5,784 പുതിയ കോവിഡ് കേസുകൾ, 133.88 കോടി വാക്സിൻ, അപകടരേഖയിൽ കേരളം

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 5,784 പേർക്കു കൂടി കോവിഡ് 19 രോ​ഗം പിടിപെട്ടതായി കേന്ദ്ര ആരോ​ഗ്യ. മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 252 പേർ മരിച്ചു. 7,995 പേർ രോ​ഗമുക്തി നേടിയെന്നും പുതിയ കണക്ക്. ആക്റ്റിവ് കേസുകളുടെ എണ്ണം തൊണ്ണൂറായിരത്തിലും കുറഞ്ഞു. ഇത് അറുനൂറ് ദിവസത്തെ കുറഞ്ഞ നിരക്കാണ്. ആക്റ്റിവ് കേസുകളിൽ 36,281 പേരും കേരളത്തിലാണ്. 4,313 പേർക്കു കേരളത്തിൽ പുതുതായി രോ​ഗം പിടിപെട്ടു. ഇത് രാജ്യത്തെ ആകെ രോ​ഗികളുടെ 75 ശതമാനത്തിനു മുകളിലാണ്. വലിയ അപകടനിലയാണിതെന്നു വിദ​ഗ്ധർ. കേരളത്തിലും വളരെ വേ​ഗത്തിൽ രോ​ഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരണമെന്നും കേന്ദ്ര നിർദേശം.
1,60,033 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. രാജ്യത്തെ ഉയർന്ന കോവിഡ് കണക്കാണിത്.
88,993 ആക്റ്റിവ് കേസുകളാണ് രാജ്യത്തുള്ളത്. 3,41,38,763 പേർ രോ​ഗമുക്തി നേടിയപ്പോൾ 4,75,888 പേർ മരണത്തിനു കീഴടങ്ങി.

Related posts

Leave a Comment