രാജ്യത്തിന്ന് 42,625 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹിഃ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 42,625 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. 36,668 പേര്‍ രോഗമുക്തി നേടി. 562 പേരാണ് മരിച്ചത്.

ഇതുവരെ രോഗം സ്ഥിരീകരക്കപ്പെട്ടവര്‍.ഃ 3,17,69,132

നിലവില്‍ ചികിത്സയിലുള്ളവര്‍ഃ 4,10.353

ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ഃ 48,52,86,570.

രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച റിപ്പോർട്ടുചെയ്ത കോവിഡ് കേസുകളിൽ 49.85 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തെ 10 ജില്ലകളുൾപ്പെടെ രാജ്യത്തെ 18 ജില്ലകളിൽ കേസുകൾ കൂടിവരുന്നു. മലപ്പുറം, തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കാസർകോട്, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിവയാണ് കേരളത്തിൽ തീവ്രവ്യാപനമുള്ള ജില്ലകൾ. മഹാരാഷ്ട്രയിലെ മൂന്ന്, മണിപ്പുരിലെ രണ്ട്, അരുണാചൽപ്രദേശ്, മേഘാലയ, മിസോറം എന്നിവിടങ്ങളിലെ ഒാരോന്നുവീതവും ജില്ലകളിലും കേസുകൾ ഉയരുന്നുണ്ടെന്ന്്് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ ആകെ കേസുകളുടെ 47.5 ശതമാനവും ഈ 18 ജില്ലകളിലാണ്. രാജ്യത്തെ കേസുകളുടെ 40.6 ശതമാനവും കേരളത്തിലെ 10 ജില്ലകളിലാണ്.

Related posts

Leave a Comment