രാജ്യത്ത് ഇന്ന് 42,766 പേര്‍ക്കു കോവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. 42,766 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറുകള്‍ക്കുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. 45,254 പേര്‍ രോഗമുക്തി നേടി. 1206 പേര്‍ക്കു ജീവഹാനി സംഭവിച്ചു. ഇതുവരെ 3,07,95,716 പേര്‍ക്ക് രോഗം പിടിപെട്ടു എന്നാണു കണക്ക്. നിലവില്‍ 4,55,039 പേര്‍ ചികിത്സയിലുണ്ട്.

അതിനിടെ, കോവിഡ് മൂലം മരിച്ചവരുടെ കണക്കുകള്‍ തിട്ടപ്പെടുത്തുന്നതില്‍ വലിയ വീഴ്ച സംഭവിക്കുന്നു എന്നതിനു ദേശീയ ആരോഗ്യ മിഷന്‍ തന്നെ തെളിവുകള്‍ പുറത്തു വിട്ടു. കഴിഞ്ഞ ഏപ്രില്‍ മേയ് മാസങ്ങളില്‍ 8,27,597 പേര്‍ രാജ്യത്തു മരിച്ചു എന്നാണ് കണക്ക്. ഇത് മുന്‍വര്‍ഷങ്ങളുടെ ഇരട്ടിയിലധികം വരും. എന്നാല്‍ സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് ഇതിന്‍റെ ആറിലൊന്നു മാത്രമാണ് കോവിഡ് മരണസംഖ്യ. അധികമായി മരിച്ചവരും കോവിഡ് ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു എന്നാണ് മെഡിക്കല്‍ രേഖകള്‍. അതുകൊണ്ടു തന്നെ കോവിഡ് കണക്കില്‍ വലിയ അന്തരമുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോവിഡ് മരണ സംഖ്യ കൃത്യമായി രേഖപ്പെടുത്തണമെന്നും മരിച്ചവരുടെ ആശ്രിതര്ക്കു‍ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതിയുടെ നിര്‍ദേശം വന്ന സാഹചര്യത്തില്‍ കോവിഡിലെ കണക്കുകള്‍ ലക്ഷക്കണക്കിനു കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും.

Related posts

Leave a Comment