Connect with us
inner ad

Kerala

മെഡിസെപ്പില്‍ സര്‍ക്കാര്‍ വിഹിതമായി 500 കോടി രൂപ
ഇന്‍ഷ്വറന്‍സ് കമ്പനിയ്ക്ക് ഉടന്‍ കൈമാറണം
-ചവറ ജയകുമാര്‍

Avatar

Published

on

തിരുവനന്തപുരം:ജീവനക്കാരുടെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി 500 കോടി രൂപ ഇന്‍ഷ്വറന്‍സ് കമ്പനിയ്ക്ക് കൈമാറണമെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു.
മെഡിസെപ്പ് പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇത് ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയെ അവതാളിത്തിലാക്കുന്ന സാഹചര്യമാണ്. ജീവനക്കാരുടെ കൈയില്‍ നിന്നും പ്രതിവര്‍ഷം 6000/- രൂപ വിഹിതമായി വാങ്ങിയാണ് ഈ പദ്ധതി നടപ്പില്‍ വരുത്തിയത്. ഇതില്‍ 4800/- രൂപ മാത്രമാണ് ഇന്‍ഷ്വറന്‍സ് കമ്പനിയ്ക്ക് നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായിട്ടും ജി.എസ്.ടി ഇനത്തില്‍ ഒരാളില്‍ നിന്നും 864 രൂപയാണ് ഈടാക്കുന്നത്. ബാക്കി വരുന്ന 336 രൂപ കോര്‍പ്പസ് ഫണ്ടായി സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണ്.
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായിട്ടാണ് മെഡിസെപ്പ് വിഭാവനം ചെയ്തിരുന്നതെങ്കിലും മികച്ച ആശുപത്രികളോ മികച്ച ചികിത്സയോ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ആകെ 479 ആശുപത്രികളാണ് ഈ പദ്ധതിയില്‍ പങ്കാളികളായത്. ഈ ആശുപത്രികളെക്കുറിച്ച് പരാതികളും ഉയരുന്നുണ്ട്. പല ആശുപത്രികളും ചികിത്സയ്ക്ക് പണം ആവശ്യപ്പെടുന്നുണ്ട്. ഇത് പദ്ധതിയുടെ ലക്ഷ്യത്തെത്തന്നെ അട്ടിമറിക്കുന്ന സാഹചര്യമാണ്. ഗവണ്‍മെന്‍റിന്‍റെ പദ്ധതിയെന്ന് മേനി പറയുമ്പോഴും സര്‍ക്കാര്‍ വിഹിതം നല്‍കാത്തത് നിരാശാജനകമാണ്. ഇത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.
മെഡിസെപ്പ് പദ്ധതിയുടെ വിഹിതം ഉയര്‍ത്തണെമന്ന് ഇന്‍ഷ്വറന്‍സ് കമ്പനി ആവശ്യപ്പെട്ടു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചന നടത്താതെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കരുത്.
ജീവനക്കാരുടെ കൈയില്‍ നിന്നും പണം പിരിച്ചിട്ട് അവര്‍ക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഈ പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി 500 കോടി രൂപ ഇന്‍ഷ്വറന്‍സ് കമ്പനിയ്ക്ക് കൈമാറണം. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ സര്‍ക്കാരിന്‍റെ കര്‍ത്തവ്യമാണ്. ഇതില്‍ നിന്നും പിന്മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം അറിയിച്ചു.

Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി

Published

on

എറണാകുളം: കോതമംഗലം കോട്ടപ്പടിയില്‍ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി. 16 മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് ആനയെ ജെസിബി ഉപയോഗിച്ച്‌ കിണറിന്റെ വശമിടിച്ച്‌ കരയ്ക്ക് കയറ്റിയത്. രക്ഷപ്പെടുത്തിയ ആനക്കുട്ടി കാട്ടിലേക്കാണ് ഓടിയത്. മൂന്ന് കിലോമീറ്ററോളം ജനവാസ മേഖലയായതിനാല്‍ പടക്കം പൊട്ടിച്ചും നാട്ടുകാർ ഒച്ചയുണ്ടാക്കിയും ആനയെ ഓടിച്ചു. പ്രദേശത്ത് നാലു മണി വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്

Continue Reading

Kerala

സിദ്ദാർത്ഥ് ആൾക്കൂട്ടക്കൊല കേസില പ്രതിയുടെ പിതാവ് നെഞ്ച് വേദനയെ തുടർന്ന് മരിച്ചു

Published

on

കോഴിക്കോട്: പന്തിരിക്കരയിലെ അധ്യാപകൻ പുതിയോട്ടും കര വിജയൻ (54) അന്തരിച്ചു. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ദാർത്ഥന്റെ ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ 11ാം പ്രതി ആദിത്യന്റെ അച്ഛനാണ്. നെഞ്ച് വേദനയെ തുടർന്ന് ഇന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരുവണ്ണ ജി.എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. ഇതേ സ്കൂളിലെ അധ്യാപിക മേരി മിറിൻറയാണ് ഭാര്യ. വിദ്യാര്‍ത്ഥിയായ അരുണിമ മകളാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Continue Reading

Kerala

പാനൂർ ബോംബ് സ്ഫോടനം സിബിഐ അന്വേഷിക്കണം
എംഎം ഹസൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Published

on

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ. സിപിഎമ്മിലെ ഉന്നത നേതാക്കളുടെ അറിവോടും സമ്മതത്തോടും കൂടി ജനവിധി അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ബോംബ് സ്ഫോടനത്തിലൂടെ നടന്നത്. ബോംബ് നിർമാണം ഭീകര പ്രവർത്തനമാണെന്നിരിക്കെ, പാനൂർ സ്ഫോടനത്തെ മുഖ്യമന്ത്രി നിസാരവത്ക്കരിക്കുകയാണ്. അതുമൊരു രക്ഷാ പ്രവർത്തനമെന്നാണ് അദ്ദേഹം പറയുന്നത്. സ്ഫോടനത്തിന് പിന്നാലെ അത്യുഗ്ര ശേഷിയുള്ള ബോംബുകൾ പോലീസ് വീണ്ടും കണ്ടെടുത്ത് നിർവീര്യമാക്കിയത് അതീവഗൗരവമുള്ള കാര്യമാണെന്നും ആയുധശേഖരത്തിന്റെ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്നതാണെന്നും ഹസൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടു നിൽക്കെ യുഡിഎഫ്  പ്രവർത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിർമ്മാണം. പാർലമെന്‍റ്  തെരഞ്ഞെടുപ്പ്  മുന്നിൽ കണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർഥിയായി എത്തിയതോടെ എൽഡിഎഫിന്റെ പ്രതീക്ഷ മങ്ങി. ഇതാണ് ബോംബെറിയാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ബോംബ് പൊട്ടി മരിച്ചയാളുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നത് മര്യാദയല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ ആൾക്കൂട്ട വിചാരണ നടത്തി കൊന്ന സിദ്ധാർഥന്റെ വീട് ക്ലിഫ് ഹൗസിന് അടുത്തായിരുന്നിട്ടും അവിടേക്ക്
മുഖ്യമന്ത്രി പോകാതിരുന്നതിലെ മര്യാദയെന്തെന്നും മനുഷ്യത്വത്തിന്റെ പേരിലെങ്കിലും മുഖ്യമന്ത്രി ആ വീട് സന്ദർശിക്കേണ്ടതായിരുന്നുവെന്നും  ഹസൻ പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured