അഫ്ഗാന്‍ ഒഴിപ്പിക്കല്‍31 നു ശേഷവും, 50 പേരുമായി ഒരു വിമാനം കൂടി ഡല്‍ഹിക്ക്

ന്യൂഡല്‍ഹി/കാബൂള്‍ഃ അഫ്‌ഗാനിസ്ഥാനില്‍ കുടുങ്ങിയ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഈ മാസം മുപ്പത്തൊന്നിനു ശേഷവും കഴിയുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍. ഇതു സംബന്ധിച്ചു പല വഴികളും ആലോചിക്കുന്നുണ്ട്. തങ്ങളുടേതടക്കം, അഫ്ഗാനില്‍ കുടുങ്ങിപ്പോയ പൗരന്മാരെ മടക്കിക്കൊണ്ടുവരാനുള്ള അവസാന നീക്കത്തിലാണ് എല്ലാവരും. ഈ മാസം മുപ്പത്തൊന്നിനു മുന്‍പ് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നു താലിബാന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും യുഎസിന്‍റെ താത്പര്യപ്രകാരം ഇതു നീട്ടുമെന്നാണു സൂചന. കാബൂള്‍ വിമാനത്തവളത്തിന്‍റെ നിയന്ത്രണം ഇപ്പോഴും യുഎസ് സേനയ്ക്കാണ്. ഇതു തുടര്‍ന്നും പ്രവര്‍ത്തിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. യുഎസ് പിന്മാറ്റം പൂര്‍ണമായാല്‍ കുറച്ചു കാലത്തേക്ക് വിമാനത്താവളം അടച്ചിടേണ്ടി വന്നേക്കാമെന്നും ബ്ലിങ്കന്‍ സംശയം പ്രകടിപ്പിച്ചു.

അതിനിടെ, ഇരുപത്തഞ്ച് ഇന്ത്യക്കാരുമായി ഒരു വിമാനം കൂടി ഇന്നു ഡല്‍ഹിയിലേക്കു വരുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഇവരെ, പ്രത്യേക വിമാനത്തില്‍ ദോഹയിലെത്തിച്ച ശേഷം അവിടെ നിന്നാണ് ഇന്ത്യന്‍ എയര്‍ ലൈന്‍സ് വിമാനത്തില്‍ ഡല്ഹിയിലേക്കു കൊണ്ടു വരുന്നത്. പതിനഞ്ചു പേര്‍ നേപ്പാളികളാണ്.

Related posts

Leave a Comment