Connect with us
head

Featured

ഭിന്നശേഷിക്കാരിയുടെയും അമ്മയുടെയും 54ലക്ഷം തട്ടിച്ചു ; സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി

മണികണ്ഠൻ കെ പേരലി

Published

on

പത്തനംതിട്ട: അടൂരിൽ ഭിന്നശേഷിക്കാരിയായ വിധവയുടെയും മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടെയും വസ്തുവകകൾ പണയപ്പെടുത്തി പണം തട്ടിയ സിപിഎം നേതാവിനെതിരെ പാർട്ടി നടപടി. സിപിഐഎം അടൂർ ഏരിയാ കമ്മിറ്റിയംഗവും അടൂർ നോർത്ത് ലോക്കൽ സെക്രട്ടറിയുമായ ശ്രീനി എസ്. മണ്ണടിയെയാണ് പാർട്ടിയുടെ എല്ലാ ചുമതലകളിൽനിന്നും സസ്പെൻഡുചെയ്തത്.

2012-ൽ അടൂർ കരുവാറ്റ പൂങ്ങോട്ട് മാധവത്തിൽ എസ്.വിജയശ്രീയുടെയും അമ്മയുടെയും പേരിലുള്ള വസ്തുവകകൾ പണയംവെച്ച് ശ്രീനിയും മറ്റ് രണ്ടുപേരുംകൂടി 54 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.ഏനാത്ത് പോലീസ് സ്റ്റേഷനിൽ വിജയശ്രീ ഒരാഴ്ചമുമ്പ് പരാതി നൽകിയിരുന്നു. തുടർന്ന് ശ്രീനിയുൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കുകയും ചെയ്തു. എന്നാൽ, തുടർനടപടികൾ ആകാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരള കാരുണ്യ ഭിന്നശേഷി അസോസിയേഷൻ ഏനാത്ത് പോലീസ് സ്റ്റേഷന് മുൻപിൽ ധർണ നടത്തിയിരുന്നു.

Advertisement
head

വർഷങ്ങളായി പാർട്ടിക്കു മുന്നിൽ പരാതിയുമായി ചെന്നിട്ടും ശ്രീനിക്കെതിരെ യാതൊരുവിധ നടപടിയും സിപിഎം സ്വീകരിച്ചിരുന്നില്ല ഇതേ തുടർന്നാണ് അമ്മയും മകളും പോലീസിനെ സമീപിച്ചത്. നേതാവിനെതിരെ പോലീസ് കേസെടുത്തു പിന്നാലെ മുഖം രക്ഷിക്കുന്നതിനാണ് സിപിഎം ഇപ്പോൾ നേതാവിനെതിരെ നടപടി എടുത്തിരിക്കുന്നത്.

Advertisement
head

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

Published

on

സുഡാൻ: ആ​ഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.

Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured