തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു

നെയ്യാറ്റിന്‍കര: മാരായമുട്ടത്ത് യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാര്‍ എന്ന നാല്‍പതുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ മരപ്പണിക്കാരനാണ്. ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തുള്ള ഉള്ള പുരയിടത്തില്‍ തലയ്ക്കടിയേറ്റ് രക്തംവാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് ശാന്ത കുമാറിന്‍റെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Related posts

Leave a Comment