ടൂറിസം കേന്ദ്രങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കരുത്

ന്യൂഡല്‍ഹിഃ ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം നിര്‍ദേശിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം ഭാഗികമായെങ്കിലും തുറന്ന വിനോദ സഞ്ചാരമേഖലകളില്‍ കോവിഡ് പരിശോധനയുടെ പേരില്‍ സഞ്ചാരികളെ ബുദ്ധിമുട്ടിക്കരുതെന്നാണു നിര്‍ദേശം ഉയരുന്നത്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കാവൂ. എന്നാല്‍ രണ്ട് ഡോസ് വാക്സിനേഷന്‍ കഴിഞ്ഞവര്‍ക്കും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണെന്നു ചില സ്ഥലങ്ങളില്‍ പോലീസ് പറയുന്നുണ്ട്. ഇത് ഒഴിവാക്കണ​മെന്നാണു നിര്‍ദേശം.

അതിനിടെ കഴിഞ്ഞ ആറു ദിവസങ്ങള്‍ക്കു ശേഷം രാജ്യത്തെ പുതിയ കോവിഡ് കണക്ക് നാല്പതിനായിരത്തിനു മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 41,195 പേര്‍ക്കാണു സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് 97.45 ശതമാനം. 3,87,987 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Related posts

Leave a Comment