വിദ്യാർഥികളുടെ യാത്രക്കൂലി അഞ്ചിരട്ടിയാക്കി, മിനിമം യാത്രക്കൂലി 10 രൂപ, വിദ്യാർഥികൾക്ക് 5 രൂപ, മുഖ്യമന്ത്രി അനുമതി നൽകി

തിരുവനന്തപുരം: വലിയൊരിടവേളയ്ക്കു ശേഷം വിദ്യാർഥികളുടെ യാത്രക്കൂലി വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിൽ ഒരു രൂപ നിരക്കിലുള്ള കുറഞ്ഞ യാത്രക്കൂലി അഞ്ചു രൂപയാക്കാനാണ് നിർദേശം. അഞ്ചു കിലോമീറ്റർ വരെയാണ് ഈ തുക ഈടാക്കുക. നിലവിൽ ഒന്നര കിലോമീറ്ററിന് ഒരു രൂപയും അഞ്ചു കിലോമീറ്റർ വരെ രണ്ടു രൂപയുമാണ് വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നത്. ഇനി രണ്ടു സ്ലാബുകളും ഒരുമിച്ചു കണക്കാക്കും. ബിപിഎൽ വിഭാ​ഗത്തിലെ വിദ്യാർഥികൾക്ക് യാത്രക്കൂലി സൗജന്യമാക്കി.
സാധാരണക്കാരുടെ യാത്രക്കൂലി എട്ടു രൂപയിൽ നിന്ന് പത്തു രൂപയാകും. രണ്ടര കിലോമീറ്റർ വരെയാണ് ഈ തുക. തുടർന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം നൽകണം. നിലവിൽ ഇത് 80 പൈസ. രാത്രി എട്ടു മണി മുതൽ പുലർച്ചെ അഞ്ചു വരെയുള്ള സര്ഡവീസുകൾക്ക് 50 ശതമാനം അധികം തുകയും നൽകണം.
അടുത്ത മാസം ഒന്നു മുതൽ പുതിയ നിരക്ക് നിലവിൽ വരുമെന്നാണ് സൂചന. ഇന്നലെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച തീരുമാനം എടുത്ത ശേഷമാണ് വിദേശ യാത്രയ്ക്ക് പുറപ്പെട്ടത്.

Related posts

Leave a Comment