ശബരിമലയില്‍ 17 മുതല്‍ ദിവസേന 5000 പേര്‍ക്കു ദര്‍ശന അനുമതി

ശബരിമലഃ കർക്കിടക മാസ പൂജകൾക്കു വേണ്ടി ശബരിമല ക്ഷേത്രനട ഈ മാസം 16 ന് തുറക്കും. 17 മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഒരു ദിവസം 5000 ഭക്തർക്ക് ദർശന സൗകര്യം. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു.
48 മണിക്കൂറിനള്ളിൽ എടുത്ത കോവിഡ്- 19 ആർ ടി പി സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അല്ലെങ്കിൽ കൊവിഡ്- 19 ൻ്റെ രണ്ട് പ്രതിരോധ വാക്സിൻ എടുത്തവർക്കും മാത്രമാണ് ദർശനത്തിന് അനുമതി.
48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്- 19 ആർ ടി പി സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം. കൊവിഡ്- 19 ൻ്റെ രണ്ട് പ്രതിരോധ വാക്സിൻ എടുത്തവർക്കും ദർശനത്തിന് അനുമതി ലഭിക്കും. കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക. വെർച്വൽ ക്യൂ സംവിധാനത്തിൽ ദർശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാൻ അനുവദിക്കുകയില്ല. കഴിഞ്ഞ രണ്ടുമാസമായി ഭക്തരെ പ്രവേശിക്കാതെയായിരുന്നു മാസപൂജകള്‍.

Related posts

Leave a Comment