രാജ്യത്തു പുതിയ 42,909 കോവിഡ് കേസുകള്‍, 70% കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 42,909 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. അവരില്‍ 29,836 പേരും കേരളത്തിലാണ്. ദേശീയ രോഗികളുടെ എണ്ണത്തിന്‍റെ 70 ശതമാനവും ഇപ്പോള്‍ കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 75 പേര്‍ രോഗം ബാധിച്ചു മരിച്ചു. മരണ സംഖ്യയിലും കേരളമാണു രാജ്യത്ത് ഒന്നാമത്. ദേശീയ കോവിഡ് കണക്കുകള്‍ ചുവടെഃ

പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ :42,909

രോഗമുക്തി നേടിയവര്‍ :34,763

മരണ സംഖ്യ :380

ഇതുവരെയുള്ള മരണസംഖ്യ :4,38,210

നിലവില്‍ ആക്റ്റിവ് കേസുകള്‍ :3,76,324

വാക്സിനേഷന്‍ :63.43 കോടി.

കേരളത്തില്‍ ഇന്നു മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറുവരെയാണു കര്‍ഫ്യൂ. ദീര്‍ഘ ദൂര യാത്രകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും അനുമതി ലഭിക്കും. മതിയായ രേഖകള്‍ കരുതണം,

Related posts

Leave a Comment