Connect with us
,KIJU

Britain

ഖത്തറിൽ വാഹനാപകടം, മൂന്നു മലയാളികളടക്കം 5 പേർ മരിച്ചു

Avatar

Published

on

കൊല്ലം: ഖത്തറിലെ അൽഖോറിൽ ഉണ്ടായ വാഹനാപകടത്തിൽ കരുനാഗപ്പള്ളി സ്വദേശികളാ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു.
കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34) എന്നിവരാണു മരിച്ച മലയാളികൾ. ഇവരുടെ സുഹൃത്തുക്കളും തമിഴ്‌നാട് സ്വദേശികളുമായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33) എന്നിവരും അപകടത്തിൽ മരിച്ചു. റോഷിന്റെയും ആൻസിയുടേയും മകൻ ഏദൻ (3) ഗുരുതരമായ പരുക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി അൽഖോറിലെ ഫ്‌ളൈ ഓവറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് വാഹനം പാലത്തിൽ നിന്ന് താഴെ വീണാണ് എല്ലാവരും മരിച്ചതും ഒരു കുട്ടിക്കു പരുക്കേറ്റതും. വാഹനത്തിലുണ്ടായിരുന്ന കുട്ടി ഒഴികെയുള്ള 5 പേരും തൽക്ഷണം മരിച്ചു.

ചൊവ്വാഴ്ച ഖത്തറിൽ നിന്ന് സൗദിയിലേക്കുള്ള യാത്രയിൽ നാലംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാർ അർജുൻ (34), കോട്ടയം മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരുടെ മരണം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് മലയാളി സമൂഹം മോചിതരാകും മുൻപേയാണ് ഇന്നലെ 5 പേരുടെ മരണം സംഭവിച്ചത്.

Advertisement
inner ad

മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ അൽഖോർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Britain

ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു

Published

on

ലണ്ടൻ: ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു. 86വയസായിരുന്നു. 1966ലെ ലോകകപ്പ് ഫുട്ബോൾ കീരീടം നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന ബോബി ചാൾട്ടനെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിട്ടാണ് വിലയിരുത്തുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറായും സെൻട്രൽ മിഡ്ഫീൽഡറായും കളിച്ച ബോബി മധ്യനിരയിൽ നിന്നുള്ള പാസുകളും ലോങ് റേഞ്ച് ഷോട്ടുകളുമായിരുന്നു ബോബിയുടെ പ്രത്യേകത. 106 മൽസരങ്ങളിൽ ഇംഗ്ലണ്ടിന്റെ ജേഴ്സി അണിഞ്ഞ ബോബി ചാൾട്ടൻ 49ഗോളുകൾ നേടി. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ്. യുണൈറ്റഡ് കുപ്പായത്തില്‍ 758 മത്സരങ്ങളിലാണ് സര്‍ ബോബി ചാള്‍ട്ടന്‍ മൈതാനത്തിറങ്ങിയത്. ബോബി ചാള്‍ട്ടന്‍ 2020 മുതല്‍ ഡിമെന്‍ഷ്യ രോഗബാധിതനായിരുന്നു. ബോബി മ്യൂണിക്ക് വിമാനദുരന്തത്തിൽ നിന്ന് രക്ഷപെട്ട എട്ട് താരങ്ങളിലൊരാള്‍ കൂടിയാണ്.

Continue Reading

Britain

വിമാനം ചതിച്ചു, ട്രൂഡോ 36 മണിക്കൂർ ഡൽഹിയിൽ കുടുങ്ങി

Published

on

ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്ക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിമാനത്തിനു സാങ്കേതിക തകരാർ. 36 മണിക്കൂർ യാത്ര വൈകിയ ട്രൂഡോയും സംഘവും ഇന്നലെ കാനഡയിലേക്കു മടങ്ങി. കനേഡിയൻ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ സാങ്കേതിക തകരാർ മൂലമായിരുന്നു ട്രൂഡോയും സംഘവും കുടുങ്ങിയതെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം.
അതേസമയം ജസ്റ്റിൻ ട്രൂഡോയുടെ മടക്കയാത്രയ്ക്കായി ഇന്ത്യ, എയർ ഇന്ത്യ വണ്ണിന്റെ സേവനം വാഗ്ദാനം ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും അവരുടെ അന്താരാഷ്ട്ര യാത്രകൾക്കായി ഉപയോഗിക്കുന്ന ബോയിംഗ് 777 വിമാനങ്ങളാണ് എയർ ഇന്ത്യ വൺ.എന്നാൽ നിർദ്ദേശം സമർപ്പിച്ച് ഏകദേശം ആറ് മണിക്കൂറിന് ശേഷം കാനഡ ഈ വാഗ്ദാനം നിരസിക്കുകയും അവരുടെ വിമാനത്തിനായി കാത്തിരിക്കുകയാണെന്ന് സർക്കാരിനോട് പ്രതികരിക്കുകയും ചെയ്തു.
സെപ്റ്റംബർ എട്ടിന് ഡൽഹിയിലെത്തിയ ജസ്റ്റിൻ ട്രൂഡോ രണ്ട് ദിവസത്തിന് ശേഷം 10 ന് കാനഡയിലേക്ക് മടങ്ങേണ്ടതായിരുന്നു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തി ട്രൂഡോയെ യാത്രയാക്കി.

Continue Reading

Britain

ഉമ്മൻ ചാണ്ടി പ്രവാസികളുടെ എക്കാലത്തെയും അഭയത്തണൽ: ഒ.ഐ.സി.സി. ബ്രിട്ടീഷ് കൊളംബിയ

Published

on

വാൻകൂവർ :ഒ ഐ സി സി, കാനഡ, ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “അമരസ്മരണ” എന്ന പേരിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. സംസ്കാര സാഹിതി എറണാകുളം ജില്ലാ ചെയർമാൻ വിൽഫ്രഡ് എച്ച് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. പ്രൊവിൻഷ്യൽ പ്രസിഡന്റ് ജോർജ്ജ് വർഗീസ് തേയ്ക്കാനത്തിൽ അധ്യക്ഷത വഹിച്ച അമരസ്മരണയിൽ കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. മേഘ മോഹൻ, റവ. രാജൻ മാത്യു, എന്നിവർ സംസാരിച്ചു. പ്രൊവിൻഷ്യൽ ജനറൽ സെക്രട്ടറി സാമുവൽ ജോൺ വിൽഫ്രഡ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ബ്ലസൻ വർക്കി ഉമ്മൻ നന്ദിയും അർപ്പിച്ചു.

Continue Reading

Featured