാഗതവും ട്രെഷറർ മുനീർ കുണിയ നന്ദിയും പറഞ്ഞു.
Kuwait
കുവൈറ്റിൽ ട്രേഡ് പ്രൊമോഷൻ കൌൺസിൽ ഓഫ് ഇന്ത്യ ബയർ – സെല്ലർ മീറ്റ് സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി : ട്രേഡ് പ്രൊമോഷൻ കൌൺസിൽ ഓഫ് ഇന്ത്യ കുവൈറ്റിലെ ഇന്ത്യൻ എംബസി യുടെ സഹകരണത്തോടെ ബയർ – സെല്ലർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി ലക്ഷ്യമിട്ട് കുവൈറ്റ് സിറ്റിയിലെ ഗ്രാൻഡ് മജസ്റ്റിക് ഹോട്ടലിന്റെ അൽ അനൗദ് ബാൾറൂമിലാണ് ഫുഡ് & ബിവറേജസ് മേഖലയിലെ വാങ്ങുന്നയാൾ – വിൽക്കുന്ന ആൾ സംഗമം നടന്നത്. ബഹു ഇന്ത്യൻ അംബാസിഡർ ഡോ: ആദർശ് സ്വൈക ഉദ്‌ഘാടനം ചെയ്ത മീറ്റ്ന് ടി പി സി ഐ ഡയറക്ടർ അശോക് സേഥി സ്വാഗതം ആശംസിച്ചു. ഇന്ത്യയിലെ വിവിധ ഭക്ഷ്യ പാനീയ ഉൽപ്പാദകരും കുവൈറ്റിലെ വിതരണക്കാ രുടെ പ്രതിനിധികളും ഉൾപ്പെടെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖ കമ്പനികൾ അവരുടെ മൂല്യ വർധിത നൂതന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യൻ സമൂഹത്തിലെ വൻകിട ബിസ്സിനെസ്സ് കാരും മറ്റു സാമൂഹിക പ്രവർത്തകരും തല്പരകക്ഷികളും ബായർ – സെല്ലെർ മീറ്റ് സന്ദര്ശിക്കാനെത്തി.
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്സ്‌പോർട് ഓർഗനൈസഷന്റെയും കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറിയുടെയും സഹകരണത്തോടെ കുവൈറ്റിലെ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി ഓഡിറ്റോറിയത്തിൽ ഭക്ഷ്യ – കാർഷിക മേഖലയിലെ 30 പ്രമുഖ കമ്പനിയുമായുള്ള മീറ്റും സപ്‌ത. 9 ,10 തിയ്യതികളിലായി സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ ഉച്ചക്ക് 2 .30 വരെയാണ് പ്രസ്തുത മീറ്റ് നടക്കുക. ഭക്ഷ്യ ദാന്യങ്ങൾ , വിവിധ മാംസ ഉൽപ്പന്നങ്ങൾ , ഭക്ഷ്യ എണ്ണകൾ , നിത്യോപയോഗ വസ്തുക്കൾ , റോസ്‌റ്ററി, ചോക്ലേയ്റ്റസ് തുടങ്ങിയ വിവിധ ബ്രാന്ഡുകളുമായി കമ്പനി പ്രതിനിധികൾ ആനി നിരക്കും.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login