Connect with us
48 birthday
top banner (1)

Kerala

നാലാം ലോക കേരള സഭയും യാഥാർഥ്യങ്ങളും!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ലോക കേരള സഭ കൊണ്ട് പ്രവാസി സമൂഹത്തിനുള്ള നേട്ടമെന്ത്? സംരംഭകത്വ സാദ്ധ്യതകൾ ആരാഞ്ഞ് എത്തുന്ന സാമ്പത്തിക ശേഷിയുള്ളവർക്കോ ഇടത്തരം ശേഷിയുള്ളവരോ സാധാരണക്കാരോ ആയപ്രവാസികൾക്കോ ‘ലോക കേരള സഭ’ മാമാങ്കം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ഓരോ ലോക കേരള സഭ സമ്മേളനത്തിലും പണപ്പിരിവും അഴിമതിയും ധൂർത്തും സംബന്ധിച്ച് നിരവധിയായിട്ടുള്ള ആക്ഷേപങ്ങൾ ഉയർന്നു വന്നിരുന്നു. കഴിഞ്ഞ മൂന്നു ലോക കേരള സഭകളുടെ നിർദ്ദേശങ്ങളും പ്രഖ്യാപനങ്ങളും എവിടെയെത്തി എന്ന് പരിശോധിക്കാൻ ഐ ഐ ടി വിദഗ്‌ദ്ധന്റെ ആവശ്യമൊന്നുമില്ല. നാലാം ലോക കേരള സഭാ മാമാങ്കത്തിന്റെ ചിലവിലേക്കായി ഇതിനോടകംഅനുവദിച്ചിട്ടുള്ള മൂന്ന് കോടി രൂപയിൽ സഭയുടെ ശുപാർശകൾ നടപ്പിലാക്കാൻ നീക്കിവെച്ചിട്ടുള്ളത് വെറും അമ്പതു ലക്ഷം രൂപയാണെന്ന് മാത്രം അറിഞ്ഞാൽ മതി. രണ്ടു ലക്ഷത്തിലേറെ ചികിത്സ ചെലവ് വന്ന ഒരു രോഗി ആയിരങ്ങൾ ചെലവാക്കി നിരവധി തവണ നോർക്ക റൂട്സിൽ കയറി ഇറങ്ങിയശേഷം അദ്ദേഹഹത്തിനു ആറായിരം രൂപ അനുവദിച്ചു നൽകിയതായി ഈയിടെ വൈറലായ ഒരു വാട്സ് ആപ്പ് സന്ദേശത്തിൽ കാണാനിടയായി. പ്രവാസികളുടെ പേരിൽ ചിലർക്കൊക്കെ വാഴാനുള്ള വെള്ളാനകളായി അവശേഷിക്കുകയാണ് ഫലത്തിൽ നോർക്ക റൂട്സ്, ലോക കേര സഭ സെക്രട്ടേറിയറ്റ് എന്നിവ എന്നതാണ് യാഥാർഥ്യം. പ്രവാസികൾക്ക് നാട്ടിൽ നേരിടേണ്ടിവരുന്ന നിയമ കുരുക്കുകൾക്കുള്ള പരിഹാരവും ഇങ്ങനെയൊക്കെത്തന്നെ . ‘നിങ്ങളുടെ പരാതി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്’ എന്ന ഒരു അറിയിപ്പ് കൊണ്ട് നാം തൃപ്തിപ്പെട്ടുകൊള്ളണം.

Advertisement
inner ad

2019 ആഗസ്റ്റിൽ ദുബായിലെ ഇത്തിസലാത്ത്‌ അക്കാദമിയിൽ നടന്ന ലോക കേരള സഭയിൽ ജോലി നഷ്ട്ടപെട്ടു തിരിച്ചെത്തുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം സൗജന്യമായി നൽകും എന്നിങ്ങനെ ആകർഷകമായ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. അവയെല്ലാം ജലരേഖയായി അവശേഷിക്കുകയാണിന്നും. എന്തിനേറെ പ്രവാസികളുടെ നിക്ഷേപവും സാങ്കേതിക മികവും പ്രയോജനപ്പെടുത്തി വ്യാവസായ രംഗത്ത് വൻ കുതിച്ചു ചാട്ടമുണ്ടാക്കും എന്ന് പറഞ്ഞിട്ട് പ്രവാസിക്ക് സ്വന്തം നിലയിൽ അറിയാവുന്ന ഒരു കൈത്തൊഴിൽ കേന്ദ്രമോ ചെറുകിട ഉൽപ്പാദന കേന്ദ്രമോ തുടങ്ങുന്നതിനുള്ള സൗകര്യം പോലും ഇന്നും രൂപപ്പെട്ടിട്ടില്ല. പ്രവാസിയുടെ ഉദ്യമം ആണെങ്കിൽ നാട്ടിലുള്ള ഒരാൾ മുതൽ മുടക്കേണ്ടുന്നതിനേക്കാൾ ഇരട്ടി ചിലവോ അതിലേറെ സാങ്കേതിക നൂലാമാലകളോ മറികടക്കേണ്ടതുണ്ട്‌ എന്ന യാഥാർഥ്യം അവശേഷിക്കുന്നു. ഇവയൊന്നും പരിഹരിക്കുന്നതിന് നിലവിലുണ്ടെന്ന് അവകാശപ്പെടുന്ന യാതൊരു ഏകജാലക സംവിധാനങ്ങളും പര്യാപ്തമല്ല. വേണ്ടത്ര പിരിവ് ലഭിക്കാത്തതിനാലോ രാഷ്ട്രീയ – വ്യക്തി താല്പര്യങ്ങളാലോ പ്രവാസി സംരംഭങ്ങൾക്ക് സാധ്യമാവാത്തതിനെ തുടർന്നുള്ള ആത്മഹത്യയോ ദിനേനയുള്ള സമര മുറകളോ നമുക്ക് ഇന്ന് വാർത്തകളല്ലാതായിരിക്കുന്നു. ഇത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിന് പ്രാദേശികമോ ജില്ലാ- സംസ്ഥാന തലത്തിലോ ഫലപ്രദമായ യാതൊരു സംവിധാനവും നിലവിലില്ല. പ്രവാസി നിക്ഷേപ സംഘങ്ങൾ, പ്രവാസി സഹകരണ സംഘങ്ങൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, പ്രവാസി വനിതാ സെൽ എന്നൊക്കെ പേരിട്ട ആകർഷകമായ പദ്ധതികൾ രാഷ്ട്രീയാധികാരം ആർജ്ജിക്കുന്ന കേവലം ചിലർക്കുള്ള മേച്ചിൽ പുറങ്ങളായ കടലാസു പദ്ധതികളായി ഇന്നും ചുവന്ന നാടകളിൽ ബന്ധിക്കപ്പെട്ടു കിടക്കുന്നു. ഫല പ്രദമായ യാതൊരു പ്രയോജനവും പ്രവാസി സമൂഹത്തിനു ലഭിക്കുന്നില്ല.

Advertisement
inner ad

ലോകം ഒറ്റ ഗ്രാമമായി പരിണമിച്ച തുടങ്ങിയതോടെ എഴുപതുകളിലെ പ്രവാസിയുടെ പ്രശ്നങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇന്നത്തെ പ്രവാസിയുടെ പ്രശ്നങ്ങൾ. പ്രവാസി ക്ഷേമം, മൂലധന നിക്ഷേപംതുടങ്ങിയ സാമ്പ്രദായിക വിഷയങ്ങൾ വിട്ടു ദശകങ്ങളായി ഗൗരവവാഹമായ പൗരത്വ പ്രശ്നങ്ങൾ നേരിടുന്ന ഒട്ടേറെ പ്രവാസികളുണ്ട്. ജീവിതത്തിന്റെ വിവിധ ദശാ
സന്ധികളിൽ ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ എത്തിപ്പെട്ട്‌ അവിടത്തെ സാഹചര്യങ്ങളിൽ മതമോ സമുദായമോ പൗരത്വമോ നോക്കാതെ വിവാഹിതരാവുന്ന പ്രവാസിയെ സംബന്ധിച്ച് പങ്കാളിയുടെ പൗരത്വമെന്നത് ഒരിക്കലും പരിഹൃതമാവാതെ നീണ്ടു പോവുന്ന ദുരവസ്ഥയാണ് . വർത്തമാനകാല പ്രവാസിയുടെ ഇത്തരമുള്ള സങ്കീർണ്ണമായ നിരവധിയുള്ള പ്രശ്നങ്ങളുടെ ഒരു സൂചിക മാത്രമാണ് മേൽ വിവരിച്ചത്. കുടിയേറ്റത്തെ തുടർന്നുള്ള ഇത്തരം പ്രവാസി പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കുവാനും ലോക കേരള സഭാ മാമാങ്കങ്ങളുടെ ആവശ്യകതയൊന്നുമില്ല. ജനഹിതമറിയുന്ന ഇച്ഛാശക്തിയുള്ള ഒരു ഭരണ നേതൃതം ഉണ്ടായാൽ മാത്രം മതി.

ഇന്ന് പ്രവാസകാര്യ വകുപ്പിനോ നോർക്ക റൂട്സിനു പോലുമോ യാതൊരു അധികാരങ്ങളില്ല. അധികാരങ്ങൾ എല്ലാം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ബന്ധിക്കപ്പെട്ടിരിക്കയാണ്. രാഷ്ട്രീയവത്കരണം ലോകകേരള സഭയുടെ സാംഗത്യം ഇല്ലാതാക്കിയിട്ടുണ്ട്. പ്രവാസി ക്ഷേമ നിധി ബോർഡ് എന്നൊരു സംവിധാനമുണ്ട്. അഞ്ചോ അതിലേറെയോ വർഷങ്ങൾ മുൻപ് പ്രവാസികളായിരുന്നവരാണ് ഇപ്പോഴും ഈ ബോർഡിൽ തമ്പടിച്ചിരിക്കുന്നത്. ലോക കേരള സഭകളിലേക്കു ക്ഷണിക്കപ്പെടുന്നവരുടെ അവസ്ഥയും ഇത് തന്നെ. അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങൾ അജ്ഞാതമാണ്. യഥാർത്ഥ പ്രവാസികളുടെ നാഡി മിടിപ്പ് അറിയുന്നവർ ആരും തന്നെ ഈ സഭകളിലേക്കു ക്ഷണിക്കപ്പെടാറില്ല. അഥവാ എന്തെങ്കിലും ശുപാർശകളും പുറത്ത് ക്ഷണിക്കപ്പെട്ടാൽ തന്നെ അത്തരക്കാര്ക്ക് വിഷയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സാഹചര്യവുമില്ല. രാഷ്ട്രീയ മേൽക്കോയ്മയുടെ അടിസ്ഥാനത്തിൽ അർഹത നിശ്ചയിക്കുമ്പോൾ ഇത്തരം മുൻഗണനകൾ അവഗണിക്കപ്പെട്ടുകൊണ്ടേ ഇരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ചേർന്ന് മാമാങ്കമാക്കുന്ന ധൂർത്തുകൊണ്ട് പ്രവാസി സമൂഹത്തിനു ഒട്ടും ഗുണമുണ്ടാവുന്നില്ല. സർക്കാരിനെ സംബന്ധിച്ച് ദുരന്തങ്ങൾക്ക് സാമ്പത്തിക സഹായം സ്വരൂപിക്കുന്നതിനുള്ള ശ്രോതസ്സ് മാത്രമാണ് എന്നും പ്രവാസി സമൂഹം.

കൃഷ്ണൻ കടലുണ്ടി, കുവൈത്ത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കരുവന്നൂരിൻ്റെ പേരിൽ സിപിഎം വോട്ട് ബിജെപിക്ക് ചോർത്തി: കെ. മുരളീധരൻ

Published

on

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുകയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ. അദ്ദേഹത്തിൻ്റെ നേതൃത്വം ഉള്ളടത്തോളം കാലം സിപിഎം കേരളത്തിൽ രക്ഷപ്പെട്ടില്ലെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചത് സിപിഎമ്മാണെന്നും സിപിഎമ്മിൻ്റെ ഉദ്യോഗസ്ഥര്‍ 5600 വോട്ട് ബിജെപിക്ക് ചേര്‍ത്ത് കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

കരുവന്നൂർ കേസിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ബിജെപിക്ക് വോട്ട് ചേര്‍ത്ത് കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇഡി അന്വേഷണം നേരിടുന്ന എം.കെ കണ്ണനെ ചെയർമാനാക്കിയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഭാഗത്ത് ബിജെപിയെ കുറ്റം പറയുകയും മറുഭാഗത്ത് ബിജെപിയെ സഹായിക്കുകയും ചെയ്യുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. ടി.പി ചന്ദ്രശേഖരൻ വധ കേസിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ യു ഡി എഫ് അനുവദിക്കില്ല. നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

പോലീസിന്റെ പ്രതികാര നടപടി: കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ

Published

on

തിരുവനന്തപുരം: പ്ലസ്‌ വൺ സീറ്റ്‌ പ്രതിസന്ധിയിൽ സർക്കാരിനെതിരെ സമരം ചെയ്ത കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ അറസ്റ്റിൽ. വീട് വളഞ്ഞാണ് ഗോപുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മന്ത്രി ശിവൻകുട്ടിയുടെ വാഹനം തടഞ്ഞു കരിംകൊടി കാണിച്ച സംഭവത്തിലാണ് അറസ്റ്റ്.

Advertisement
inner ad
Continue Reading

Featured

പ്രതിസന്ധി ഘട്ടങ്ങളിൽ എന്റെ കരുത്തായി; വയനാട് ജനതയ്ക്ക് ഹൃദയനിർഭരമായ കത്തെഴുതി രാഹുൽഗാന്ധി

Published

on

കൽപ്പറ്റ: പ്രതിസന്ധിഘട്ടങ്ങളിൽ കരുത്തായി നിന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് ഹൃദയനിർഭരമായ കത്തെഴുതി രാഹുൽഗാന്ധി. ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും തുടർന്നും കൂടെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി കത്തിൽ വ്യക്തമാക്കുന്നു. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ അഭ്യർഥിച്ച് അഞ്ചുവർഷം മുൻപ് നിങ്ങളുടെ മുൻപിലേക്ക് വരുമ്പോൾ താൻ അപരിചിതനായിരുന്നുവെന്നും എന്നിട്ടും തന്നെ വയനാട്ടിലെ ജനങ്ങൾ ഹൃദയത്തോട് ചേർത്തണച്ചുവെന്നും രാഹുൽ കത്തിൽ പറയുന്നു. അവാച്യമായ സ്നേഹത്തോടെയും വാത്സല്യത്തോടെയും നിങ്ങളെന്നെ സ്വീകരിച്ചു. നിങ്ങൾ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ, ഏത് സമുദായത്തിൽ നിന്നുള്ളയാളാണെന്നോ, ഏത് മതത്തിൽ വിശ്വസിച്ചെന്നോ, ഏത് ഭാഷയാണ് സംസാരിച്ചതെന്നോ പ്രശ്നമായിരുന്നില്ല. രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഓരോ ദിവസവും അധിക്ഷേപിക്കപ്പെട്ടപ്പോഴും വേട്ടയാടപ്പെട്ടപ്പോഴും തന്നെ ചേർത്തു നിർത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

Advertisement
inner ad

തന്റെ അഭയവും വീടും കുടുംബവുമായിരുന്നു വയനാട്ടിലെ ജനങ്ങൾ. തന്റെ പോരാട്ടത്തിൻ്റെ ഊർജ്ജ പ്രവാഹമായി വയനാട്ടിലെ ജനത നിലകൊണ്ടു എന്ന് വൈകാരികമായി അദ്ദേഹം എഴുതി. ഒരു നിമിഷം പോലും തളരാതെ മനുഷ്യരോട് സംവദിക്കാനുള്ള, അവൻ്റെ ആകുലതകൾ ഏറ്റെടുക്കാനുള്ള പ്രചോദനം നിങ്ങളായിരുന്നുവെന്നും രാഹുൽ ഗാന്ധി കത്തിൽ പറയുന്നു. കേരളത്തെ വിഴുങ്ങിയ പ്രളയകാലം മനസിൽ വിങ്ങലായി ഇപ്പോഴും അവശേഷിക്കുന്നുവെന്ന് സൂചിപ്പിച്ച അദ്ദേഹം വയനാട്ടിലെ ജനങ്ങൾ നൽകിയ എണ്ണമറ്റ പൂക്കളും ആലിംഗനങ്ങളും നിരുപാധികമായ സ്നേഹവും ഹൃദയ താളമായി എന്നുമുണ്ടാകുമെന്ന് ഓർമിപ്പിക്കുന്നു. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ കഴിഞ്ഞത് ചാരിതാർഥ്യവും അഭിമാനവുമായിരുന്നുവെന്നും യാത്ര പറയുന്നതിൽ അഗാധമായ ഹൃദയ വേദനയുണ്ടെന്നും സൂചിപ്പിക്കുന്ന രാഹുൽ ഗാന്ധി ഇനി വയനാടിനെ പ്രതിനിധീകരിക്കാൻ സഹോദരി പ്രിയങ്കയുണ്ടാകുമെന്നും അവർക്ക് എല്ലാവിധ പിന്തുണ നൽകണമെന്നും അഭ്യർഥിക്കുന്നു.

രാജ്യത്തുടനീളം പ്രചരിക്കുന്ന വിദ്വേഷത്തെയും അക്രമത്തെയും പരാജയപ്പെടുത്തുക എന്നതാണ് തൻ്റെ പ്രതിബദ്ധതയെന്നും പ്രതിസന്ധിഘട്ടങ്ങളിൽ ഒരു മാതാവിനെ പോലെ ചേർത്തണച്ച വയനാടിനൊടൊപ്പം എന്നും താൻ കൂടെയുണ്ടാകുമെന്ന വാക്ക് നൽകുന്നുവെന്നും പറഞ്ഞാണ് രാഹുൽ ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത്ലോകസഭ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമെ റായ്ബറേലിയിൽ നിന്നും മത്സരിച്ചു ജയിച്ച രാഹുൽ വയനാട് ലോക്‌സാഭാഗത്വം ഒഴിയാനും റായ്ബറെലി നിലനിർത്തുവാനും തീരുമാനിച്ചിരുന്നു. ഒഴിവിലേക്ക് വരുന്ന ഉപതിരഞ്ഞെടുപ്പിൽ വയനാടിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം എ. ഐ. സി. സി. പ്രസിഡന്റ് മല്ലികാർജജുൻ ഖർഗെ പ്രഖ്യാപിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured