അഞ്ചു ജില്ലകളില്‍ പുതിയ അധ്യക്ഷന്മാര്‍ ഇന്നു ചുമതലയേല്‍ക്കും

കൊച്ചിഃ എറണാകുളം ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ പുതിയ ഡിസിസി അധ്യക്ഷന്മാര്‍ ഇന്നു ചുമതലയേല്‍ക്കും. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ഡിസിസികളിലാണ് മറ്റു സ്ഥാനാരോഹണം.

എറണാകുളം ഡിസിസി അധ്യക്ഷനായി മുഹമ്മദ് ഷിയാസ് വൈകുന്നേരം നാലിന് ചുമതലയേല്‍ക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവി രാവിലെ പതിനൊന്നിനാണു ചുംതലയേല്‍ക്കുക. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും.

തൃശൂര്‍ ഡിസിസി പ്രസിഡന്‍റായി ജോസ് വള്ളൂര്‍ രാവിലെ പത്തിന് ചുമതലയേല്‍ക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുക്കും.

കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റായി മാര്‍ട്ടിന്‍ ജോര്‍ജ് ചുമതലയേല്‍ക്കും. പുതുതായി പണികഴിപ്പിച്ച കണ്ണൂര്‍ കോണ്‍ഗ്രസ് ഭവനില്‍ ഉച്ചകഴിഞ്ഞു രണ്ടിനാണ് ചടങ്ങ്. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ ‌മുഖ്യാതിഥിയാവും.

കാസര്‍ഗോഡ് ഡിസിസി അധ്യക്ഷനായി പി.കെ. ഫൈസല്‍ രാവിലെ പതിനൊന്നിനു ചുമതലയേല്‍ക്കും. ഹക്കിം കുന്നേലിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.

Related posts

Leave a Comment