നാല് വിദ്യാർത്ഥിനികൾക്കു കൂടി നോറോ: രോ​ഗികളുടെ എണ്ണം 60

തൃശ്ശൂർ: സെൻ്റ് മേരീസ് കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിനികളിൽ നോറോ വൈറസ് വ്യാപനം തുടരുന്നു. ഇന്നു നാലുപേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ നോറോ ബാധിതരുടെ എണ്ണം 60 ആയി. 4 ഹോസ്റ്റൽ ജീവനക്കാർക്കും വൈറസ് പിടിപെട്ടിരുന്നു. പനി, വയുവേദന, വയറിളക്കം ഛർദ്ദി എന്നിവയാണ് നോറോ ലക്ഷണം.
മലിനമായ ജലം ഉപയോഗിയ്ക്കുന്നതിലൂടെയാണ് രോഗം പടരുന്നത്.
ഈ മാസം ആദ്യം മുതൽ വിദ്യാർത്ഥിനികളിൽ അസുഖ ബാധ കണ്ടെങ്കിലും അവരെല്ലാം സ്വകാര്യ ചികിത്സ തേടുകയായിരുന്നു. എന്നാൽ 7 പേർ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് നോറോ ബാധ കണ്ടെത്തിയത്.

Related posts

Leave a Comment