മത്സ്യഫെഡിൽ 53.50 കോടിയുടെ അഴിമതി : ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എം.വിൻസെന്റ്

തിരുവനന്തപുരം: മത്സ്യഫെഡിൽ കഴിഞ്ഞ ആറു വർഷമായി കോടികളുടെ അഴിമതിയെന്ന് എം.വിൻസെന്റ് എംഎൽഎ. ആറ് വർഷം കൊണ്ട് 53.50 കോടി രൂപയുടെ അഴിമതിയാണ് മത്സ്യഫെഡിൽ നടന്നത്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും എം. വിൻസെന്റ് ആവശ്യപ്പെട്ടു. നിയമസഭയിൽ മത്സ്യബന്ധനം സംബന്ധിച്ച ധനാഭ്യർത്ഥന ബില്ലിൽ പങ്കെടുത്തുകൊണ്ടാണ് വിൻസെന്റ് ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ചത്. ഉയർന്ന വിലയ്ക്കാണ് മത്സ്യം സംഭരിക്കുന്നത്. മത്സ്യം വാങ്ങുന്നതിൽ സുതാര്യതയില്ല. അന്തിപ്പച്ചയിൽ ഒരു കോടി രൂപയുടെ അഴിമതി നടന്നു. തുറമുഖങ്ങളിൽനിന്നും മീൻ വാങ്ങുന്നതിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് സിപിഎം നേതാക്കളുമായി ബന്ധമുള്ള ഏജൻസികളാണ്. കോവിഡ് കാലത്തും ചീഞ്ഞ മത്സ്യങ്ങളാണ് രോഗികൾക്ക് പോലും നൽകിയത്. മത്സ്യഫെഡിൽ 350 പേർ താൽക്കാലിക ജീവനക്കാരാണ്. ഇവർ മുഖേനെയാണ് അഴിമതിയ്ക്ക് കളമൊരുക്കിയത്. സിപിഎം നേതാക്കളുടെയും എജൻസികളുടെയും ആളുകളാണ് ഈ 350 പേരെന്ന് വിൻസെന്റ് കുറ്റപ്പെടുത്തി. ഇതിൽ സമഗ്രമായ അന്വേഷണം നടത്തണം. അഴിമതിയിൽ ജുഡിഷ്യൽ അന്വേഷണം നടത്തണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിൻസെന്റ് ആവശ്യപ്പെട്ടു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം പോലും നൽകാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. എകെജി സെന്റർ ആക്രമണത്തിൽ പ്രതിപക്ഷം ഒന്നടങ്കം അപലപിച്ചു. കെപിസിസി ഓഫീസിന് നേരെ ഉണ്ടായ ആക്രമം അപലപിക്കാൻ സിപിഎമ്മുകാർ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment