Choonduviral
ലൈംഗിക പീഡനം: ട്രംപിന് 50 ലക്ഷം ഡോളർ പിഴ
ന്യൂയോർക്ക്: ലൈംഗിക പീഡന പരാതിയിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 50 ലക്ഷം ഡോളർ (40 കോടി രൂപ) പിഴ. 1990കളിൽ മാഗസിൻ എഴുത്തുകാരൻ ഇ ജീൻ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തതിന് ഡൊണാൾഡ് ട്രംപ് 5 മില്യൺ ഡോളർ നഷ്‌ടപരിഹാരം നൽകണമെന്ന് ജൂറി. “ഇന്ന്, ലോകം ഒടുവിൽ സത്യം അറിയുന്നു,” വിധിയ്ക്ക് പിന്നാലെ കരോൾ പ്രസ്‌താവനയിൽ പറഞ്ഞു. “ഈ വിജയം എനിക്ക് മാത്രമല്ല, ആരും വിശ്വസിക്കാത്തതിനാൽ കഷ്‌ടത അനുഭവിച്ച എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്.” അവർ കൂട്ടിച്ചേർത്തു.
2024ൽ വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാൻ പ്രചാരണം നടത്തുന്ന മുൻ യുഎസ് പ്രസിഡന്റ് അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോസഫ് ടാകോപിന മാൻഹട്ടൻ ഫെഡറൽ കോടതിക്ക് പുറത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
1995-96 കാലഘട്ടത്തിൽ മാൻഹട്ടനിലെ ബെർഗ്‌ഡോർഫ് ഗുഡ്‌മാൻ ഡിപ്പാർട്ട്‌മെന്റ് സ്‌റ്റോർ ഡ്രസ്സിംഗ് റൂമിൽ വച്ച് ട്രംപ് (76) തന്നെ ബലാത്സംഗം ചെയ്‌തുവെന്നും തുടർന്ന് 2022 ഒക്‌ടോബറിൽ തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതിയ പോസ്‌റ്റിൽ തന്റെ പ്രശസ്‌തിക്ക് ഹാനി വരുത്തിയെന്നും സിവിൽ വിചാരണയ്ക്കിടെ കരോൾ (79) സാക്ഷ്യപ്പെടുത്തി.
ഏപ്രിൽ 25 ന് ആരംഭിച്ച വിചാരണയിൽ ഉടനീളം ട്രംപ് ഹാജരായിരുന്നില്ല. തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്‌റ്റിൽ ട്രംപ് വിധിയെ അപമാനകരമെന്ന് വിളിക്കുകയും ഈ സ്ത്രീ ആരാണെന്ന് തനിക്ക് തീർത്തും അറിയില്ലെന്നും പറഞ്ഞു. ഇതൊരു സിവിൽ കേസായതിനാൽ, ട്രംപിന് ക്രിമിനൽ വിചാരണ നേരിടേണ്ടിവരില്ല, അതുപോലെ ഒരിക്കലും ജയിൽ ഭീഷണിയും ഉണ്ടായിട്ടില്ല.
Choonduviral
കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്
കൊല്ലം: കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്. തുടക്കം മുതല്‍ ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ലീഡ് നിലനിര്‍ത്തിയപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തീര്‍ന്ന ശേഷം കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ മുന്നിലെത്തി.
Choonduviral
ആലത്തൂര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും : രമ്യ ഹരിദാസ്
പാലക്കാട്: കണക്ക് പ്രവചിക്കാനൊന്നും ഇല്ലെന്നും ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവരോടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
‘കോഴിക്കോട് എന്നെ സ്‌നേഹിച്ച അതേ പോലെ ഒട്ടും വ്യത്യാസമില്ലാതെ ആലത്തൂരുകാര്‍ ഇരുകരങ്ങളും നീട്ടി ഹൃദയം കൊണ്ട് സ്വീകരിച്ചാണ് 2019ല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. അവരില്‍ ഒരാളായി കഴിഞ്ഞ അഞ്ച് വര്‍ഷം കൂടെ ചേര്‍ന്നു നിന്നുകൊണ്ട് ഫുള്‍ടൈം എംപിയായിട്ടാണ് വീണ്ടും ജനവിധി തേടുന്നത്. അതിന്റെ വലിയ ഒരു പിന്തുണ ആലത്തൂര്കാര് നല്‍കും എന്ന വലിയ പ്രതീക്ഷയോടുകൂടി നമ്മുടെ ടീം ഇന്ന് കൗണ്ടിങ്ങിന് കയറുകയാണ്. കണക്ക് പ്രവചിക്കാനൊന്നും ഇല്ല. ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണ്, ഐക്യജനാധ്യപത്യത്തിനൊപ്പമാണ്. അഞ്ച് വര്‍ഷക്കാലം അവരൊടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും അനുജത്തിമാരും അനുജന്മാരുേടയും എല്ലാ പിന്തുണയും കൂടെയുണ്ടാകും’, രമ്യ ഹരിദാസ് പറഞ്ഞു.
Choonduviral
കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകളും ഇതില്‍ പെടുന്നു. അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login