അഫ്‌ഗാനില്‍ നിന്ന് 50 നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചു

കാണ്ഡ‍ഹാര്‍ഃ ആഭ്യന്തര പോരാട്ടം ശക്തമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യ അന്‍പത് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചു. കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്സുലേറ്റ് ജന‌റലിന്‍റെ ഓഫീസില്‍ നിന്നാണ് സീനിയര്‍ നയതന്ത്ര പ്രതിനിധികളടക്കമുള്ളവരെ തിരികെയെത്തിച്ചത്. എന്നാല്‍ കോണ്‍സുലേറ്റ് പൂര്‍ണമായി അടച്ചിട്ടില്ലെന്നും പ്രാദേശിക തലത്തിലെ ജീവനക്കാരെ വച്ച് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബഗ്ച്ചി അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് പ്രത്യേക വായുസേന വിമാനം അയച്ചാണ് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചത്.

‌ഇന്ത്യന്‍ പൗരന്‍റെ സുരക്ഷയാ​ണു പ്രധാനമെന്ന് ബഗ്ച്ചി. കാബൂളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്‍റെ പ്രവര്‍ത്തം തടസമില്ലാതെ നടക്കുന്നുണ്ടെന്നും വക്താവ് അറിയിച്ചു.

Related posts

Leave a Comment