Alappuzha
ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

ആലപ്പുഴ: ദേശീയ പാതയിൽ അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെ ആണ് അപകടം. ഇവർ ഐഎസ്ആർഒ ക്യാന്റീനിലെ ജീവനക്കാരാണ്. നാലുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
കാർ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതസമയം ലോറിയിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകളൊന്നുമില്ല.അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണമായും തകർന്നു. ലോറി ഡ്രൈവറേയും സഹായിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Alappuzha
നഗ്ന ദൃശ്യവീഡിയോ വിവാദം: ആലപ്പുഴ സി പി എമ്മിൽ വീണ്ടും നടപടി

ആലപ്പുഴ: ഫോണിൽ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച എ.പി സോണക്കെതിരെ പരാതി നൽകിയവരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആലപ്പുഴ സൗത്ത് ഏരിയകമ്മിറ്റിയംഗം എ ഡി ജയനെതിരെയാണ് നടപടി.
ജയനെ ബ്രാഞ്ച് കമ്മറ്റിയിലേയ്ക്ക് തരംതാഴ്ത്തി. ജില്ല സെക്രട്ടറി ആർ. നാസറിൻറെ സാന്നിധ്യത്തിൽ ചേർന്ന സൗത്ത് ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ജയന് പാർട്ടി നോട്ടീസ് നൽകിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് തരംതാഴ്ത്തൽ നടപടി.
Alappuzha
ലഹരിക്കടത്തിൽ സിപിഎം നേതാക്കളുടെ പങ്ക് വ്യക്തം,
ലഹരിവിരുദ്ധ ക്യാംപെയ്ൻ സർക്കാർ അട്ടിമറിച്ചു

- സഭയിൽ വോക്കൗട്ട്
തിരുവനന്തപുരം: തെളിവുണ്ടായിട്ടും ലഹരിക്കടത്തിൽ സിപിഎം നേതാവിനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലപ്പുഴയിൽ മുനിസിപ്പൽ കൗൺസിലർ ഷാനവാസ് ഉൾപ്പെട്ട ലഹരി ഉത്പന്ന വ്യാപാരത്തെ കുറിച്ചു ചർച്ച ചെയ്യാൻ അടിയന്തിര പ്രമേയത്തിനു അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചു നടത്തിയ വോക്കൗട്ടിനു മുൻപ് സഭയിൽ പ്രസംഗിക്കുകയായരുന്നു അദ്ദേഹം. മാത്യു കുഴൽ നാടനാണ് അടിയന്തിര പ്രമേയം കൊണ്ടു വന്നത്.
പാർട്ടിയിലെ ഇരുപക്ഷവും സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നു. ജനങ്ങളെ കബളിപ്പിക്കുന്ന ലഹരിവിരുദ്ധ കാമ്പയിനെ പ്രതിപക്ഷം പിന്തുണയ്ക്കില്ലെന്നും സതീശൻ വ്യക്തമാക്കി.
കേരളത്തെ കാർന്നു തിന്നുന്ന അപകടകരമായ അർബുദമാണ് മയക്ക്മരുന്ന് ഉപയോഗമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഈ വിഷയം ആദ്യമായി നിയമസഭയിൽ കൊണ്ടുവന്നത്. അന്ന് മുഖ്യമന്ത്രി ഇടപെടുകയും വലിയ കാമ്പയിൻ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ പ്രതിപക്ഷം പൂർണ പിന്തുണ നൽകി. എന്നാൽ പിന്നീട് വിവിധ ഭാഗങ്ങളിൽ നിന്നും വന്ന റിപ്പോർട്ടുകൾ ഈ നിയമസഭയിൽ വായിച്ചാൽ ഭരണപക്ഷത്തിന് ചരിത്രത്തിൽ ആദ്യമായി വാക്കൗട്ട് നടത്തേണ്ടി വരും.
ലഹരിക്കടത്ത് സംഘങ്ങൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നത് സി.പി.എം അവസാനിപ്പിക്കണമെന്നും ലഹരിക്കടത്തിന് പിന്നിലെ യഥാർത്ഥ സ്രോതസുകളെ കണ്ടെത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. കരുനാഗപ്പള്ളിയിൽ സ്കൂളിന് മുന്നിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങളുമായി എത്തിയ വാഹനം പിടികൂടിയത്. തെളിവുകളില്ലാതെ വാഹനത്തിന്റെ ഉടമയെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്നാണ് മന്ത്രി എം.ബി രാജേഷ് ചോദിക്കുന്നത്.
ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയും ലഹരിക്കടത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത എത്രയോ പേരുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യുവജന വിദ്യർത്ഥി സംഘടനകളുടെ നേതാക്കൾ ലഹരി വിരുദ്ധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം കാട്ടിയ കോപ്രായങ്ങൾ നാട്ടിലെ എല്ലാവർക്കും അറിയാം. ഓഗസ്റ്റ് 24- ന് അരക്കോടിയുടെ ലഹരി കടത്തിയതിന് ആലപ്പുഴയിൽ അറസ്റ്റിലായ പ്രതികൾ തന്നെയാണ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലും പിടിയിലായത്. നിരപരാധിയാണെന്ന് നിങ്ങൾ പറയുന്ന ഷാനവാസ് ആ കേസിലെ പ്രതികളുമായാണ് ബർത്ത് ഡേ ആഘോഷിച്ചത്. ഷാനവാസ് സ്വന്തം വാഹനം ഇടുക്കിയിലുള്ള ആൾക്ക് വിട്ടു കൊടുത്തതാണെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും?
അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ ഷാനവാസ് കുറ്റക്കാരനല്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞത് മാധ്യമങ്ങളിൽ വന്നതാണ്. ഷാനവാസിനെതിരെ തെളിവില്ലെന്നും വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നുമാണ് സജി ചെറിയാൻ പറഞ്ഞത്. എന്ത് ജാഗ്രതയാണ് അയാൾ കാണിക്കാതിരുന്നത്? മുൻ മന്ത്രി ജി സുധാകരനും ചിത്തരഞ്ജൻ എം.എൽ.എയും ഉൾപ്പെടെയുള്ളവർ ചേർന്ന് സജി ചെറിയാനുമായി ബന്ധമുള്ള ഷാനവാസിനെ കുരുക്കിയതാണെന്നും പാർട്ടിയിൽ ആരോപണം ഉയർന്നിരുന്നു. അപ്പോൾ ചിത്തരഞ്ജന് സന്തോഷമായി. അതോടെ ചിത്തരഞ്ജന്റെ സന്തോഷം കെടുത്താൻ സജി ചെറിയാന്റെ നേതൃത്വത്തിൽ 34 പേരുടെ അശ്ലീല ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ പുറത്ത് വിട്ടു. ആ വീഡിയോ എല്ലാവരുടെയും കൈയ്യിൽ ഇരിക്കുകയല്ലേ? പാർട്ടിയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നം മാത്രമായിരുന്നെങ്കിൽ പ്രതിപക്ഷം ഇടപെടില്ലായിരുന്നു. പക്ഷെ രണ്ട് വിഭാഗങ്ങളും സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
ഭരണത്തിന്റെ ഭാഗമായി പാർട്ടിയെ ബാധിച്ചിരിക്കുന്ന ജീർണത എത്രമാത്രം ആഴത്തിലുള്ളതാണെന്നതിന് തെളിവാണ് ആലപ്പുഴയിൽ കണ്ടത്. എല്ലാ തെളിവുകളും ഉണ്ടായിട്ടും ഗുരുതരമായ കേസിൽ ഉൾപ്പെട്ട പാർട്ടി നേതാവിനെ സംരക്ഷിക്കാനും ചേർത്ത് നിർത്താനുമാണ് ശ്രമിക്കുന്നത്. മയക്ക് മരുന്ന് സംഘങ്ങൾ കേരളത്തിൽ അഴിഞ്ഞാടുമ്പോൾ വേണ്ടപ്പെട്ടവരെ ചേർത്ത് നിർത്താനായി സർക്കാർ അധികാരം ദുർവിനിയോഗം നടത്തുകയാണെന്നും സതീശൻ പറഞ്ഞു.
Alappuzha
ചെങ്ങന്നൂരിൽ ഇന്ന് പ്രാദേശിക അവധി

ആലപ്പുഴ: ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിലെ ആറാട്ട് പ്രമാണിച്ച് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login