Kerala
കരൾ പിളർന്ന കടൽ ദുരന്തത്തിനു നാളെ നാല്പതാണ്ട്

കൊല്ലം: കൊടുങ്കാറ്റും രാക്ഷസത്തിരകളും പേമാരിയും താണ്ഡവമാടിയ ശക്തികുളങ്ങര -നീണ്ടകര കടൽ ദുരന്തത്തിന് നാളെ നാല്പത് വയസ്. 1983 ജൂൺ 15ന് പകൽ അറബിക്കടലിനെ ഇളക്കിമറിച്ച കടലാക്രമണത്തിൽ പൊലഞ്ഞത് 25 ജീവനുകൾ. ഇത് ഔദ്യോഗിക കണക്ക്. മരണസംഖ്യ ഉയരുമെന്ന് അന്നേ സംശയമുണ്ടായരുന്നെങ്കിലും അടുത്ത ദിവസം കൊച്ചി കടലോരത്ത് അടിഞ്ഞ ഒരു മൃതദേഹം കൂടി മാത്രമേ കൊല്ലം ദുന്തത്തിന്റെ കണക്കിൽ അധികൃതർ പെടുത്തിയുള്ളൂ. ഇനിയും പത്തു പേരുടെ മൃതദേഹങ്ങൾ കിട്ടാനുമുണ്ട്.
അന്നൊരു സാധാരണ പുലരിയായിരുന്നു, കൊല്ലം കടലിനും തീരത്തിനും. എല്ലാം പതിവുപോലെ. കരിക്കാടി കൊഞ്ചും കണവയും ഒക്കെയായി കൊല്ലം തീരത്ത് നല്ല കോളു കോരുന്ന ദിവസങ്ങൾ. കന്യാകുമാരി മുതൽ കോഴിക്കോട് വരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള 1500ൽപ്പരം ബോട്ടുകളാണ് അന്നു പുലർച്ചെ ശക്തികുളങ്ങര മത്സ്യ ബന്ധന തുറമുഖം വിട്ടത്, പുലർച്ചെ അഞ്ചിന്. അൻപതു നോട്ടിക്കൽ മൈൽ അപ്പുറത്തെത്തി മത്സ്യബന്ധനം തുടങ്ങി അധികനേരമായിട്ടില്ല. രാവിലെ പത്തു മണിയോടെ പിഞ്ഞാറ് മാനത്ത് ഇരുൾ പരന്നു തുടങ്ങി.
കാണെക്കാണെ ആകാശം മേഘാവൃതമായി. കാറ്റിന്റെ ശക്തി കൂടി. പന്തികേടു തോന്നിയ മത്സ്യ തൊഴിലാളികളിൽ ചിലർ വല വലിച്ചു കരയിലേക്കു മടങ്ങാൻ തയാറായി. പെട്ടെന്നാണ് അതു സംഭവിച്ചത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ ശക്തമായി കാറ്റടിച്ചു. മീറ്ററുകളോളം ഉയരത്തിൽ തിരമാലകൾ ഉയർന്നു. തെക്കു പടിഞ്ഞാറൻ ദിശയിൽ നിന്നു കരയിലേക്ക് കൊടുങ്കാറ്റടിച്ചു. ബോട്ടുകൾ ആടിയുലഞ്ഞു. ചിലതൊക്കെ മറിഞ്ഞു. മറ്റു ചിലത് തകർന്നു പല കഷണങ്ങളായി ചിതറി. മറ്റു ചിലതിനെ രാക്ഷസത്തിരകൾ വിഴുങ്ങി.
കടലിനെക്കാൾ ഉച്ചത്തിൽ കര അന്നു നിലവിളിച്ചു. വൈകുന്നേരത്തോടെ ദുരന്തത്തിന്റെ വ്യാപ്തി ഏകദേശം ലോകമറിഞ്ഞു. ഒട്ടാകെ 24 പേരുടെ ജീവൻ കടലെടുത്തിരുന്നു. 43 ബോട്ടുകളും തകർന്നു.
അനാസ്ഥയുടെ തിരകൾ കൂടി അന്നു മത്സ്യത്തൊഴിലാളികൾ കണ്ടു. 56 ലക്ഷം രൂപ മുടക്കി സംസ്ഥാന സർക്കാർ വാങ്ങിയ ജീവൻ രക്ഷക് എന്ന സുരക്ഷാ ടഗ്ഗ് ദുരന്ത സമയത്ത് തീരത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. ജില്ലാ കലക്റ്ററും ബേബി ജോൺ അടക്കമുള്ള നേതാക്കളും ഇടപെട്ടിട്ടും ജീവൻ രക്ഷകിനു കടലിൽ രക്ഷാ പ്രവർത്തനങ്ങൾക്കിറങ്ങാനുള്ള അനുമതി ലഭിച്ചില്ല. തിരുവനന്തപുരത്തെ പോർട്ട് ഡയറക്റ്റർക്കായിരുന്നു ടഗ്ഗിന്റെ ചുമതല. അപകടവിവരമറിഞ്ഞ് ശക്തികുളങ്ങരയിലെത്തിയ അന്നത്തെ ആഭ്യന്തര മന്ത്രി വയലാർ രവിയോട് കടലിന്റെ മക്കൾ കാര്യം പറഞ്ഞു. നിന്ന നില്പിൽ വയലാർ രവി പോർട്ട് ഡയറക്റ്ററെ ഹോട്ട്ലൈനിൽ വിളിച്ച് ടഗ്ഗ് കടലിലിറക്കാൻ നിർദേശം നൽകി. ഒട്ടും വൈകാതെ ജീവൻ രക്ഷക് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി. നിരവധി പേരേ പിന്നാല രക്ഷപ്പെടുത്താനും കഴിഞ്ഞു.
അന്നത്തെ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടവരെയും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും ആദരിക്കാൻ ശക്തികുളങ്ങര സെന്റ് ജോൺസ് ഡി ബ്രിട്ടോ ദേവാലയത്തിൽ നാളെ വൈകുന്നേരം നാലിന് പ്രത്യേക അനുസ്മരണ സമ്മേളനം ചേരും. ശക്തികുളങ്ങര പ്രവാസി അസോസിയേഷൻ ഷാർജ (സ്പാ) ആണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഇടവക വികാരി ഫാ. രാജേഷ് മാർട്ടിൻ അധ്യക്ഷത വഹിക്കും. സുജിത് വിജയൻ പിള്ള എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. സി.ആർ. മഹേശ് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി സഹായധനം വിതരണം ചെയ്യും. കൊല്ലം രൂപതാ വികാരി ജനറാൽ മോൺ. വിൻസന്റ് മച്ചാഡോ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ആദരിക്കും.
ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് മാർഷൽ ഫ്രാങ്ക്, ഡോ. ജോസഫ് ആന്റണി, കൗൺസിലർ സൂമിന, സ്പാ പ്രസിഡന്റ് സെബാ വില്യം, മുൻ സെക്രട്ടറി സിൽവി ഫെർഡിനാൻഡ് എന്നിവർ പ്രസംഗിക്കും.
Featured
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം ജില്ലാ സെക്രട്ടറി ഇഡിക്കു മുന്നിൽ
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനു മേൽ കുരുക്കു മുറുകുന്നു. നോട്ടീസ് പ്രകാരം കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് വീണ്ടും ഇ.ഡിയ്ക്ക് മുന്നിൽ ഹാജരായി. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് വ്യക്തമാക്കി. അതേസമയം വായ്പ അടച്ചു തീരുന്നതിനു മുൻപ് ഈട് വസ്തുവിന്റെ രേഖകൾ തിരികെ നൽകിയതും ബിനാമി വായ്പകൾ അനുവദിപ്പിക്കുന്നതിനു പിന്നിലും സിപിഎം നേതൃത്വത്തിനു പങ്കുണ്ടെന്നാണ് ഇഡിക്കു ലഭിച്ച വിവരം.
ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ. കരുവന്നൂരിൽ ബെനാമി ലോൺ അനുവദിക്കാൻ സിപിഎമ്മിന് രണ്ട് കമ്മിറ്റികളുണ്ടായിരുന്നുവെന്നും 35 ആം പ്രതിയും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ സി കെ ചന്ദ്രനാണ് ഇത് നിയന്ത്രിച്ചതെന്നുമാണ് ഇഡി കണ്ടെത്തൽ. ബെനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ ലോൺ അടച്ച് തീരും മുൻപ് തിരിച്ച് നൽകാൻ നിർദ്ദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.
Featured
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഓട്ടോറിക്ഷയും ഡ്രൈവറും കസ്റ്റഡിയിൽ

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അഞ്ചാം ദിവസവും പ്രതികളെ കിട്ടാതെ പൊലീസ്. അന്വേഷണത്തിൻറെ ഭാഗമായി ഡിഐജി നിശാന്തിനി കൊട്ടാരക്കരയിലെ റൂറൽ എസ്പി ഓഫീസിലെത്തി. കൊല്ലം ജില്ലയിലെ ഡിവൈഎസ്പിമാരും ഓഫീസിലെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് കൂടുതൽ സൂചന ലഭിച്ചതിൻറെ ഭാഗമായി തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായാണ് ഉന്നത പൊലീസ് സംഘം യോഗം ചേരുന്നത്.
അതേ സമയം സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഓട്ടോ റിക്ഷയും ഡ്രൈവര്റും പൊലീസ് കസ്റ്റഡിയിൽ. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം ഇന്നു കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുളമടയിലെ പെട്രോൾ പമ്പിൽനിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുർന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്.ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.
ഓട്ടോ ഡ്രൈവറിൽനിന്നും കൂടുതൽ വിവരങ്ങൾ ആരായുന്നതിനായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഓട്ടോയ്ക്കും ഡ്രൈവർക്കും കേസുമായി ബന്ധമില്ലെങ്കിൽ വിട്ടയച്ചേക്കും.
Kerala
കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. സർക്കാരുമായി കൂടിയാലോചനകൾ ഇല്ലാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകിയത്. അതേസമയം, കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login