കൊട്ടാരക്കരയിലും എറണാകുളത്തും രണ്ട് അപകടങ്ങളിൽ നാലു പേർ മരിച്ചു

കൊച്ചി: എറണാകുളം എസ്.എൻ. ജംങ്ഷനിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചോറ്റാനിക്കര സ്വദേശി അശ്വിൻ (20), ഉദയംപേരൂർ സ്വദേശി വൈശാഖ് ( 20) എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ അജിത്ത് ആശുപത്രിയിൽ. ഇന്നലെ രാത്രിയായിരുന്നു അപകടം.
കൊട്ടാരക്കരയ്ക്കടുത്ത് കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഈ അപകടത്തിൽ കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മുന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ അർധരാത്രിയിലാണ് അപകടം ഉണ്ടായത്

Related posts

Leave a Comment