Connect with us
inner ad

News

ബസിൽ നിന്നു റോഡിലേക്ക് തെറിച്ചുവീണു, ലോറി കയറിയിറങ്ങി 4 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Avatar

Published

on

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചെങ്കൽപേട്ട്: തമിഴ്നാട് ചെങ്കൽപേട്ടിൽ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാല് വിദ്യാർഥികൾ മരിച്ചു. ബസിൽനിന്നു റോഡിലേക്ക് വീണ വിദ്യാർഥികളുടെ ശരീരത്തിലൂടെ ലോറിയ കയറിയിറങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിദ്യാർഥികൾ ബസിന്റെ ഫുട്ബോഡിൽ നിന്നു യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഒരു ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ചെറുതായി തട്ടുകയും വെട്ടിച്ചുമാറ്റിയപ്പോൾ ഫുട്ബോഡിൽനിന്നവർ പുറത്തേയ്ക്കു തെറിച്ചു വീഴുകയായിരുന്നെന്നാണ് വിവരം. ഇവരുടെ ശരീരത്തിലൂടെ ലോറി കയറിഇറങ്ങുകയായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

അങ്കമാലി നഗരസഭ ഓഫീസിന് ബോംബ് ഭീഷണി

Published

on

അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി. അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെയാണ് ബോംബ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെയാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്.
പിന്നാലെ പൊലീസിൻ്റെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഫോൺ സന്ദേശം എവിടെനിന്നാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Featured

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; പി വി അൻവറിനെതിരെ പരാതി നൽകി കോൺഗ്രസ്

Published

on

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. പാലക്കാട് എടത്തനാട്ടുകരയിൽ ഇന്നലെ നടന്ന എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണയോഗത്തിലാണ് പി വി അൻവർ അധിക്ഷേപ പരാമർശം നടത്തിയത്.

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നുമായിരുന്നു അൻവറിന്റെ പരാമർശം. രാഹുൽ ഗാന്ധിയെയും നെഹ്‌റു കുടുംബത്തെയും മോശമായ രീതിയിൽ അപമാനിച്ച പി വി അൻവറിനെതിരെ കേസെടുക്കണമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ ആവശ്യപ്പെട്ടു. പി വി അൻവറിന്റെ പ്രസ്താവന രക്തസാക്ഷിയായ രാജീവ് ഗാന്ധിയെ അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

കള്ളവോട്ടിനായി എൽഡിഎഫ് വ്യാജ രേഖകൾ ഉണ്ടാക്കുന്നു: ആന്റോ ആന്റണി

Published

on

പത്തനംതിട്ട: പത്തനംതിട്ടയിൽ കള്ളവോട്ട് ചെയ്യാനായി ഇടതുമുന്നണി വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കുന്നു എന്ന പരാതിയുമായി യുഡിഎഫ്. ഇതുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ പരാതി നൽകി. കള്ളവോട്ട് ചെയ്യുന്നതിനായി ഇടതുമുന്നണി പ്രത്യേകം യോഗങ്ങൾ വിളിച്ചു ചേർക്കുന്നുവെന്നും പരാതിയിൽ പറയുന്നു. കള്ളവോട്ട് ചെയ്യാനുള്ള ക്ലാസ്സിൽ ഒരു എംഎൽഎ കൂടി ഉണ്ടായിരുന്നുവെന്നും ആന്റോ ആന്റണി പറഞ്ഞു. ജില്ലാകളക്ടർക്ക് ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് പരാതി നൽകി.

Continue Reading

Featured