മലപ്പുറത്ത് നാലായിരം കടന്ന് പ്രതിദിന രോഗികള്‍ ; നാല് ജില്ലകളില്‍ ഇന്ന് രണ്ടായിരത്തിന് മുകളില്‍ കേസുകള്‍

തിരുവനന്തപുരം : മലപ്പുറത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് 4037 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളെക്കാള്‍ ഏറെ കൂടുതലാണ് മലപ്പുറത്തെ രോഗികളുടെ എണ്ണം. കഴിഞ്ഞ ദിവസം 1779 പേര്‍ക്കായിരുന്നു മലപ്പുറത്ത് കോവിഡ്. മലപ്പുറം കൂടാതെ നാല് ജില്ലകളിലാണ് ഇന്ന് രണ്ടായിരത്തിന് മുകളില്‍ കേസുകള്‍ സ്ഥിരീകരിച്ചത്. തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115 എന്നിങ്ങനെയാണ് രോഗികള്‍ കൂടുതലായ ജില്ലകള്‍.

Related posts

Leave a Comment