470 ഇന്ത്യക്കാർ അതിർത്തി പിന്നിട്ടു, രണ്ടു വിമാനങ്ങളെത്തി, ആദ്യ സംഘത്തിൽ 17 മലയാളികൾ

ന്യൂഡൽഹി: യുക്രൈൻ അതിർത്തിയിൽ കുടുങ്ങിപ്പോയ നൂറു കണക്കിന് ഇന്ത്യക്കാർ ആശങ്കയുടെ നടുവിൽ തുടരുമ്പോഴും യുദ്ധമുഖത്തു നിന്നുള്ള ആദ്യ സംഘത്തെ ഇന്ത്യ ഇന്നു സുരക്ഷിതമായി നാട്ടിലെത്തിക്കും. 470 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇവരിൽ 17 പേർ മലയാളികളും. ഇവർക്കായി എയർ ഇന്ത്യയുടെ ബോയിം​ഗ് വിമാനങ്ങൾ അതിർത്തിയിലെത്തിയിട്ടുണ്ട്. 470 ഇന്ത്യക്കാരും വിവിധ വിമാനത്താവളങ്ങളിൽ സുരക്ഷിതരാണ്.
യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളടക്കമുള്ള പൗരന്മാരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്്ന ഇന്ത്യൻ വിദേശ മന്ത്രാലയം വ്യക്തമാക്കി. റൊമാനിയൻ അതിർത്തി കടന്ന 470 പേരുടെ സംഘത്തെയാണ് ഇന്ന് ഉച്ചയോടെ തിരികെ രാജ്യത്ത് എത്തിക്കുക. സംഘത്തിൽ വിദ്യാർഥികളായ 17 മലയാളികളുമുണ്ട്.ഡൽഹിയിലും മുംബൈയിലുമാണ് ഇവരുടെ വിമാനങ്ങൾ എത്തുക. കൂടാതെ ഇന്ന് രാവിലെ ഒരു വിമാനം റൊമാനിയയിലേക്കും മറ്റൊന്ന് ഹംഗറിയിലേക്കും പുറപ്പെടും. പോളണ്ട് ഉൾപ്പെടെ മറ്റു രാജ്യങ്ങൾ വഴിയുള്ള രക്ഷപ്രവർത്തനവും പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചു. അതെസമയം കീവ് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് എത്തിക്കാനുളള നടപടികൾ എങ്ങുമെത്തിയില്ല. നൂറു കണക്കിന് വിദ്യാർഥികളാണ് അസ്തി കോച്ചുന്ന തണുപ്പിൽ ആഹാരം പോലും കിട്ടാതെ വിഷമിക്കുന്നത്. ഇവരുടെ പക്കൽ പണവുമില്ല.
പടിഞ്ഞാറൻ അതിർത്തിക്കടുത്ത് എത്തിയ ഉവരോടു മടങ്ങിപ്പോകാനാണ് അധികൃതരുടെ നിർദേശം. എന്നാൽ ഈ വഴിയത്രയും കാൽനടയായെത്തിയവർക്ക് ഇനി അത്രയും ദൂരം നടക്കാനും കഴിയുന്നില്ല. ആഭ്യന്തര റോഡ് ​ഗതാ​ഗതം ഏറെക്കുറെ നിലച്ച മട്ടാണ്. മെട്രോ സ്റ്റേഷനുകൾ അഭയാർഥി ക്യാംപുകളായതിനാൽ അവിടെയും ​ഗതാ​ഗതം മുടങ്ങി.

Related posts

Leave a Comment