കേരളത്തിന്‍റെ കണക്കില്‍ രാജ്യത്ത് കോവിഡ് പെരുകുന്നു

ന്യൂഡല്‍ഹിഃ കേരളത്തില്‍ കുതിച്ചുയരുന്ന കോവിഡ് കണക്കില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കയറ്റം. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 44,230 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതില്‍ 22,064 പേരും കേരളത്തിലാണ്,

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 45.6 കോടി ആളുകള്‍ക്ക് ഒരു ഡോസ് വാക്സിൻ

രാജ്യത്താകമാനം ഇതുവരെ 3,07,43,972 പേർ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ ബുള്ളറ്റിന്‍.

രോഗമുക്തി നിരക്ക് 97.38%. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,360 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 44,230 പേർക്ക്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,05,155. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.28 ശതമാനം

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 2.43 ശതമാനമാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  2.44%; അഞ്ച് ശതമാനത്തിൽ താഴെ തുടരുന്നു

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു. കേരളത്തില്‍ 13.53%.

Related posts

Leave a Comment