Connect with us
48 birthday
top banner (1)

Kannur

കണ്ണൂരിൽ ഇടിമിന്നലേറ്റു 4 വിനോദസഞ്ചാരികൾക്ക് പരുക്ക്

Avatar

Published

on

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഇടിമിന്നലേറ്റു നാല് വിനോദസഞ്ചാരികൾക്ക് പരുക്ക്. വ്യാഴാഴ്ച വൈകിട്ടു 4 മണിയോടെയാണു സംഭവം. ഉദയഗിരി പഞ്ചായത്തിലെ തിരുനെറ്റിക്കല്ലിലാണു വിനോദസഞ്ചാരികൾക്ക് പരുക്കേറ്റത്.
അരിവിളഞ്ഞ പൊയിലിലെ അബിൻ ബാബു (22), പയ്യന്നൂർ സ്വദേശികളായ പി.എസ്.അക്ഷയ് (22), സി.വി.ജിതിൻ ( 22), .വിഷ്ണു (22) എന്നിവർക്കാണു പരുക്കേറ്റത്. പരുക്കേറ്റവരെ കണ്ണൂർ പരിയാരം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kannur

തെരുവുനായ കുറുകെ ചാടി: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു

Published

on

കണ്ണൂര്‍ : കൊട്ടിയൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. പാലുകാച്ചി സ്വദേശി എ എം രമണിയാണ് മരിച്ചത് . ഹാജി റോഡ് -അയ്യപ്പന്‍കാവ് റോഡില്‍ ഇറക്കത്തിലാണ് ഇന്ന് രാവിലെ അപകടം നടന്നത്.

കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് രമണി. തന്റെ് സ്‌കൂട്ടര്‍ സര്‍വീസ് ചെയ്യുന്നതിനാണ് ഇരിട്ടിയിലേക്ക് വന്നത്. തിരക്ക് കുറഞ്ഞ റോഡായതിനാലാണ് മലയോര ഹൈവേ വഴി ഹാജി റോഡിലൂടെയുളള രമണി യാത്രക്കയായി തിരഞ്ഞെടുത്തത്. സ്‌കൂട്ടര്‍ ഇറക്കത്തിലെത്തിയപ്പോഴാണ് നായ കുറുകെ ചാടിയത്.

Advertisement
inner ad

റോഡിനോട് ചേര്‍ന്ന് നിര്‍മ്മിച്ച് ഓടയിലേക്ക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രമണി വാഹനത്തില്‍ നിന്ന് തെറിച്ചുപോയി. ഇവരുടെ തല മരത്തിലും സമീപത്തെ കല്ലില്ലും ഇടിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രമണിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Advertisement
inner ad
Continue Reading

Featured

കണ്ണൂരില്‍ ചത്ത കടുവ കുടുങ്ങിയത് കമ്പി വേലിയില്‍ അല്ല

Published

on

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ മുള്ളുവേലിയില്‍ കുടുങ്ങിയ കടുവ ചത്തതില്‍ ദുരൂഹത തുടരുന്നു. മുള്ളുവേലിയില്‍ അല്ല, അതിനൊപ്പം സ്ഥാപിച്ചിരുന്ന കെണിയിലാണ് കടുവ കുടുങ്ങിയതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. കമ്പിവേലിയില്‍ സ്ഥാപിച്ച കേബിളിലാണ് കടുവ കുടുങ്ങിയതെന്നാണ് സ്ഥിരീകരണം. മയക്കുവെടി വച്ച് കൂട്ടിലേക്ക് മാറ്റിയ കടുവ പിന്നീട് ചത്തിരുന്നു. കടുവ നേരിട്ട സമ്മര്‍ദ്ദവും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധയുമാണ് മരണകാരണമെന്ന് പറയുന്നു.

കടുവ കുടുങ്ങിയ കെണി സ്ഥാപിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുള്ളുവേലിക്കൊപ്പം കെണിയുടെ സാന്നിധ്യവും കണ്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കടുവ കെണിയിലാണ് കുടങ്ങിയതെന്ന് സ്ഥിരീകരിച്ചത്.കാട്ടുപന്നിയെ കുടുക്കാന്‍ ആരെങ്കിലും സ്ഥാപിച്ച കെണിയില്‍ കടുവ കുടുങ്ങിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍.

Advertisement
inner ad
Continue Reading

Kannur

കാട് കാണാത്ത മന്ത്രിയാണ് വനം മന്ത്രി എ കെ ശശീന്ദ്രനെന്ന് കെ. സുധാകരന്‍

Published

on

കണ്ണൂര്‍: വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കാട് കാണാത്ത മന്ത്രിയാണ് അയാളെന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോവണമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ വനം മന്ത്രിയായിരുന്ന ആളാണ്. ഞാന്‍ കാണാത്ത ഒരിഞ്ച് വനം കേരളത്തിലില്ല. ഈ മന്ത്രി എവിടെ പോയിട്ടുണ്ട്. വയനാട്ടില്‍ ആനയാക്രമിച്ച് മരണം നടന്ന വീട്ടില്‍ മന്ത്രി പോയോ. എന്തു മന്ത്രിയാണിത്. അദ്ദേഹം പോവുന്നില്ലെങ്കില്‍ സര്‍ക്കാര്‍ മന്ത്രിയോട് പറയണ്ടേ. എന്നിട്ട് പത്തു ലക്ഷം ഉലുവ കൊടുത്തിരിക്കുന്നു. മരിച്ച ചെറുപ്പക്കാരന്റെ രണ്ട് മക്കള്‍ പഠിക്കുന്നുണ്ട്. അതിന് തികയുമോ ഈ പൈസ. എല്ലാറ്റിനും ഒരു മര്യാദ വേണ്ടേ. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെക്കുകയാണ് വേണ്ടത്. അതിനു എല്‍.ഡി.എഫ് ശ്രമിക്കണം.

Advertisement
inner ad

ഒരു മൃഗം കാട്ടില്‍ ഇറങ്ങിയാല്‍ ആ വിവരം ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന സംവിധാനം ഇപ്പോഴുണ്ട്. ആന വന്നത് ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ കഴിയും. എവിടെയാണ് ആന ഇറങ്ങിയത് എന്നറിയാന്‍ അവര്‍ ശ്രമിക്കാറില്ല. ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരാണ്. ഉദ്യോഗസ്ഥര്‍ റിസ്‌ക് എടുക്കാന്‍ നില്‍ക്കില്ല. ഇവര്‍ വെക്കുന്ന വെടി മയക്കുവെടി തന്നെയാണോ എന്നതും പരിശോധിക്കണമെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

Advertisement
inner ad
Continue Reading

Featured