കുറയാതെ കോവിഡ്, രോഗമുക്തി നിരക്കും കുറയുന്നു

ന്യൂഡല്‍ഹിഃ രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗികളെക്കാള്‍ കൂടുന്ന പ്രവണതയിലേക്കു രാജ്യത്തെ കോവിഡ് വ്യാപനം. എന്നാല്‍ ഇതു മൂന്നാം തരംഗത്തിന്‍റെ സൂചനയാണെന്നു കരുതാനാവില്ലെന്ന് വിദഗ്ധര്‍. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 41,506 പേര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടുന്നവരുടെ ​എണ്ണവും ഏറെക്കുറെ ഇതിനു സമാനമാണ്. 41,526 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 895 പേര്‍ മരിച്ചു. 4,08,040 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയിലുണ്ട്. ഇതുവരെ 4,08,040 പേര്‍ മരിച്ചെന്നാണ് കണക്ക്. എന്നാല്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതിന്‍റെ ആറിരട്ടിയോളം വരുമെന്നാണ് കേന്ദ്ര ആരോഗ്യമിഷന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related posts

Leave a Comment