Connect with us
48 birthday
top banner (1)

Featured

40 പേർ തുരങ്കത്തിൽ കുടുങ്ങിയിട്ട് 24 മണിക്കൂർ, തൊഴിലാളികൾ സുരക്ഷിതർ

Avatar

Published

on

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണം നടക്കുന്ന തുരങ്കം തകർന്ന് 40 തൊഴിലാളികൾ കുടുങ്ങിയിട്ട് 24 മണിക്കൂർ പിന്നിട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുകയാണ്. ഉത്തരകാശിയിലെ ദണ്ഡൽഗാവിനെയും സിൽക്യാരയെയും ബന്ധിപ്പിക്കാനുല്‌ള തുരങ്കമാണ് ഇന്നലെ ഭാഗികമായി ഇടിഞ്ഞത്. അതേ സമയം തൊഴിലാളികൾ സുരക്ഷിതരാണെന്നും അവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ കഴിയുന്നുണ്ടെന്നും സുരക്ഷാ സേന അറിയിച്ചു.

ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് ഉത്തരകാശി ജില്ലയിലെ ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം ഭാഗികമായി തകർന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 40 തൊഴിലാളികളും സുരക്ഷിതരാണെന്നും ഇവർക്ക് ഓക്‌സിജൻ പൈപ്പ് വഴി വിതരണം ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ആഗ്രയ്ക്ക് സമീപം മിഗ് 29 യുദ്ധവമാനം തകർന്നു വീണു; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Published

on

ലക്നോ: വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നു വീണു. ആഗ്രയ്ക്ക് സമീപത്തുണ്ടായ അപകടത്തിൽ പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആഗ്രയിലെ കരഗോൽ എന്ന ഗ്രാമത്തിലെ തുറസായ സ്ഥലത്താണ് വിമാനം തകർന്നു വീണത്. നിലത്തുവീണ് നിമിഷങ്ങൾക്കുള്ളിൽ വിമാനം പൂർണമായി കത്തിയമർന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ പൈലറ്റുമാർ പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചന.

അപകടത്തെ തുടർന്ന് ഉന്നത വ്യോമസേന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആഗ്രയിലേക്ക് പോകുന്നതിനിടെ യാണ് അപകടമുണ്ടായത്.

Advertisement
inner ad
Continue Reading

Featured

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി

Published

on

പുല്‍പ്പള്ളി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്‍ പോളിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി കണ്ടു. പുല്‍പ്പള്ളിയില്‍ വച്ചാണ് പോളിന്റെ ഭാര്യ സാലി പോള്‍, മകള്‍ സോന പോള്‍ എന്നിവരെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചത്. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രിയങ്ക ഗാന്ധി വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ഉറപ്പുനല്‍കി.

പോളിന് ആവശ്യമായ വിദഗ്ധ ചികിത്സ വൈകിയ വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തയാണ് തന്റെ അച്ഛന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന് പോളിന്റെ മകള്‍ സോന പോള്‍ പ്രിയങ്കയെ ധരിപ്പിച്ചു. കുറുവാ ദ്വീപിലേക്കുള്ള വനപാതയില്‍ ചെറിയാമല ജങ്ഷനില്‍വെച്ചാണ് ജോലിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്.

Advertisement
inner ad

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പുല്‍പ്പള്ളി ഓഫ്‌റോഡേഴ്‌സ് ക്ലബ് അംഗങ്ങളോട് സംസാരിച്ച പ്രിയങ്ക ഗാന്ധി അവരെ അഭിനന്ദിക്കുകയും ചെയ്തു. ചൂരല്‍മല ദുരന്തത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിലുമെല്ലാം വലിയ പങ്കാണ് ജീപ്പുകള്‍ ഉപയോഗിച്ച് ഓഫ് റോഡെഴ്‌സ് ക്ലബ് നിര്‍വ്വഹിച്ചത് എന്ന് അവര്‍ അനുസ്മരിച്ചു

Advertisement
inner ad
Continue Reading

Featured

തുലാവര്‍ഷം കനക്കുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു. പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല.

Continue Reading

Featured