ഒറ്റദിവസം 40% വർധന, കോവിഡ് ഭീതിയിൽ രാജ്യം, ഒമിക്രോൺ 961

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ രാജ്യത്ത് കോവിഡ് 19 രോ​ഗികളുടെ എണ്ണത്തിൽ 40 ശതമാനം വർധന. ഇതിൽ ഭൂരിഭാ​ഗവും ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളാണെന്നതും ആശങ്ക ഉയർത്തുന്നു. അതേ സമയം പുതിയ കോവിഡ് രോ​ഗികളിൽ പകുതിയും കേരളത്തിലായിരുന്നു എന്ന കണക്കിൽ മാറ്റം വന്നത് മലയാളികൾക്ക് ആശ്വാസമാണ്. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 13,154 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടത്. 268 പേർക്കു ജീവഹാനി സംഭവിച്ചു. ഇതോടെ മരണ സംഖ്യ 4,80,860 ആയി ഉയർന്നു.
രാജ്യത്ത് നിലവിൽ 961 ഒമിക്രോൺ കേസുകളാണുള്ളത്. ഏറ്റവും കൂടുതൽ ഡൽ​ഹിയിൽ- 263. മഹാരാഷ്‌ട്രയിൽ 252 പേർക്കും ​ഗുജറാത്തിൽ 92 പേർക്കും രാജസ്ഥാനിൽ 69 പേർ‌ക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അഞ്ചാം സ്ഥാനത്തുള്ള കേരളത്തിൽ65 പേർക്കും വകഭേദം കണ്ടെത്തി.
നിലവിൽ 82,402 ആക്റ്റിവ് കേസുകളാണ് ഇന്ത്യയിലുള്ളത്. അതേ സമയം ഒരു ദിവസം തന്നെ 40 ശതമാനത്തിന്റെ വർധന വന്നത് ആശങ്ക ഉയർത്തുന്നുണ്ട്. മൂ‌ന്നാം തരം​ഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യമെങ്ങും കർശന പ്രതിരോധ മാർ​ഗനിർദേശങ്ങൾ ഏർപ്പെടുത്തി. മിക്ക സംസ്ഥാനങ്ങളും രാത്രി കാല നിരോധനാജ്ഞ പുറപ്പെടുവിച്ചു. കൂടുതൽ രോ​ഗികളുള്ള മുംബൈയിൽ അടുത്ത മാസം ഏഴു വരെ രാത്രിയിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

Leave a Comment