Connect with us
48 birthday
top banner (1)

News

കര്‍ണാടകയില്‍ വീടിനുള്ളില്‍ 5 അസ്ഥികൂടങ്ങള്‍

Avatar

Published

on

ബംഗളൂരൂ: കര്‍ണാടകയില്‍ ദുരൂഹസാഹചര്യത്തില്‍ 5 പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ചിത്രദുര്‍ഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. 2019 ജൂലൈയിലാണ് ഈ കുടുംബത്തിലെ അഞ്ച് പേരെയും അവസാനമായി പുറത്ത് കണ്ടതെന്ന് അയല്‍വാസികള്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകള്‍ ത്രിവേണി (62), മക്കളായ കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

2019 മുതല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നെന്നും വീട്ടിലുള്ളവര്‍ പുറത്തുള്ളവരുമായി അധികം സംസാരിക്കാറില്ലെന്നും അയല്‍വാസികള്‍ പറയുന്നു. നാല് അസ്ഥികൂടങ്ങള്‍ കണ്ടത് ഒരു മുറിയിലാണ്. മറ്റൊന്ന് കണ്ടെത്തിയത് തൊട്ടടുത്ത മുറിയിലുമാണ്. വിശദമായ ഫോറന്‍സിക് പരിശോധനയ്ക്കും ഡിഎന്‍എ പരിശോധനയ്ക്കും ശേഷമേ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ ഉള്ള മുറിയില്‍ കന്നഡയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൂന്നരക്കൊല്ലമായിട്ടും ഇവര്‍ മരിച്ചത് പുറത്തറിഞ്ഞില്ല എന്ന അയല്‍വാസികളുടെ വാദം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

Advertisement
inner ad

മൃതദേഹങ്ങള്‍ അഴുകി ശരീരാവശിഷ്ടങ്ങള്‍ മാത്രമായ ശേഷം വീട്ടില്‍ കൊണ്ടിട്ടതാണോ എന്നും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. വീടിന് മുന്നിലെ മരവാതില്‍ പൊളിഞ്ഞ നിലയില്‍ കണ്ട ചിലരാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വന്ന് പരിശോധിച്ചപ്പോഴാണ് അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് കെസുധാകരന്‍

Published

on

തിരുവനന്തപുരം: റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. സാധാരണ ജനങ്ങളുടെ അന്നം മുടക്കുന്ന സമീപനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

വിതരണ കരാറുകാരുടെ പണിമുടക്ക് കാരണം റേഷന്‍ കടകള്‍ കാലിയാണ്. വിതരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസത്തെ റേഷന്‍ വിഹിതത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ചാണ് ഭാഗികമായെങ്കിലും ഈ മാസം വിതരണം ചെയ്തത്. വിതരണ കരാറുകാരുടെ സമരം കാരണം ഈ മാസത്തെ വിഹിതം എത്തിയിട്ടില്ല. ഇതിനുപുറമെ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ടുള്ള വ്യാപാരികളുടെ പ്രതിഷേധം ആരംഭിക്കുന്നതോടെ ഭക്ഷ്യ പൊതുവിതരണ സംവിധാനം പൂര്‍ണമായും സ്തംഭിക്കും.

Advertisement
inner ad

90 ലക്ഷം കാര്‍ഡ് ഉടമകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയാറാകുന്നതിന് പകരം അനാവശ്യ വാശി കാട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗമാണ്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷന്‍ വിതരണം അനിശ്ചിതത്തിലാകുന്നതോടെ ഉയര്‍ന്നവിലക്ക് പൊതുവിപണിയില്‍ നിന്നും അരി വാങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെന്നും കെ. സുധാകരന്‍ പറഞ്ഞു.

അരി അടക്കമുള്ള റേഷന്‍ സാധനങ്ങള്‍ക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന ഡി.ബി.ടി രീതി നടപ്പിലാക്കുന്നത് നിലവിലെ റേഷന്‍ സമ്പ്രദായത്തിന് ഭീഷണിയാണ്. റേഷന് പകരം പണം നല്‍കുകയെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടും. ഒരു കിലോ അരിക്ക് 22 രൂപ എന്ന നിലക്കാണ് നല്‍കുന്നത്. ഈ തുകക്ക് പൊതുവിപണിയില്‍ അരി ലഭിക്കില്ല. അതിനാല്‍ ഡി.ബി.ടി സംവിധാനം നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

News

റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ കാഞ്ചിയാര്‍ കോവില്‍ മല രാമന്‍ രാജമന്നാന്‍ ഡല്‍ഹിയിലേയ്ക്ക്

Published

on

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ പട്ടികവര്‍ഗത്തിലെ മന്നാന്‍ സമുദായ രാജാവും ഭാര്യയും. ഇടുക്കി കാഞ്ചിയാര്‍ കോവില്‍ മല ആസ്ഥാനമായ രാമന്‍ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ഡല്‍ഹിക്ക് പോകുന്നത്. മന്ത്രി ഒ.ആര്‍. കേളു രാജമന്നാന് ക്ഷണക്കത്ത് കൈമാറി. എ. രാജ എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു.

ഇടുക്കിയില്‍ 48 പട്ടിക വര്‍ഗ ഉന്നതികളിലായി 300 ലധികം മന്നാന്‍ കുടുംബങ്ങളുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പരമ്പരാഗതമായി തുടരുന്ന രാജകുടുംബങ്ങളില്‍ നിന്നും മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. പൊതുചടങ്ങുകളില്‍ തലപ്പാവും ആചാര വസ്ത്രങ്ങളും ധരിക്കും. രണ്ട് മന്ത്രിമാരും ഭടന്മാരുമെക്കെ സേവകരായുണ്ട്.

Advertisement
inner ad

നിയമസഭയിലെത്തിയ രാജമന്നാനെയും ഭാര്യയെയും പൂച്ചെണ്ട് നല്‍കി സ്വീകരിച്ച മന്ത്രി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ബുധനാഴ്ച രാവിലെ വ്യോമമാര്‍ഗം ഡല്‍ഹിക്ക് തിരിക്കും. പരേഡിനു ശേഷം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഫെബ്രുവരി രണ്ടിന് മടങ്ങിയെത്തും. ബിനു. എസ് എന്നതാണ് രാജമന്നാന്റെ പേര്. ഭാര്യ: ബിനുമോള്‍

Advertisement
inner ad
Continue Reading

News

സിപിഎം -സിപിഐ തുറന്ന പോര്

Published

on

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ രാഷ്ട്രീയ മേലാളന്മാരോട് സര്‍ക്കാരില്‍നിന്ന് രാജിവെക്കാന്‍ ആഹ്വാനം ചെയ്യണമെന്ന് സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍സ്. സി.പി.ഐ അനുകൂല സംഘടനയുടെ രാഷ്ട്രീയ നിലപാടിനെതിരെയാണ് അസോസിയേഷന്റെ നോട്ടീസ്. ഇതോടെ സെക്രട്ടേറിയറ്റിലെ സി.പി.എം-സി.പി.ഐ അനുകൂല സംഘടനകള്‍ തമ്മില്‍ പൊരിഞ്ഞ പോരിന് പുതിയ രൂപവും ഭാവവും ആര്‍ജിച്ചിരിക്കുകയാണ്.

രാഷ്ട്രീയപ്രേരിതപണിമുടക്ക് തള്ളിക്കളയുക എന്ന തലക്കെട്ടോടെയാണ് സിപിഎം അനുകൂല അസോസിയേഷന്റെ നോട്ടീസ്. ബുധാനാഴ്ച നടത്തുന്ന പണിമുടക്കില്‍ സി.പി.ഐ അനുകുലാ സംഘടന യു.ഡി.എഫ് സംഘടനകള്‍ക്കൊപ്പം പങ്കെടുക്കുന്നുണ്ട്. ഇതിനെതിരെയാണ് അതിരൂക്ഷമായ ഭാഷയില്‍ സി.പി.ഐക്കാരെ അധിക്ഷേപിച്ച് അസോസിയേഷന്‍ പണിമുടക്ക് പൊളിക്കാന്‍ നോട്ടീസ് പ്രസിദ്ധീകരിച്ചത്.

Advertisement
inner ad

ഈ നോട്ടീസിലാണ് സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിത്. കേരളത്തിലെ സെറ്റോ, ഫെറ്റോ തുടങ്ങിയ ചില ആളില്ലാ സംഘടനകള്‍ ആണ് ജനുവരി 22ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ ഇമ്മിണിബല്ല്യ ആഹ്വാനം നല്‍കി കഴിഞ്ഞുഎന്നാണ് പരിഹാസം. കൊങ്ങി-സംഘി പ്രഭൃതികള്‍ക്കൊപ്പം തോളില്‍ കൈയിടാന്‍ ചില അതിവിപ്ലവകാരികളും ഇറങ്ങിത്തിരിച്ചിട്ടുണ്ട്.

സെക്രട്ടറിയേറ്റില്‍ ആക്ഷന്‍ (ഇല്ലാത്ത) കൗണ്‍സിലവും, സംഘും പിന്നെ വിരലില്‍ എണ്ണാവുന്നവരും ചേര്‍ന്നാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. അന്തിച്ചന്തയില്‍ കൂടുന്ന ആളിന്റെ എണ്ണം പോലും ഇല്ലാത്തവരാണ് വിപ്ലവത്തിന്റെ അട്ടിപ്പേറവകാശം ഏറ്റെടുത്തിരിക്കുന്നത്. തോളിലിരുന്ന് ചെവി തിന്നുക എന്ന ചൊല്ല് അന്വര്‍ഥമാകും വിധമാണ് കാലങ്ങളായി ഇക്കൂട്ടരുടെ പെരുമാറ്റവും ചെയ്തികളും.

Advertisement
inner ad

ആത്മാഭിമാനമുണ്ടെങ്കില്‍ രാഷ്ട്രീയ മേലാളന്മാരോട് സര്‍ക്കാരില്‍നിന്ന് രാജിവെക്കാനാണ് ആഹ്വാനം ചെയ്യേണ്ടത്. എന്നിട്ട് വേണം പണിമുടക്കിലേക്ക് ഇറങ്ങാന്‍. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഭരണത്തിലേറിയ സി. അച്യുതമേനോന്‍ സര്‍ക്കാര്‍ ജീവനക്കാരെ ഏറ്റവും അധികം വഞ്ചിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും അറിയാം. ശമ്പള പരിഷ്‌കരണം അനുവദിക്കാതെയും ഡി.എ മരവിപ്പിച്ചും സറണ്ടര്‍ ഇല്ലാതാക്കി നടത്തിയ ദ്രോഹങ്ങളെ ജീവനക്കാര്‍ 1973ല്‍ 54 ദിവസത്തെ ഐതിഹാസിക പണിമുടക്ക് നടത്തിയാണ് പരാജയപ്പെടുത്തിയത്.

അതേസമയം, കൊടുംചതിക്കെതിരെ പണിമുടക്ക് എന്നാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഹ്വാനം. കണ്ണുരുട്ടുമ്പോള്‍ മുട്ടിടിക്കുന്ന കുട്ടിസഖാക്കള്‍ക്ക് ഇപ്പോള്‍ ഡി.എ വേണ്ട, സറണ്ടര്‍ വേണ്ട, പേറിവിഷന്‍ വേണ്ട, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ വേണ്ട എന്നാണ് അവരുടെ നോട്ടീസ്. വേണ്ടത് കൈകൊട്ടികളിയും സംഘഗാനവും പിന്നെ ഉച്ചിഷ്ടഭോജനവും തട്ടി സുഖഗമനം പൂണ്ടാല്‍ മതി എന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പരിഹാസ്യം. പണിമുടക്ക് കഴിഞ്ഞാലും ഈപോര് തുടരുമെന്നാണ് ജീവനക്കാരുടെ അഭിപ്രായം.

Advertisement
inner ad
Continue Reading

Featured