Kerala
50 കോടിയോളം ചരക്കുസേവന നികുതി കുടിശിക;
ജപ്തി ഒഴിവാക്കണമെന്ന് ഐഎംഎ കോടതിയിൽ
തിരുവനന്തപുരം: പ്രൊഫഷണൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള ഘടകം കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലായി 50 കോടിയോളം രൂപ ചരക്കുസേവന നികുതി കുടിശിക വരുത്തിയെന്ന് കേന്ദ്ര ജിഎസ്ടി ഇന്റലിജൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ജില്ലാഘടകങ്ങളുടെ ബാധ്യത കൂടി പരിഗണിക്കുമ്പോൾ ഈ തുക ഇനിയും ഉയരാനാണ് സാധ്യത. അതേസമയം, ജപ്തി നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ ഹൈക്കോടതിയെ സമീപിച്ചു. ചാരിറ്റബിൾ ഓർഗനൈസേഷൻ ആക്ട് പ്രകാരമാണ് സംഘടനയുടെ രൂപീകരണമെന്നും ലാഭേച്ഛ കൂടാതെയാണ് സംഘടനയുടെ പ്രവർത്തനമെന്നും ഐഎംഎ ഹർജിയിൽ പറയുന്നു. ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.
കേരളത്തിൽ പ്രവർത്തിക്കുന്ന ഐഎംഎയുടെ സേവനങ്ങളും സ്വത്ത് വിവരങ്ങളും വരുമാന മാർഗങ്ങളും സംബന്ധിച്ച് കഴിഞ്ഞ നവംബറിലാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചത്. തുടർച്ചയായി നോട്ടീസുകൾ അയച്ചതിന് ശേഷമാണ് ജിഎസ്ടി രജിസ്ട്രേഷൻ ഐഎംഎ എടുത്തത്.
2017ലെ കേന്ദ്ര ചരക്ക് സേവന നികുതി പ്രകാരവും കേരള ചരക്ക് സേവന നികുതി പ്രകാരവും സംഘടന സ്വമേധയാ അടയ്ക്കേണ്ട ജിഎസ്ടി തുക അടയ്ക്കാതെ കുടിശ്ശിക വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞവർഷം നവംബർ 21,22 തീയതികളിലാണ് ഐഎംഎ കേരള ഘടകത്തിന്റെ വിവിധ സാമ്പത്തിക സുരക്ഷാ പദ്ധതികളുടെ സെക്രട്ടറിമാർക്ക് ഡിജിജിഐ നോട്ടീസ് അയക്കുന്നത്. ഡിസംബർ മാസത്തിൽ സംഘടനയുടെ രജിസ്ട്രേഷൻ, ബൈലോ, ആദായ നികുതി റിട്ടേൺ എന്നിവ സംബന്ധിച്ച വിവരങ്ങൾ തേടി ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന് ഡിജിജിഐ സമൻസ് അയച്ചു. അവയെല്ലാം ഹാജരാക്കിയെങ്കിലും ഐഎംഎയുടെ പ്രവർത്തനങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ വരുന്നതല്ലെന്നും ഇനി അഥവാ ജിഎസ്ടി വ്യവസ്ഥകൾ സംഘടനയ്ക്ക് ബാധകമാവുകയാണെങ്കിൽ നിയമോപദേശം ലഭിച്ച ശേഷം തുക അടയ്ക്കുമെന്നും കഴിഞ്ഞ മാർച്ച് 20ന് ഐഎംഎ ഡിജിജിഐയ്ക്ക് മറുപടി നൽകി.
ഐഎംഎയുടെ വിവിധ ധനസഹായ ക്ഷേമ, പെൻഷൻ, സാമൂഹ്യ സുരക്ഷാപദ്ധതികളുടെവിവരങ്ങൾ തേടി വീണ്ടും നോട്ടീസ് ലഭിച്ചതിനെ തുടർന്ന് മെയ് മാസത്തിൽ ഓഫീസ് ഭാരവാഹികൾ ഡിജിജിഐയ്ക്ക് മുന്നിൽ വിവരങ്ങൾ ഹാജരാക്കി. സോഷ്യൽ സെക്യൂരിറ്റി സ്കീം,പ്രൊഫഷണൽ ഡിസെബിലിറ്റി സപ്പോർട്ട് സ്കീം, പ്രൊഫഷണൽ പ്രൊട്ടക്ഷൻ സ്കീം, കേരള ഹെൽത്ത് സ്കീം എന്നിവയാണ് ഐഎംഎ കേരള ഘടകത്തിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികൾ. ഇതുകൂടാതെ പെൻഷൻ സ്കീം, മ്യൂച്ചൽ ബെനിഫിറ്റ് സ്കീം പേഷ്യൻ്റ കെയർ സ്കീം എന്നിവയുമുണ്ട്. ഇവയ്ക്കൊന്നും തന്നെ നാളിതുവരെ ഐഎംഎ ജിഎസ്ടി അടച്ചിട്ടില്ല. അതേമയം, ജിഎസ്ടി നിയമത്തിൽ സ്വത്തുവകകൾ ജപ്തി ചെയ്യാൻ വ്യവസ്ഥയുള്ളതിനാലാണ് ആ നടപടി ഒഴിവാക്കാൻ ഐഎംഎ മുൻകൂറായി കേരള ഹൈക്കോടതിയെ സമീപിച്ചത്.
Kerala
സിദ്ധാർത്ഥന്റെ മരണം; പ്രതികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി,ഹൈക്കോടതി റദ്ദാക്കി
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ആയിരുന്ന ജെ.എസ് സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ എസ്എഫ്ഐ നേതാക്കളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി.പ്രതികളായ വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഈ നടപടി.
അതേസമയം കേസില്‍ പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അവസരം നല്‍കണമെന്നും സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സര്‍വകലാശാല നടപടിറദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
Kerala
സിപിഎം സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടി; കേസെടുക്കുമെന്ന് പൊലീസ്
തിരുവനന്തപുരം: വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതില്‍ കേസെടുക്കുമെന്ന് പൊലീസ്. സമ്മേളനപരിപാടികള്‍ നടത്താൻ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡില്‍ സ്റ്റേജ് കെട്ടാൻ അനുമതി ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. വഞ്ചിയൂർ കോടതിയുടെ സമീപത്താണ് റോഡില്‍ വേദി കെട്ടിയത്. സ്കൂള്‍ വാഹനങ്ങളടക്കം ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു.അതേസമയം, സ്റ്റേജ് കെട്ടാൻ അനുമതി ലഭിച്ചിരുന്നുവെന്ന് സിപിഎം പാളയം ഏരിയ സെക്രട്ടറി പറഞ്ഞു.
Alappuzha
ആലപ്പുഴ വാഹനാപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു
ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളർകോട് കാറപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
-
Kerala4 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
You must be logged in to post a comment Login