ഒരു വീട്ടിലെ അഞ്ചു പേർ മരിച്ച നിലയിൽ, ദാരുണ സംഭവം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത്

തിരുവനന്തപുരം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കലയ്ക്കടുത്ത് കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാത്തൻ പാറ സ്വദേശി മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. തട്ടുകട നടത്തിയാണ് മണിക്കുട്ടൻ വരുമാനം കണ്ടെത്തിയിരുന്നത്. വലിയ തോതില‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി മണിക്കുട്ടൻ അടുപ്പക്കാരോടു പറഞ്ഞിരുന്നു. പലരോടും പറഞ്ഞ അവധി അവസാനിച്ചതിനാൽ കുടുംബത്തിലും ചില പ്രശ്നങ്ങളുണ്ടായിരു‌ന്നത്രേ.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് നി​ഗമനം. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലുമാണ്. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുട‍‍ർന്നാണോ മരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്.

Related posts

Leave a Comment