497 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

കൊല്ലംഃ സംസ്ഥാനത്തെ കോവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ടു ദുരന്തരനിവാരണ വിഭാഗം ഉത്തരവ് പുറപ്പെടുവിച്ചു. നാല് വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ പുതുക്കിനിശ്ചയിച്ചത്. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനം വരെ എ, അഞ്ച്-പത്ത്- ബി, പത്തു മുതല്‍ പതിന‍ഞ്ച് വരെ സി, പതിനഞ്ചിനു മുകളില്‍ ഡി എന്നിങ്ങനെയാണു ക്ലാസിഫിക്കഷന്‍.

ടിപിആര്‍ അഞ്ച് ശതമാനം വരെയുള്ള മേഖലകളില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. എന്നാല്‍ ഒരു കാരണവശാലും ആള്‍ക്കൂട്ടമുണ്ടാകാന്‍ അനുവദിക്കില്ല. എ, ബി കാറ്റഗറിയിലുള്ള മേഖലകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. മുഴുവന്‍ ജീവനക്കാരും ഹാജരാകണം. എന്നാല്‍ സി ക്യാറ്റഗറിയില്‍ അന്‍പതു ശതമാനം ജീവനക്കാര്‍ ഹാജരായാല്‍ മതി. ഡിയില്‍ അവശ്യ സേവനങ്ങള്‍ മാത്രം.

എ, ബി വിഭാഗങ്ങളിലായി 497 സ്ഥാപനങ്ങളുണ്ട്. എയില്‍ 82, ബിയില്‍ 415. ഇവിടങ്ങളില്‍ ഹോട്ടലുകളും റസ്റ്ററന്‍റുകളും തുറക്കും. പാഴ്സല്‍, ഹോം ഡെലിവറി മാത്രം. മറ്റ് വ്യാപാര സ്ഥാപനങ്ങളും സാധാരണ പോലെ പ്രവര്‍ത്തിക്കും. പൊതു ഗതാഗതം അനുവദിക്കും. ജിമ്മുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ എന്നിവയും തുറക്കും. എന്നാല്‍ ഒരു സമയം പ്രവേശനം പതിനഞ്ച് പേര്‍ക്ക് മാത്രം. സി, ഡി വിഭാഗങ്ങളിലായ 537 സ്ഥാപനങ്ങളുണ്ട്. ബിയില്‍ 362. ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ഡി വിഭാഗത്തില്‍ വരുന്ന 175 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും.

Related posts

Leave a Comment